താൻ അന്ന് മാപ്പ് പറഞ്ഞ് പൃഥ്വിയ്ക്ക് വേണ്ടിയല്ല!! രാജപ്പന്‍’ വിവാദത്തിൽ ഐശ്വര്യ ലക്ഷ്മി

താൻ അന്ന് മാപ്പ് പറഞ്ഞ് പൃഥ്വിയ്ക്ക് വേണ്ടിയല്ല!

സിനിമ താരങ്ങൾക്ക് നേരെയുളള സൈബർ ആക്രമണം നിത്യ കാഴ്ചയാണ്. താരങ്ങൾ എന്ത് ചെയ്യുന്നു അല്ലെങ്കിൽ എന്ത് ചെയ്തിരുന്നു എന്ന് ശ്രദ്ധിക്കാൻ നൂറ് കണക്കിന് കണ്ണുകളാണ് ചുറ്റിനുമുള്ളത്. അതൊക്കെ കുത്തിപ്പൊക്കി കൊണ്ടു വരാനും വിമർശനങ്ങളിലേയ്ക്ക് തള്ളി വിടാനും ഇത്തരക്കാർക്ക് പ്രത്യേക താൽപര്യമാണ്.

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മൂന്ന് ചിത്രങ്ങളാണ് സിനിമ മേഖലയിൽ താരത്തിന്റെ ആകെയുളള സമ്പാദ്യം. ഈ മൂന്ന് ചിത്രങ്ങൾ മൂന്നൂറ് ചിത്രങ്ങളുടെ ഫലമാണ് താരത്തിന്റ കരിയറിൽ സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തിൽ മോസ്റ്റ് പോപ്പുലർ യുവതാരങ്ങളോടൊപ്പമാണ് താരം ഈ മൂന്ന് ചിത്രങ്ങളും അഭിനയിച്ചിരിക്കുന്നത്. ഇത് മലയാളത്തിലെ യുവ നടിമാർക്ക് ലഭിക്കാത്ത ഭാഗ്യമാണ്. പോപ്പുലാരിറ്റിക്കൊപ്പം വിമർശനവും താരത്തെ തേടിയെത്തിയിരുന്നു. അതിൽ ഏറ്റവും വിവാദമായത് നടൻ പൃഥ്വിരാജിനെ കുറിച്ചുള്ളതായിരുന്നു. താരം തന്നെ അതിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കുകയാണ്.

സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയാരായ നടന്മാരാണ് നിവിൻ പോളി, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ. മലയാള സിനിമയിലെ അടുത്ത തലമുറ ഇവരിലൂയാകും സഞ്ചരിക്കുക. . ഈ താരങ്ങൾക്കൊപ്പം അഭിനയത്തിൽ ഒപ്പത്തിനൊപ്പം പിടിച്ചു നിന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. കന്നി ചിത്രത്തിൽ പോലും മികച്ച പ്രകടനമായിരുന്നു ഐശ്വര്യ കാഴ്ചവെച്ചത്. പിന്നീട് പുറത്തിറങ്ങിയ മായനദിയും വരത്തനുമെല്ലാം താരത്തിന്റെ സിനിമ കരിയർ തന്നെ മാറ്റിമറിയ്ക്കുന്ന തരത്തിലുളളതായിരുന്നു. താരത്തിന്റെ അഭിനയ ശൈലിയാണ് മറ്റുള്ളവരിൽ നിന്ന് ഐശ്വര്യ ലക്ഷ്മിയെ വ്യത്യസ്തമാക്കുന്നത്.

സിനിമയിലെ പ്രകടനം

സിനിമയിലെ പ്രകടനം

കേവലം മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഐശ്വര്യ അഭിനയിച്ചിട്ടുള്ളത്. എങ്കിലും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതായാണ് താരത്തിന് ലഭിച്ചത്. മായനദിയിലെ അപ്പുവും , വരത്തനിലെ പ്രിയുമൊക്കെ ഐശ്വര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്. അത് ജനങ്ങൾ അംഗീകരിച്ചതുമാണ്.

