നടൻ വിഷ്ണു ജി രാഘവ് വിവാഹിതനായി!! വധു മീര, വിവാഹംആഘോഷമാക്കി താരറാണിമാർ.. കാണൂ
2012ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ വിഷ്ണു വെള്ളിത്തിരയിൽ എത്തുന്നത്
നടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി രാഘവ് വിവാഹിതനായി. മീര മോഹനാണ് വധു. നടി കീർത്തി സുരേഷ്, രജിഷ വിജയൻ തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

2012ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ വിഷ്ണു വെള്ളിത്തിരയിൽ എത്തുന്നത്. ദുൽഖർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തീവ്രം എന്ന സിനിമയിലെ ഡോക്ടർ റോയ് എന്ന കഥാപാത്രം വിഷ്ണുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. പോലീസ് മാമൻ, പകിട, സാരഥി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
നടൻ എന്നതിൽ ഉപരി സംവിധായകൻ എന്ന നിലയിലും വിഷ്ണു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാവന കേന്ദ്രകഥാപാത്രമാക്കി വിഷ്ണു സംവിധാനം ചെയ്ത ഓപ്പർ യുവർ മൈൻഡ് എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു


Click it and Unblock the Notifications