»   » ജനപ്രിയ നായകന്റെ അറസ്റ്റ്, കേസില്‍ അങ്ങനെ ഒരു മണ്ടത്തരം സംഭവിക്കില്ല, നടന്‍ വിനായകന്റെ പ്രതികരണം

ജനപ്രിയ നായകന്റെ അറസ്റ്റ്, കേസില്‍ അങ്ങനെ ഒരു മണ്ടത്തരം സംഭവിക്കില്ല, നടന്‍ വിനായകന്റെ പ്രതികരണം

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയനപ്രിയ നടന്‍ ദിലീപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ പിന്തുണയുമായി സിനിമാ സഹപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണ് സിനിമാക്കാര്‍ പറയുന്നത്.

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടാകുമോ, എന്താണങ്കിലും അന്വേഷണം നടക്കട്ടെ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ഇല്ലാതില്ല. കേരള പോലീസ് ഒരിക്കലും സംശയത്തിന്റെ പേരില്‍ ഒരു ജനപ്രിയ നടനെ വെച്ച് അന്വേഷണം നടത്താന്‍ തയ്യാറല്ലെന്ന് മറ്റ് ചിലര്‍ പറയുന്നുണ്ട്. നടന്‍ വിനായകനും അങ്ങനെ തന്നെയാണ് പറഞ്ഞത്.

പോലീസ് മണ്ടത്തരം ചെയ്യില്ല

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദിലീപിന്റെ അറസ്റ്റും തുടര്‍ അന്വേഷണങ്ങളിലും പോലീസ് മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടന്‍ വിനായകന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും വിനായകന്‍ പറഞ്ഞു.

നല്ല കാലം വരും

മലയാള സിനിമയില്‍ ഇപ്പോ ഉണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും നല്ല കാലം വരുമെന്നും വിനായകന്‍ പ്രതികരിച്ചു.

ഹര്‍ജി വാദം നീക്കി വെച്ചു

അതേസമയം ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യ ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം വിധി പറയല്‍ നീക്കി വെച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ചാല്‍ കേസ് അന്വേഷണത്തില്‍ തടസമുണ്ടാകുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധിതയുണ്ടെന്നും പരിഗണിച്ചാണ് ജാമ്യം അനുവദിക്കരുതെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചത്.

സിനിമകള്‍ പാതി വഴിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപ് നേരത്തെ ഏറ്റെടുത്ത സിനിമകളെല്ലാം പാതിവഴിയിലാണ്. പ്രൊഫസര്‍ ഡിങ്കന്‍, കമ്മാര സംഭവം തുടങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ അസാന്നിധ്യത്തില്‍ മുടങ്ങി കിടക്കുന്ന ചിത്രങ്ങള്‍.

രാമലീല

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല എന്ന ചിത്രമാണ് പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷം റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ നിലവിലെ ദിലീപുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്‌നങ്ങള്‍ ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നിര്‍താവും സംവിധായകനും.

ടീസര്‍ പുറത്തിറങ്ങി

20ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസര്‍ നിലവിലെ ദിലീപ് പ്രശ്‌നങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് തോന്നിക്കും വിധമാണ്.

റിലീസ് മാറ്റി

ജൂലൈ 7ന് രാമലീല തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഡബ്ബിങ് പൂര്‍ത്തിയാകാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റി. പിന്നീട് ജൂലൈ 21ലേക്ക് റിലീസ് ഡേറ്റ് തീരുമാനിച്ചെങ്കിലും പല കാരണങ്ങളാലും പ്രദര്‍ശനം വീണ്ടും മാറ്റി.

സിനിമ വിജയിക്കും

സിനിമ നല്ലതാണെങ്കില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സിനിമ വിജയിക്കുമെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

English summary
Actor Vinayakan on Dileep arrest.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X