ധൈര്യമായി മുന്നോട്ട് പോവൂ! ജനങ്ങള്‍ കൂടെയുണ്ട്! നടിക്ക് പിന്തുണയുമായി വിനായകന്‍
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ധീരമായി മുന്നോട്ട് പോകൂ എന്നും ജനങ്ങള്‍ കൂടെയുണ്ടെന്നുമാണ് നടിക്ക് പിന്തുണയറിയിച്ച് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെ താരസംഘടനയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെട്ട നാല് പേര്‍ താരസംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പിന്തുണയറിയിച്ചുകൊണ്ടുളള വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.രാജിവെച്ച നടിമാരെ പിന്തുണച്ച് നേരത്തെ നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായിരുന്നു ഇവര്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നത്.

എന്തുക്കൊണ്ടാണ് നടിമാര്‍ രാജിവെച്ചതെന്നു മനസിലാക്കുന്നുവെന്നും അവരുടെ കൂടെയാണ് താനെന്നുമാണ് നടന്‍ പൃഥ്വരാജ് അറിയിച്ചിരുന്നത്. സമയവും സാഹചര്യവും വരമ്പോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. പൃഥ്വിരാജിനു പുറമെ പി ബാലചന്ദ്രന്‍, അലന്‍സിയര്‍ തുടങ്ങിയ നടന്‍മാരും പിന്തുണയുമായി എത്തിയിരുന്നു.
ഇക്കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡിയിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം അമ്മ സംഘടന എടുത്തിരുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കാനായിരുന്നു യോഗമെങ്കിലും ദിലീപിന്റെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നത്. ദിലീപിനെ പുറത്താക്കിയ തീരുമാനം നിലനില്‍ക്കില്ലെന്നായിരുന്നു താരസംഘടനയുടെ സമിതി അറിയിച്ചിരുന്നത്. എന്നാല്‍ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ സംഘടനയുടെ ഭാഗമാവാന്‍ താല്‍പര്യമില്ലായെന്നായിരുന്നു ദിലീപ് മറുപടി നല്‍കിയത്.


Click it and Unblock the Notifications