വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
വിനീത് കുമാറിനെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. വടക്കന്‍ വീരഗാഥയിലെ ആ ബാലതാരം പിന്നീട് പലപ്പോഴായി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നായകനായും സഹനടനായും ഒക്കെ...
എന്നാല്‍ വിനീത് ഇപ്പോള്‍ സിനിമയുടെ വേറൊരു ലോകത്താണ്. ക്യാമറക്ക് മുന്നില്‍ നിന്ന്, ക്യാമറയുടെ പിറകിലേക്ക് ഒരു ചുവട് മാറ്റം. വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലും.
വിനീതിന്റെ വിശേഷങ്ങളറിയാം...

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
അഭിനയത്തില്‍ നിന്ന് ഒരു ഇടവേളയെടുത്താണ് വിനീത് സംവിധാനത്തിനൊരുങ്ങുന്നത്. സംവിധാനം മാത്രമല്ല, തിരക്കഥയും വിനീതിന്റെ വക തന്നെ.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
സംവിധായകന്‍ രഞ്ജിത്തിന്റെ കഥയാണ് വിനീത് സനിമയാക്കുന്നത്. രഞ്ജിത്തിന്റെ ആവശ്യപ്രകാരമാണിത്. ഫഹദ് ഫാസിലാണ് സിനിമയിലെ നായകന്‍

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
സിനിമക്ക് അങ്ങനെ ന്യൂ ജനറേഷന്‍ എന്നോ ഓള്‍ഡ് ജനറേഷന്‍ എന്നോ ഇല്ലെന്നാണ് വിനീതിന്റെ കാഴ്ചപ്പാട്.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
വിനീത് ആദ്യമായി അഭിനയിച്ച ചിത്രം വടക്കന്‍ വീരഗാഥയാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ പിഎന്‍ മേനോന്റെ പടിപ്പുരയിലായിരുന്നു ബാലതാരമായി ആദ്യം മുഖകാണിച്ചത്.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
വിനീതിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍. ഈ വേഷം കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തു.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
കണ്‍മഷി എന്ന ചിത്രത്തിലൂടെയാണ് വിനീത് ആദ്യമായി നായക വേഷം അണിയുന്നത്. എന്നാല്‍ സിനിമ അത്രക്ക് വിജയമായിരുന്നില്ല.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
ജോഷി സംവിധാനം ചെയ്ത സെവന്‍സ് ആയിരുന്നു അടുത്തിടെ ഇറങ്ങിയ വിനീത് ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത്. ചാപ്റ്റേഴ്‌സിലും വിനീതിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
കണക്കായിരുന്നു വിനീതിന്റെ ബിരുദ വിഷയം. ഒന്നുകില്‍ കണക്ക്, അല്ലെങ്കില്‍ സിനിമ എന്നതായിരുന്നു മുന്നിലുള്ള രണ്ട് വഴികള്‍. വിനീത് സിനിമ തന്നെ തിരഞ്ഞെടുത്തു.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
അച്ഛനും അമ്മയും കലാതത്പരരായിരുന്നു. അതുകൊണ്ട് തന്നെ വിനീതിന് വീട്ടുകാരുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
സിനിമയോടൊപ്പം തന്നെ വിനീത് ഏറെ സ്‌നേഹിക്കുന്നത് നൃത്തത്തെയാണ്. ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ച വിനീത് പലയിടത്തും നൃത്തപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

വിനീത് കുമാറിന് ഇനി സംവിധായകന്റെ റോള്‍
നേരിട്ട് ഒരു സിനിമ ചെയ്യുകയല്ല വിനീത് ഇപ്പോള്‍. സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പരസ്യ ചിത്രങ്ങളൊരുക്കി പഠിച്ചിട്ടാണ് വരവ്.


Click it and Unblock the Notifications