വിനയ് ഫോര്‍ട്ടിനും വിവാഹം
ഈ വര്‍ഷം അവസാനിക്കുന്നതോടെ മലയാളത്തിലെ ചില പ്രമുഖ നടന്മാരുടെ ബാച്ചിലര്‍ ജീവിതവും അവസാനിക്കുകയാണ്. ഡിസംബറിന്റെ തണുപ്പിന് ഒരു പ്രണയത്തിന്റെ സുഖമുണ്ടല്ലോ. അനൂപ് മേനോന് പിന്നാലെ ഇപ്പോഴിതാ യങ്‌സ്റ്റാര്‍ വിനയ് ഫോര്‍ട്ടും വിവാഹിതനാകുന്നു.
വിനയ് യുടെ സുഹൃത്തായ സൗമ്യ രവിയാണ് വധു. ഗുരുവായൂര്‍ സ്വദേശിയായ രവി എസ് നമ്പിടിയുടെയും ഹേമാംബികയുടെയും മകളായ സൗമ്യ, അമൃത സര്‍വ്വകലാശാലയിലെ നാനോ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. എംവി മണിയുടെയും സുജാതയുടെയും മകനാണ് വിനയ്. ഡിസംബര്‍ ആറിനാണ് വിവാഹം.

നാടകനടനായിരുന്ന വിനയ് ഫോര്‍ട്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. നായക സുഹൃത്തായും വില്ലനായി വേഷമിട്ട വിനയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ജോയി മാത്യു സംവിധാനം ചെയ്ത 'ഷട്ടര്‍' എന്ന ചിത്രമാണ്. ഇതില്‍ വിനയ് അവതരിപ്പിച്ച ഓട്ടോ ഡ്രൈവറുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് സെവന്‍സ്, ഹൗ ഓള്‍ഡ് ആര്‍ യു ഉള്‍പ്പടെ പന്ത്രണ്ടോളം ചിത്രങ്ങളില്‍ വിനയ് വേഷമിട്ടു. സെക്കന്‍സ്, റോസാപ്പൂക്കളം, പ്രേമം, ഞാന്‍ നിന്നോടു കൂടെയുണ്ട് തുടങ്ങിയ ചിത്രങ്ങളിലാണ് വിനയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സഹനടന്റെ വേഷമാണെങ്കില്‍ കൂടെ തനിക്ക് അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങള്‍ മാത്രമേ വിനയ് തിരഞ്ഞെടുക്കാറുള്ളൂ.


Click it and Unblock the Notifications











