നിങ്ങളും കൂടിയാണ് ഈ മൃഗീയ ഭൂരിപക്ഷത്തിലേക്ക് സുരേഷ് ഏട്ടനെ എത്തിച്ചത്! നടന്‍ വിവേക് ഗോപന്‍ പറയുന്നു

മലയാളം സിനിമയില്‍ സൂപ്പര്‍താരമായ സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കുകയാണ്. അടുത്തിടെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നും വിജയിച്ചിരിക്കുകയാണ് താരം. മുന്‍പ് സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ താരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ആ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് വിജയത്തിലൂടെ സുരേഷ് ഗോപി കൊടുത്തിരിക്കുന്നത്.

അതേസമയം തിളക്കമാര്‍ന്ന വിജയം നേടിയ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സിനിമ മേഖലയില്‍ നിന്നും പ്രമുഖര്‍ അടക്കം നിരവധി പേരാണ് എത്തിയത്. കൂട്ടത്തില്‍ ടെലിവിഷന്‍ താരവും നടനുമായ വിവേക് ഗോപന്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്.

suresh-gopi

കെട്ടുകഥകള്‍ കഥകള്‍ ആക്കി ചമച്ചവര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ പൂര പ്രഭയോടെ സുരേഷേട്ടന്‍. ചെമ്പല്ല തനിത്തങ്കം ആണ് സുരേഷ് ഗോപി എന്ന് തൃശ്ശിവപേരൂര്‍ വിധിയെഴുതിയപ്പോള്‍ നിഷ്പ്രഭമായി പോയത് കെ.മുരളീധരനും വിഎസ് സുനില്‍ കുമാറും മാത്രമല്ല...

ജയപരാജയങ്ങളുടെ അളവുകോല്‍ ഇല്ലാതെ മനുഷ്യത്വവും സ്‌നേഹവും അളന്നു മുറിക്കാതെ യഥേഷ്ടം കൊടുത്ത ഒരു മനുഷ്യസ്‌നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ ഒറ്റക്കാരണത്താല്‍ തളര്‍ത്താന്‍, തകര്‍ക്കാന്‍, ഒറ്റപ്പെടുത്താന്‍, ഒറ്റുകാരന്‍ ആക്കാന്‍ ശ്രമിച്ചവര്‍ കൂടിയാണ്. ഈ വിജയം ബിജെപിയുടെ മാത്രമല്ല. കമ്മി, സുഡാപ്പി, കൊങ്ങി, അര്‍ബന്‍ നക്‌സല്‍ മതേതരന്‍, മാനവികന്‍, ബുദ്ധിജീവി, മാപ്ര എന്നിങ്ങനെ പല ശാസ്ത്രീയ നാമങ്ങളില്‍ അറിയപ്പെടുന്നവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഉജ്ജ്വലവിജയം.

നിങ്ങളും കൂടിയാണ് ഈ മൃഗീയ ഭൂരിപക്ഷത്തിലേക്ക് സുരേഷ് ഏട്ടനെ എത്തിച്ചത്. നിങ്ങളുടെ നിസ്തുല സേവനം ഭാവിയില്‍ മറ്റുള്ള മണ്ഡലങ്ങളില്‍ കൂടി വിട്ടു തരണം എന്ന ഒരു അപേക്ഷ ഈ അവസരത്തില്‍ വയ്ക്കട്ടെ. കാരണം ആടിനെ പട്ടിയാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി നിങ്ങള്‍ മുന്നില്‍ വച്ച കെട്ടുകഥകള്‍ ജനങ്ങള്‍ പരിശോധിച്ചു ശേഷം നിങ്ങളെ തന്നെ കണ്ടം വഴി ഓടിച്ചു തൃശ്ശൂരിലെ ജനങ്ങള്‍.

suresh-gopi

ഓടിയ ചിലര്‍ രാഷ്ട്രീയം തന്നെ മതിയാക്കിയാല്‍ മതിയെന്ന ചിന്തയില്‍ എത്തി നില്‍ക്കുന്നു. അതെ, ജനങ്ങള്‍ നിങ്ങള്‍ക്ക് താക്കീത് തന്നിരിക്കുകയാണ്. ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം. പക്ഷേ അതിനും ഒരു പരിധിയുണ്ട്. കുടുംബത്തില്‍ കയറി കളിക്കരുത്. തൃശ്ശൂര്‍ വിജയം എന്ന തരത്തില്‍ വിധിയെഴുതിയപ്പോള്‍ വിജയത്തോളമെത്തുന്ന മുന്നേറ്റങ്ങള്‍ക്ക് കേരളക്കര സാക്ഷിയായതും എടുത്തു പറയേണ്ടതാണ്.

ശോഭ സുരേന്ദ്രനെയും വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും കൃഷ്ണ കുമാര്‍ ജിയും അടക്കം മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തി ബിജെപി വിവിധ മണ്ഡലങ്ങളില്‍ നടത്തിയ തേരോട്ടം അവിസ്മരണീയമാണ്. ഇവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള അവസരം എനിക്കുണ്ടായി എന്നതും അഭിമാനകരം തന്നെ.

കേരളത്തില്‍ താമര വിരിയും എന്നു പറഞ്ഞാല്‍ വിരിഞ്ഞിരിക്കും അമ്പാനെ... തൃശൂര്‍ എടുക്കും എന്ന് പറഞ്ഞാല്‍ എടുത്തിരിക്കും. കേരളം ഭരിക്കുന്നവര്‍ക്കും 1.. പ്രതിപക്ഷം പോലും അല്ലാത്ത ബിജെപിക്കും 1. ഇതെന്തൊക്കെയാ ഇവിടെ നടക്കുന്നത്. ബൈ ദി ബൈ നമുക്ക് ഒരു കപ്പിത്താന്‍ ഉണ്ടല്ലോ. ഊരിപ്പിടിച്ച വാളിന്റെയും... അല്ലെങ്കില്‍ വേണ്ട. കനല്‍ ഒരു തരി അങ്ങനെ കെടാതെ ഇരുന്നോട്ടെ. ആവശ്യമുണ്ട് ഇനിയും, എന്നും പറഞ്ഞാണ് വിവേക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X