വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാവുന്നു? മനസുതുറന്ന് താരം

By Prashant V R

രാക്ഷസന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായ താരമാണ് വിഷ്ണു വിശാല്‍. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. രാക്ഷസന്റെ വിജയം വിഷ്ണു വിശാലിന്റെ കരിയറിലും വലിയ വഴിത്തിരിവായിരുന്നു. ത്രില്ലര്‍ ചിത്രത്തിന് പിന്നാലെയാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായുളള വിഷ്ണുവിന്റെ പ്രണയ വാര്‍ത്തകള്‍ പ്രചരിച്ചത്.

സുഹൃത്തുക്കള്‍ വഴി അടുത്ത ഇരുവരും തങ്ങള്‍ പ്രണയത്തിലാണ് പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു. ഒരുമിച്ചുളള ചിത്രങ്ങളെല്ലാം വിഷ്ണുവും ജ്വാലയും എപ്പോഴും പങ്കുവെക്കാറുണ്ട്. രണ്ട് പേരും ആദ്യ വിവാഹത്തില്‍ നിന്നും വിവാഹ മോചനം നേടിയവരാണ്. വിഷ്ണുവിന്റെയും ജ്വാല ഗുട്ടയുടെതുമായി പുറത്തിറങ്ങാറുളള ചിത്രങ്ങളെല്ലാം മിക്കപ്പോഴും തരംഗമാവാറുണ്ട്.

നടി രജനി നടരാജനായിരുന്നു

നടി രജനി നടരാജനായിരുന്നു വിഷ്ണു വിശാലിന്റെ ആദ്യ ഭാര്യ. ഒരു വര്‍ഷത്തോളം വേര്‍പിരിഞ്ഞു താമസിച്ചതിന് ശേഷമാണ് ഇരുവരും വിവാഹ മോചിതരായത്. തുടര്‍ന്നാണ് ജ്വാലയ്‌ക്കൊപ്പമുളള നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. പ്രണയം സ്ഥിരീകരിച്ചതോടെ ഇരുവരുടെയും വിവാഹം എന്നുണ്ടാവുമെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നൊരു കാര്യമാണ്.

ഇപ്പോഴിതാ

ഇപ്പോഴിതാ ആകാംക്ഷകള്‍ക്കൊടുവില്‍ ജ്വാല ഗുട്ട തന്നെ ഇതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു വിഷ്ണു വിശാലുമായുളള വിവാഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞ്. വിഷ്ണുവുമായുളള വിവാഹം ഉടനുണ്ടാകുമെന്നാണ് ജ്വാല ഗുട്ട അറിയിച്ചിരിക്കുന്നത്. തിയ്യതി ഉറപ്പിച്ച ശേഷം വിവാഹത്തെ സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും ജ്വാല പറഞ്ഞു.

നേരത്തെ വിഷ്ണുവിനെ

നേരത്തെ വിഷ്ണുവിനെ മിസ് ചെയ്യുന്നതായി ജ്വാല ഗുട്ട ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. കൊറോണ കാലത്ത് രണ്ടു പേരും രണ്ട് സ്ഥലങ്ങളിലാണുളളത്. കൊറോണയ്ക്ക് മുന്‍പ് എഫ് ഐആര്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു നടന്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ജോലികള്‍ നിര്‍ത്തിവെച്ചത്. പിന്നാലെയായിരുന്നു വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജ്വാല എത്തിയത്.

കാമുകിയ്ക്ക് നടന്‍

കാമുകിയ്ക്ക് നടന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു. സാരമില്ല. ഇപ്പോള്‍ സാമൂഹിക അകലമാണ് പ്രധാനം. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കൂ എന്നാണ് വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തത്. ജ്വാല ഗുട്ടയുടെ ട്വീറ്റും അതിന് വിഷ്ണു വിശാല്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മുന്‍പ് ജ്വാലയെ

മുന്‍പ് ജ്വാലയെ വര്‍ഷങ്ങളായി അറിയാമെന്നും ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും വിഷ്ണു വിശാല്‍ പറഞ്ഞിരുന്നു. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. എന്നായിരുന്നു മുന്‍പ് വിഷ്ണു വിശാല്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X