twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്‍ വിനായകന്‍ സംവിധായകനാവുന്നു! 'പാര്‍ട്ടി' അടുത്ത വര്‍ഷം എന്ന് ആഷിക്ക് അബു

    By Prashant V R
    |

    മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടന്‍ വിനായകന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി പിന്നീട് മലയാള സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി നടന്‍ മാറിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് വിനായകന്‍ അഭിനയിച്ചിരുന്നത്. അഭിനയത്തിന് പുറമെ സംഗീത സംവിധായകനായും വിനായകന്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ സംവിധായകനായും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടനും സംവിധായകനുമായ ആഷിക്ക് അബുവാണ്. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ ആഷിക്ക് അബു അറിയിച്ചു.

    vinayakan

    ആഷിക്ക് അബുവിന്റെ വാക്കുകളിലേക്ക്; നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും.'പാര്‍ട്ടി ' അടുത്ത വര്‍ഷം. വിനായകനൊപ്പമുളള ചിത്രം പങ്കുവെച്ച് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മോളിവുഡില്‍ തിളങ്ങിയ താരമാണ് വിനായകന്‍. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച നടന് ആരാധകരും ഏറെയാണ്.

    1995ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിനായകന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിനായകന്‍ അഭിനയിച്ചിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം വിനായകന് ലഭിച്ചത്. ചിത്രത്തിലെ നടന്റെ ഗംഗയെന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    വലിയ പെരുന്നാള്‍, പ്രണയ മീനുകളുടെ കടല്‍, തൊട്ടപ്പന്‍, ഈമയൗ തുടങ്ങിയവയാണ് വിനായകന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍. അതേസമയം ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രമായിരുന്നു വിനായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. ട്രാന്‍സില്‍ തോമസ് എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചിരുന്നത്.

    Read more about: vinayakan
    English summary
    actor vinayakan's directorial debut movie announced
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X