ആദ്യമായി കാണുന്നത് കുപ്രസിദ്ധ പയ്യന്റെ സെറ്റിൽവെച്ച്!! അനുവും നിമിഷയും സുഹൃത്തുക്കളായത് ഇങ്ങനെ
കുപ്രസിദ്ധ പയ്യന്റെ ലെക്കോഷൻ വളരെ കൂളായിട്ടുള്ളതായിരുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ടൊവിനോ ചിത്രമായിരുന്നു ഒരു കപ്രസിദ്ധ പയ്യൻ. ഒഴിമുറി. തലപ്പാവ് എന്നീ ചിത്രങ്ങൾക്ക് ശേഷം നടൻ മധുപാൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.. ടൊവിനോ തോമസ്, നിമിഷ സജയന്‍, നെടുമുടി വേണു, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, അലന്‍സിയര്‍, സുജിത് ശങ്കര്‍, സുധീര്‍ കരമന, ബാലു വര്‍ഗീസ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നായികമാരാണ് നിമിഷ സഞ്ജയനും, ഇനു സിത്താരയും. 2017 ദിലീശ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് ചുവട് വെച്ച നടിയാണ് നിമിഷ. തൊണ്ടി മുതലിനു ശേഷം നിരവധി കഥാപാത്രങ്ങൾ നിമിഷയെ തേടിയെത്തിരുന്നു. ചെറിയ കഥാപാത്രങ്ങളിലൂടെ വെള്ളിത്തരയിൽ എത്തുകയും പിന്നീട് മുൻനിര നായികമാരുടെ പട്ടികയിലേയ്ക്ക് ഉയർന്ന നടിയാണ് അനു. ചിത്രത്തിൽ മികച്ച പ്രകടനമാണ് ഇരു താരങ്ങളും കാഴ്ചവെച്ചിരിക്കുന്നത്. ഇവരുടെ കോമ്പിനേഷൻ സീൻസെല്ലാം വളരെ മികച്ചതായിരുന്നു. ഓൺസ്ക്രീൻ മാത്രമല്ല ഓഫ് സ്ക്രീനിലും ഇവർ മികച്ച സുഹൃത്തുക്കളാണ്. മീഡിയവണ്ണിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ സൗഹൃദത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ
സിനിമ പുറത്തെത്തും മുൻപ് തന്നെ സേഷ്യൽ മീഡിയയിൽ ഇവരുടെ സൗഹൃദം ചർച്ച വിഷയമായിരുന്നു. ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നതിന്റേയും ഡബ്സ്മാഷ് ചെയ്യുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരങ്ങളുടെ വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. പൊതുപരിപാടിയിലും സ്റ്റേജ് ഷോകളിലുമെല്ലാം ഇവർ ഒരുമിച്ചാകും പ്രത്യക്ഷപ്പെടുക.

ആദ്യമായി കാണുന്നത്
കുപ്രസിദ്ധ പയ്യന്റെ സെറ്റിൽവെച്ചാണ് ആദ്യമായി അനുസിത്താരയെ കാണുന്നത്. ഷൂട്ട് തുടങ്ങി രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് അനു സെറ്റിൽ എത്തിയത്. ആ സമയം താൻ സെറ്റിലുണ്ടായിരുന്നുവെന്നും നിമിഷ പറഞ്ഞു. കണ്ടപ്പോൾ തന്നെ പരസ്പരം മിണ്ടെയെന്നും അന്നു മുതൽ അടുത്ത സുഹൃത്തുക്കളാണെന്ന് നിമിഷ പറഞ്ഞു.

അതിവേഗം തുടങ്ങിയ സൗഹൃദം
നിമിഷയുമായി പെട്ടെന്ന് തുടങ്ങിയ സൗഹൃദമായിരുന്നു. ലൊക്കേഷനിൽ തങ്ങൾ വേറെരു ലോകത്തായിരുന്നുവെന്നും അനു പറഞ്ഞു. അധികം വേഗം ആരുമായും അടുക്കാത്ത ഒരാളാണ് താൻ. എന്നാൽ നിമിഷ വന്ന് തോളത്ത് കയ്യിട്ട് സംസാരിക്കുകയും പിന്നീട് കയ്യിൽ പിടിച്ച് സംസാരിക്കുകയായിരുന്നു. സെറ്റിൽ സിനിമയെ കുറിച്ചുളള പല സംസാരങ്ങളും ചർച്ചയും നടക്കുന്നുണ്ട്. അതൊന്നും ഞങ്ങളെ ബാധിച്ചിട്ടേയില്ല. അവിടെ തങ്ങളുടേതായ ലോകത്ത് ജീവിക്കുകയായിരുന്നു .

കൂൾ ലൊക്കേഷൻ
കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷൻ വളരെ കൂളായിട്ടുള്ളതായിരുന്നു. പ്രത്യേകിച്ച് ഒരു ടെൻഷനും തങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നും അനു സിത്താര പറയുന്നു. ടൊവിനോ, നിമിഷ, ശരണ്യ എന്നിവാരുമായിട്ടായിരുന്നു കൂടുതൽ കോമ്പിനേഷൻ സീൻസ് ഉണ്ടായിരുന്നു. ഇവരാരേയും തനിയ്ക്ക് പരിചയമില്ലായിരുന്നു. അവിടെ പോയിട്ടാണ് എല്ലാവരേയും പരിചയപ്പെട്ടത്.


Click it and Unblock the Notifications