വിമർശനങ്ങൾ

വിമർശനങ്ങൾ

അഭിനന്ദങ്ങൾ പോലെ വിമർശനങ്ങളും ചുരുങ്ങിയ സമയം കൊണ്ട് താരത്തിനെ തേടിയെത്തിയിരുന്നു. മായനദിയായിരുന്നു ആദ്യം വിമർശനങ്ങൾക്ക് കാരണം. ചിത്രത്തിലെ ബോൾഡായ ചില രംഗങ്ങളും ലിപ് ലോക്ക് സീനും ഐശ്വര്യയ്ക്ക് നേരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. പിന്നീട് നടൻ പൃഥ്വിരാജിനെ കുറിച്ചുള്ള കമന്റും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

 രാജപ്പൻ പരാമർശം

രാജപ്പൻ പരാമർശം

മായനദിയുടേയും വരത്തിന്റേയും സൂപ്പർഹിറ്റ് വിജയത്തിനു ശേഷം നടിയുടെ താര മൂല്യം കുത്തനെ ഉയർന്നിരുന്നു. ഈ സമയത്താണ് ഐശ്വര്യയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പോക്കിയത്. പൃഥ്വിരാജിനെ രാജപ്പൻ എന്ന വിളിക്കുന്ന നടിയുടെ കമന്റ് വൻ വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് താരം പരസ്യമായി മാപ്പു പറയുകയും ചെയ്തിരുന്നു. . ആ പ്രായത്തിൽ താരാരാധനയുടെ പുറത്ത് ചെയ്ത കാര്യമാണിതെന്നു വിശദീകരിച്ചായിരുന്നു മാപ്പ് പറച്ചിൽ

സ്ത്രീകൾക്കുളള വിലക്ക്

സ്ത്രീകൾക്കുളള വിലക്ക്

ഫേസ്ബുക്ക് കമന്റിനെ കുറിച്ച് കൂടുതൽ പ്രതികരണവുമായി ഐശ്വര്യ രംഗത്തെത്തിയിട്ടുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്ന സ്ത്രീകൾക്ക് ചിലർ വിലക്കേർപ്പെടുത്തും. ചിലർക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞാൽ അത് വ്യക്തിഹത്യയാവുകയും ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയിൽ പോലുമില്ല

സിനിമയിൽ പോലുമില്ല

ആ കമന്റ് പോസ്റ്റ് ചെയ്യുമ്പോൾ താൻ സിനിമയിൽ പോലും പ്രവേശിച്ചിട്ടില്ല. ആ പ്രയാത്തിന്റേതായിരുന്നു ആ കമന്റ്. ഇപ്പോൾ ഒരിക്കലും അത്തരത്തിൽ പറയുകയോ പൊരുമാറുകയോ ചെയ്യില്ല. പൃഥ്വിരാജ് താൻ ഏറെ ബഹുമാനിക്കുന്ന ഒരു താരമാണെന്നും ഐശ്വര്യ അഭിമുഖത്തിൽ വ്യക്തമാക്കി.

 മാപ്പ് പറഞ്ഞത് പൃഥ്വിയ്ക്ക്  വേണ്ടിയല്ല

മാപ്പ് പറഞ്ഞത് പൃഥ്വിയ്ക്ക് വേണ്ടിയല്ല

എന്റെ ആ കമന്റിന്റെ പൃഥ്വിരാജിന് എന്തെങ്കിലും പ്രശ്നമുള്ളതായി കരുതുന്നില്ല. തന്റെ കമന്റ് തെറ്റ് തന്നെയാണ്. പക്ഷേ ആ ക്ഷമാപണം പൃഥ്വിരാജിനു വേണ്ടിയായിരുന്നില്ല..' ഐശ്വര്യ വ്യക്തമാക്കി.

 ഐശ്വര്യയ്ക്കെതിരെ   ഹേറ്റ് ക്യാംപെയ്ൻ

ഐശ്വര്യയ്ക്കെതിരെ ഹേറ്റ് ക്യാംപെയ്ൻ

പൃഥ്വിരാജിനെതിരെയുളള ഐശ്വര്യ ലക്ഷ്മിയുടെ കമന്റ് വലിയ ചർച്ച വിഷയമായിരുന്നു.ബോളിവുഡ് നടൻ അർജുൻ കപൂറും പൃഥ്വിരാജും നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കകമന്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയതോടെ താരത്തിനെതിരെ തെറി വിളിയും വിമർശനവുമായി പൃഥ്വിരാജ് ആരാധകർ രംഗത്തെത്തിയിരുന്നു. തുടർന്ന് നടിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഹേറ്റ് ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകരുടെ തെറി വിളി രൂക്ഷമായപ്പോൾ നടി ആ കമന്റ് ഹൈട് ചെയ്യുകയും പിന്നീട് മാപ്പു പറയുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X