ഭാവി വധുവിനെ പരിചപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണന്‍!ചീത്ത വിളിക്കാന്‍ പെണ്ണില്ലെന്നുള്ള പരാതി തീര്‍ന്നു
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതോട് കൂടിയായിരുന്നു ഇക്കാര്യം പുറംലോകം അറിയുന്നത്. പിന്നാലെ ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെല്ലാം വിഷ്ണുവിന് ആശംസളുമായി എത്തിയിരുന്നു. പിന്നാലെ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം വിഷ്ണു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ ഭാവി വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യം വിഷ്ണു പറഞ്ഞത്. ഐശ്വര്യയാണ് വധു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണമെന്നും താരം പറഞ്ഞിരിക്കുകയാണ്. ഈ പോസ്റ്റിന് താഴെ എല്ലാവര്‍ക്കും നന്ദി പറഞ്ഞും താരമെത്തിയിരുന്നു. അടുത്തിടെ എനിക്ക് ഒരുപാട് ഫോണ്‍ കോളുകളും മെസേജുകളും വന്നിരുന്നു. നിങ്ങള്‍ എല്ലാവരോടും നന്ദി പറയുകയാണ്.
'നമ്മളെയൊന്നും ചീത്ത വിളിക്കാന്‍പോലും ഒരു പെണ്ണില്ലല്ലോ എന്നുള്ള പരാതിയും തീര്‍ന്നുട്ടാ' എന്നും വിഷ്ണു കമന്റായി പറഞ്ഞിരിക്കുകയാണ്. ഇതോടെ ആശംസകളുമായി നിരവധി ആരാധകരും രംഗത്തെത്തി. വിഷ്ണു നായകനായി അഭിനയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലെ പല ഡയലോഗുകളും ചേര്‍ത്ത് രസകരമായ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.


Click it and Unblock the Notifications











