»   » ഇതില്‍ കൂടുതല്‍ എന്ത് വേണം, മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും കിട്ടാത്ത അംഗീകരം വിനായകന്!!

ഇതില്‍ കൂടുതല്‍ എന്ത് വേണം, മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും കിട്ടാത്ത അംഗീകരം വിനായകന്!!

By: Rohini
Subscribe to Filmibeat Malayalam

1995 മുതല്‍ വിനായകന്‍ എന്ന നടന്‍ സിനിമാലോകത്തുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തുവെങ്കിലും വിനായകന് പ്രേക്ഷക ശ്രദ്ധയും അംഗീകാരവും ലഭിച്ചത് 2016 ലാണ്.

കുടുംബം നോക്കാനായി സിനിമയലിക്കേത്തിയ ശ്രീവിദ്യ, സിനിമയെ വെല്ലുന്ന ജീവിതകഥ

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രം അത്രയേറെ സ്വാഭാവികതയോടെയാണ് വിനായകന്‍ കൈകാര്യം ചെയ്തത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം തന്നെ വിനായരനും ശ്രദ്ധനേടി.

പുരസ്‌കാരം ലഭിച്ചില്ല

അത്രയേറെ നന്നായി അഭിനയിച്ചിട്ടും, നിരൂപകരും പ്രേക്ഷകരും ആ അഭിനയത്തെ പ്രശംസിച്ചിട്ടും വിനായകന് ഇതുവരെ ഒരു ചലച്ചിത്ര പുരസ്‌കാരം നല്‍കാത്തതില്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. അത് വലിയ ചര്‍ച്ചയാകുയും ചെയ്തു.

അതിനേക്കാള്‍ വലുത്..

ആര് അവാര്‍ഡ് നല്‍കിയില്ലെങ്കിലും വിനായകന് പ്രേക്ഷകരുടെ അംഗീകാരമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കൂറ്റനാടില്‍ അരങ്ങേറിയത്. മലയാള സിനിമയിലെ താരരാജാക്കള്‍ക്ക് പോലും ലഭിക്കാത്ത ആദരവാണ് കൂറ്റനാട് നേര്‍ച്ചയോട് അനുബന്ധിച്ചു നടന്ന എഴുന്നള്ളത്തില്‍ വിനായകന് ലഭിച്ചത്.

വിനായകന് തിടമ്പ്

കൂറ്റനാട് നേര്‍ച്ചയില്‍ വിവിധ ആഘോഷക്കമ്മറ്റിക്കാര്‍ എഴുന്നള്ളത്തില്‍ ഉയര്‍ത്തിയ തിടമ്പുകളില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനും അന്തരിച്ച ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയ്ക്കുമൊപ്പം വിനായകനും ഇടംപിടിച്ചു. മുബഷീര്‍, ഷെഫീഖ്, അജ്മല്‍, നിഥിന്‍, അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതംഗ ടീമാണ് വിനായകന് തിടമ്പൊരുക്കിയത്.

ഷാജി പപ്പനെ തിടമ്പേറ്റിയത്

കഴിഞ്ഞ വര്‍ഷം ആട് ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്റെ ചിത്രമായിരുന്നു ഇവര്‍ ആനപ്പുറത്തേറ്റിയത്. ബോക്‌സോഫീസില്‍ പരാജയമെന്ന് വിധിയെഴുതിയ ആട് ടോറന്റിലാണ് ഹിറ്റായത്. മിഥുന്‍ മാനുവലാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം സംവിധാനം ചെയ്തത്.

English summary
Actor Vinayakan wins fans heart
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam