നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രോജക്ടുകളില്‍ നിന്നും ഒഴിവാക്കപ്പെടാറുണ്ട്, വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട്
നായകനായും സഹനടനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമയിലെത്തിയ താരം തുടര്‍ന്ന് അപൂര്‍വ്വരാഗം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ക്യാരക്ടര്‍ റോളുകള്‍ക്കൊപ്പം തന്നെ വില്ലന്‍ വേഷങ്ങളിലും വിനയ് അഭിനയിച്ചു. കൂടാതെ സൂപ്പര്‍താര ചിത്രങ്ങളിലും പ്രാധാന്യമുളള കഥാപാത്രങ്ങളായി നടന്‍ എത്തിയിരുന്നു. പ്രേമത്തിലൂടെയാണ് തനിക്ക് ഹാസ്യവും വഴങ്ങുമെന്ന് വിനയ് ഫോര്‍ട്ട് കാണിച്ചുതന്നത്.
ഗ്ലാമറസ് ലുക്കില്‍ പാര്‍വതി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നടന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിമല്‍ സാറിന് ശേഷം തമാശയിലെ അധ്യാപക വേഷവും വിനയ് ഫോര്‍ട്ടിന് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത റോളാണ്. അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രമാണ് വിനയ് ഫോര്‍ട്ടിന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയത്.

ചിത്രത്തില്‍ ആഘോഷ് മേനോന്‍ എന്ന സൂപ്പര്‍ സ്റ്റാറിനെയാണ് വിനയ് അവതരിപ്പിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ ചില പ്രോജക്ടുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് വിനയ് ഫോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രോജക്ടുകളില്‍ നിന്നും നമ്മളെ ഒഴിവാക്കിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം പാര്‍ട്ട് ഓഫ് ദി ഗെയിം ആയി മാത്രമേ കാണുന്നൂളളൂ എന്നാണ് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നത്.

ഇതില്‍ നമുക്ക് ഒന്നും പറയാന്‍ കഴിയില്ല അത്തരം അവസ്ഥകള്‍ നേരിട്ടുനേരിട്ട് തന്നെപ്പോലുളളവരൊക്കെ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. എതെങ്കിലും നല്ലൊരു ക്യാരക്ടറില്‍ നമ്മളെ പരിഗണിച്ചു എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞിട്ടും അവര്‍ നമ്മളെ ഫോളോ അപ്പ് ചെയ്യാതിരിക്കുമ്പോള്‍ നമുക്ക് സെന്‍സ് ചെയ്യാന്‍ കഴിയുമല്ലോ. വിനയ് പറയുന്നു.

ഈ രണ്ട് മാസത്തിനിടെ രണ്ട് പ്രോജക്ടില്‍ നിന്നും ഞാന്‍ ഔട്ട് ആയി. എനിക്ക് അങ്ങനെ ഒരു അവസരം ഉണ്ടായിരുന്നു. അത് സംഭവിച്ചില്ല അങ്ങനെയെ ഞാന്‍ വിശ്വസിക്കുന്നുളളൂ. മുന്നോട്ടുനോക്കാന്‍ ഒരു സിനിമ ഉണ്ടെങ്കില്‍ ഒകെയാണ് വിനയ് ഫോര്‍ട്ട് പറഞ്ഞു. നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അത്യാവശ്യം പണിയെടുത്ത് ചെയ്യണമെന്നും അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.

സീരിയസായാലും കോമഡിയായാലും ആളുകള്‍ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുകയും ആ സിനിമ ഓടുകയും ചെയ്യണമെന്നാണ് തന്‌റെ ആഗ്രഹമെന്നും നടന്‍ പറഞ്ഞു. അതേസമയം വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയിയുടെതായി പുറത്തിറങ്ങിയ സിനിമയാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ഇത്തവണയും ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറുമായിട്ടാണ് സംവിധായകന്‍ എത്തിയത്. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ സിദ്ധിഖ്, ശ്രീനിവാസന്‍, രമേഷ് പിഷാരടി, അലന്‍സിയര്‍, കെപിഎസി ലളിത, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.


Click it and Unblock the Notifications