»   » കാത്തിരിപ്പിന് ഒടുവില്‍ വിനയ് ഫോര്‍ട്ടിന്റെയും സൗമ്യയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തി!

കാത്തിരിപ്പിന് ഒടുവില്‍ വിനയ് ഫോര്‍ട്ടിന്റെയും സൗമ്യയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തി!

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ വിനയ് ഫോര്‍ട്ടിനും ഭാര്യ സൗമ്യയ്ക്കും കുഞ്ഞ് പിറന്നു. ആണ്‍കുട്ടിയാണ്. വിനയ് ഫോര്‍ട്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്തോഷം പങ്കു വച്ചിട്ടുണ്ട്.

ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിനയ് ഫോര്‍ട്ട് അച്ഛനായ വിവരം അറിയിച്ചത്. വിനയ് ഫോര്‍ട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ഫേസ്ബുക്ക് പോസ്റ്റ്

വിനയ് ഫോര്‍ട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.

വിവാഹം

2014 ഡിസംബര്‍ ആറിനാണ് വിനയ് ഫോര്‍ട്ടും സൗമ്യയും വിവാഹിതരാകുന്നത്.

പ്രണയം

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.

സിനിമയിലേക്ക്

2009ല്‍ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോര്‍ട്ട് അഭിനയരംഗത്ത് എത്തുന്നത്. ഷാനവാസ് കെ ബാവുകുട്ടിയുടെ കിസ്മതിലാണ് വിനയ് ഒടുവില്‍ അഭിനയിച്ച ചിത്രം.

English summary
Actor Vinay Fort facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam