നഞ്ചിയമ്മയുടെ കൂടെ ഒരു പാട്ട്, പുതിയ സന്തോഷം പങ്കുവെച്ച് വിനോദ് കോവൂര്‍
സിനിമാ-സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ നടനാണ് വിനോദ് കോവൂര്‍. മീഡിയ വണ്ണില്‍ സംപ്രേക്ഷണം ചെയ്ത എം80 മൂസയെന്ന പരമ്പരയാണ് നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കോഴിക്കോട്ടുകാരനായ താരം അവതാരകനായും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലും ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. ഇടയ്ക്ക് ഹ്രസ്വചിത്രങ്ങളിലൂടെയും വിനോദ് കോവൂര്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. അതേസമയം നടന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നവരാത്രി ദിനത്തില്‍ നടന്ന ഒരു സന്തോഷം പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. വിനോദ് കോവൂരിന്റെ വാക്കുകളിലേക്ക്: നവരാത്രി ദിനത്തിൽ ഒരു സന്തോഷം കൂടി ഉണ്ടായി. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന "സ്റ്റേഷൻ 5 " എന്ന ചിത്രത്തിന് വേണ്ടി ഞാൻ ഒരിക്കൽ കൂടി പിന്നണി ഗായകനായി. അട്ടപ്പാടിയിൽ ഷൂട്ടിംഗ് തുടങ്ങിയ ഈ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ പ്രശാന്ത് കാനത്തൂർ എന്നോട് പറഞ്ഞിരുന്നു.
അതിന് പുറമേയാണ് സിനിമയിൽ നല്ലൊരു നാടൻ പാട്ടുണ്ടെന്നും അത് അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ പിന്നണി ഗായികയായ് മാറിയ നഞ്ചിയമ്മയും വിനോദും ചേർന്നാണ് ആലപിക്കുന്നതെന്നും പറഞ്ഞു. ഇരട്ടി സന്തോഷമായി. നഞ്ചിയമ്മയുടെ റിക്കോർഡിംഗ് അട്ടപ്പാടിയിൽ വെച്ച് നടന്നു. ഞാൻ പാടേണ്ട ഭാഗം കോഴിക്കോട് ഡൊമനിക്ക് ചേട്ടന്റെ സ്റ്റുഡിയോയിൽ വെച്ചും നടന്നു. പ്രകാശ് മാരാരുടെ വരികൾക്ക് ഈണം നല്കിയിരിക്കുന്നത് സിനിമയുടെ സംവിധായകനായ പ്രശാന്ത് കാനത്തൂർ തന്നെയാണ്. ഓർകസ്ട്രേഷൻ തേജ് മെർവിനും സാദിക്ക് നെല്ലിയോട്ടാണ് കൺട്രോളർ .
എന്തായാലും റിക്കോർഡിംഗ് കഴിഞ്ഞപ്പോൾ ഗാനരചയിതാവും സംവിധായകനും തേജേട്ടനും ഡൊമനിക്ക് ജിയും സാദിക്കും ഹാപ്പിയാണ്. എനിക്കും മനസിന് ഒരു പാട് സംതൃപ്തി തന്നു. ഒപ്പം ഒരു പാട് പ്രതീക്ഷയും ഉണ്ട്. നഞ്ചിയമ്മയുടെ "കലക്കാത്ത " എന്ന ഹിറ്റ് പോലെ ഈ ഗാനവും ഹിറ്റാവും എന്ന് മനസ് പറയുന്നു. പ്രേക്ഷകരുടെ പ്രതികരണത്തിനായ് പാട്ട് റിലീസ് ആവാൻ ഞാനും കാത്തിരിക്കുകയാണ് പ്രതീക്ഷയോടെ, വിനോദ് കോവൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.


Click it and Unblock the Notifications