twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'തല'യുടെ ആ സ്വഭാവം എനിക്ക് ഇഷ്ടമല്ല! അജിത്തിനെതിരെ തുറന്നടിച്ച് വിശാല്‍

    By Midhun
    |

    തമിഴ് സിനിമയിലെ മുന്‍നിര നടന്‍മാരിലൊരാളാണ് വിശാല്‍. ബാലതാരമായി സിനിമയിലെത്തിയ വിശാല്‍ ഗാന്ധികൃഷ്ണ സംവിധാനം ചെയ്ത ചെല്ലമേ എന്ന ചിത്രത്തിലൂടെയാണ് നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറാന്‍ വിശാലിന് സാധിച്ചിരുന്നു.തമിഴില്‍ എല്ലാ തരം കഥാപാത്രങ്ങളും ചെയ്ത നടന്‍ കൂടിയാണ് വിശാല്‍.

    ചാക്കോച്ചന്‍-ലാല്‍ജോസ് കൂട്ടുക്കെട്ട് വീണ്ടും: സിന്ധുരാജിന്റെ തിരക്കഥയില്‍ പുതിയ ചിത്രം ഒരുങ്ങുന്നുചാക്കോച്ചന്‍-ലാല്‍ജോസ് കൂട്ടുക്കെട്ട് വീണ്ടും: സിന്ധുരാജിന്റെ തിരക്കഥയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

    എന്‍.ലിങ്കുസ്വാമി സംവിധാനം ചെയ്ത സണ്ടക്കോഴി എന്ന ചിത്രം വിശാലിന്റെ കരിയറില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ചിത്രത്തില്‍ മീരാ ജാസ്മിനായിരുന്നു വിശാലിന്റെ നായികയായി എത്തിയിരുന്നത്. അഭിനയത്തിനു പുറമേ തമിഴ് പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിന്റെ പ്രസിഡണ്ടും കൂടിയാണ് വിശാല്‍. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ തല അജിത്തിനെക്കുറിച്ച് വിശാല്‍ തുറന്നടിച്ചിരുന്നു.

    ആരാധകരുടെ ഇഷ്ടതാരം

    ആരാധകരുടെ ഇഷ്ടതാരം

    തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് വിശാല്‍. സണ്ടക്കോഴി എന്ന ചിത്രത്തിന്റെ വിജയം തമിഴില്‍ വിശാലിന് നിരവധി ആരാധകരെ നേടികൊടുത്തിരുന്നു. തുടര്‍ന്ന്‌ നിരവധി ചിത്രങ്ങളിലഭിനയിച്ച വിശാലിന്റെതായി ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ബാല സംവിധാനം ചെയ്ത അവന്‍ ഇവന്‍ എന്ന ചിത്രം.ആര്യയും വിശാലും മല്‍സരിച്ചഭിനയിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്തൊരു ചിത്രമായിരുന്നു. വിശാലിന്റെ കരിയറിലെ മികച്ചൊരു വേഷമായിരുന്നു ചിത്രത്തിലേത്. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് മികച്ച നടനെന്ന പേര് തമിഴില്‍ വിശാലിന് നേടിക്കൊടുത്തത് ഈ ചിത്രമായിരുന്നു.

    തുപ്പരിവാലന്‍

    തുപ്പരിവാലന്‍

    വിശാലിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു തുപ്പരിവാലന്‍. മിഷ്‌കിന്‍ സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. അനു ഇമ്മാനുവലും ആന്‍ഡ്രിയയും വിശാലിന്റെ നായികമാരായി എത്തിയ ചിത്രത്തില്‍ പ്രസന്നയും രെു മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഡിറ്റക്ടീവ് എന്ന പേരില്‍ തെലുങ്കിലും പുറത്തിറങ്ങിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. തമിഴിലെ സ്ഥിരം മാസ് മസാല ചിത്രങ്ങളില്‍ നിന്ന് മാറിയുളള ഒരു അവതരണവും പ്രമേയവുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. വിശാലിന്റെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് തുപ്പരിവാലന്‍ എന്ന ചിത്രത്തിലെ ഡിറ്റക്ടീവ് കനിയന്‍.

