twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയില്‍ അംഗത്വം നിഷേധിച്ചു! തുറന്നുപറച്ചിലുമായി നടന്‍ വിഷ്ണു പ്രസാദ്! നീരജ് പറഞ്ഞത് ശരിയാണ്

    |

    ബിഗ് സ്‌കരീനിലും മിനിസ്‌ക്രീനിലുമൊക്കൊയി ശ്രദ്ധ നേടിയ താരമാണ് വിഷ്ണു പ്രസാദ്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. വാസന്തിയും ലക്ഷ്മിയുമെന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ കാശിയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മാമ്പഴക്കാലം, റണ്‍വേ, ലയണ്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    സിനിമയില്‍ മാത്രമല്ല സീരിയലിലും സജീവമായിരുന്നു വിഷ്ണു. സ്ത്രീപദമെന്ന പരമ്പരയില്‍ വേണുഗോപന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിഷ്ണുവായിരുന്നു. ഗംഭീര പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. സിനിമയില്‍ നിന്നും സ്വജനപക്ഷപാതവും വേര്‍തിരിവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിഷ്ണു പ്രസാദ് പറയുന്നു. നീരജ് മാധവിന്റെ തുറന്നുപറച്ചിലുകളെ അനുകൂലിച്ചെത്തിയ അദ്ദേഹം അമ്മ സംഘടനയില്‍ അംഗത്വം നിഷേധിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോള്‍.

    ദുല്‍ഖറിന് നസ്രിയയുടെ ആശംസ! കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും മിടുക്കുള്ള സഹോദരനാണ്ദുല്‍ഖറിന് നസ്രിയയുടെ ആശംസ! കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും മിടുക്കുള്ള സഹോദരനാണ്

    അമ്മ എന്ന സംഘടനയിൽ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചുവെന്ന ചോദ്യത്തോടെയാണ് വിഷ്ണു പ്രസാദിന്‍റെ കുറിപ്പ് തുടങ്ങുന്നത്. വർഷങ്ങൾക്ക് മുന്നേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാമെന്നു വിചാരിച്ചു. വിനയൻ സാർ തമിഴിൽ സംവിധാനം ചെയ്ത കാശി ആണ് എന്റെ ആദ്യ ചിത്രം. പിന്നീട് ഫാസിൽ സാറിന്റെ കൈയെത്തും ദൂരത്തു, ജോഷി സാറിന്റെ റൺവേ, മാമ്പഴക്കാലം ലയൺ... അതിനു ശേഷം ബെൻ ജോൺസൻ, ലോകനാഥൻ ഐ എ എസ്, പതാക, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

    Recommended Video

    നീരജിന്റെ പോസ്റ്റില്‍ അമ്മയ്ക്ക് കത്ത് | Filmibeat Malayalam

    Vishnu Prasad

    ആ സമയത്ത് അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂ എന്നായിരുന്നു എന്നോടുള്ള മറുപടി. എന്നാൽ പിന്നീട് വന്ന ചുരുക്കം സിനിമകൾ ചെയ്ത ചില താരങ്ങൾക്ക് അംഗത്വം നൽകുകയും ചെയ്തു. അത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

    സംയുക്ത വര്‍മ്മയുടേയും ബിജു മേനോന്‍റെയും പ്രണയം ദൃഢമായത് അന്നായിരുന്നു! ആ നോട്ടം കൊണ്ട് മനസ്സിലായി!സംയുക്ത വര്‍മ്മയുടേയും ബിജു മേനോന്‍റെയും പ്രണയം ദൃഢമായത് അന്നായിരുന്നു! ആ നോട്ടം കൊണ്ട് മനസ്സിലായി!

    മലയാളസിനിമയിൽ സ്വജന പക്ഷപാതവും അധികാരശ്രേണിയും ഉണ്ടെന്ന നീരജ് മാധവിന്റെ അഭിപ്രായം തികച്ചും സത്യമാണ്. ഞാൻ അതിനു സാക്ഷിയും ഇരയുമാണെന്നും വിഷ്ണു പറയുന്നു. അടുത്തിടെയായിരുന്നു നീരജ് മാധവ് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത്. സിനിമയില്‍ താരങ്ങളെ വേര്‍തിരിച്ച് കാണുന്ന സ്ഥിതിവിശേഷമുണ്ടെന്നും അത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു നീരജ് മാധവ് പറഞ്ഞത്.

    വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കരഞ്ഞുപോയി! ഇഷ്ടം ഇരട്ടിച്ച നിമിഷത്തെക്കുറിച്ച് മീര അനില്‍!വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കരഞ്ഞുപോയി! ഇഷ്ടം ഇരട്ടിച്ച നിമിഷത്തെക്കുറിച്ച് മീര അനില്‍!

    English summary
    Actor Vishnu Prasad supports Neeraj Madhav's opinon, latest post went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X