    നിര്‍മ്മാതാവിന്റെ റോളിലും തിളങ്ങി

    നിര്‍മ്മാതാവിന്റെ റോളിലും തിളങ്ങി

    അഭിനയത്തിലെന്ന പോലെ നിര്‍മ്മാതാവായും തമിഴില്‍ തിളങ്ങിയ താരമാണ വിശാല്‍. വിശാല്‍ ഫിലിം ഫാക്ടറി എന്ന പേരായിരുന്നു പ്രൊഡക്ഷന്‍ കമ്പനിക്ക് താരം നല്‍കിയിരുന്നത്. സൂശീന്ദ്രന്റ സംവിധാനത്തില്‍ പുറത്തിറങ്ങിയ പാണ്ഡ്യനാട് എന്ന ചിത്രമായിരുന്നു വിശാല്‍ ആദ്യമായി നിര്‍മ്മിച്ചിരുന്നത്. വിശാല്‍ തന്നെ നായകനായി എത്തിയ ചിത്രത്തില്‍ മലയാളി നടി ലക്ഷ്മി മേനോനായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. തുടര്‍ന്ന് നാന്‍ സിഗപ്പു മനിതന്‍,ആമ്പിളൈ, കഥകളി, തുപ്പരിവാലന്‍ തുടങ്ങിയ ചിത്രങ്ങളും വിശാല്‍ ഈ ബാനറില്‍ നിര്‍മ്മിച്ചിരുന്നു. വിശാല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകരണം തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു.

    തമിഴ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍

    തമിഴ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍

    അഭിനയത്തിനു പുറമേ തമിഴ് സിനിമാ സംഘടനകളിലും സജീവ സാന്നിദ്ധ്യമായ താരമാണ് വിശാല്‍. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടിഗര്‍ സംഘത്തിന്റെ സെക്രട്ടറി പദവി കൈകാര്യം ചെയ്യുന്നത് വിശാലാണ്. സിനിമയില്‍ താരങ്ങള്‍ നേരിടുന്ന എന്ത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വിശാലിന്റെ നേതൃത്വത്തിലുളള സംഘടനയ്ക്ക് സാധിച്ചിരുന്നു. നടന്‍ നാസറാണ് നടിഗര്‍ സംഘത്തിന്റെ പ്രസിഡണ്ട് പദവി അലങ്കരിക്കുന്നത്. നടിഗര്‍ സംഘത്തിനു പുറമേ തമിഴ് പ്രൊഡ്യൂസേവ്‌സ് കൗണ്‍സിലിന്റെ നേതൃത്വ പദവിയിലും വിശാലിന്റെ സാന്നിദ്ധ്യമുണ്ട്. തമിഴ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പ്രസിഡണ്ട് പദവിയിലിരിക്കുന്നത് വിശാലാണ്.വിശാലിന്റെ നേതൃത്വത്തിലുളള സംഘടന അടുത്തിടെ നടത്തിയ തമിഴ് സിനിമാ സമരം വിജയമായി മാറിയിരുന്നു. സിനിമാ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്തിയിരുന്നത്. 48 ദിവസം നീണ്ടുനിന്ന സമരം സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.

    അജിത്തിനെക്കുറിച്ച് പറഞ്ഞത്

    അജിത്തിനെക്കുറിച്ച് പറഞ്ഞത്

    തമിഴിലെ പ്രമുഖ മാഗസിനുകളിലൊന്നായ ആനന്ദ വികടന്‍ സംഘടിപ്പിച്ച പത്രസമ്മളനത്തില്‍ അജിത്തിനെക്കുറിച്ച് വിശാല്‍ തുറന്നടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായി പറയുമ്പോഴാണ് വിശാല്‍ അജിത്തിനെതിരെ പറഞ്ഞിരുന്നത്. അജിത്തിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും പ്രധാനപ്പെട്ടൊരു കാര്യം സംസാരിക്കാന്‍ വേണ്ടി വിളിച്ചാല്‍ പോലും അദ്ദേഹത്തിനെ കിട്ടില്ലെന്നും വിശാല്‍ പറഞ്ഞു. അജിത്തിന്റെ ഈ സ്വഭാവം തനിക്ക് തീരെ ഇഷ്ടമില്ലെന്നും ഇക്കാര്യം അദ്ദേഹത്തിന്റെ പിആര്‍ഒ സുരേഷ് ചന്ദ്രയെ അറിയിച്ചിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു.

    ഇത് പൊളിക്കും! ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്?ഇത് പൊളിക്കും! ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്?

    അജു മുതല്‍ നോബി വരെ! മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന ഹാസ്യ താരങ്ങളിലൂടെ ഒരു എത്തിനോട്ടം!അജു മുതല്‍ നോബി വരെ! മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന ഹാസ്യ താരങ്ങളിലൂടെ ഒരു എത്തിനോട്ടം!

    English summary
    actor vishal says about thala ajith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X