twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോൾ ആവശ്യം സാധനങ്ങളല്ല.....! പ്രവാസി മലയാളികളോട് അപേക്ഷയുമായി നടി ആശാ ശരത്ത്

    ദുരിതം ഒരുപരിധിവരെ ഒഴിഞ്ഞു പോയെങ്കിലും പുതിയ ജീവിതം പടുത്തു ഉയർത്താനുള്ള കഷ്ടപ്പാടിലാണ് ജനങ്ങളിപ്പോൾ

    By Ankitha
    |

    കേരള ജനതയുടെ നെഞ്ചിടിപ്പ് കൂട്ടിയ കുറച്ചു ദിനങങളായിരുന്നു കഴിഞ്ഞു പോയത്. ഇതു പോലെരു ദുരന്തമുഖം ഇന്നുവരെ ജനങ്ങൾ നേരിട്ടിട്ടുണ്ടാകില്ല. അത്രയ്ക്ക് ഭയാനകമായ അവസ്ഥയിലൂടെയാണ് കേരള ജനത‌ കടന്നു പോയത്. സ്വപ്നങ്ങൾ കൊണ്ട് നെയ്തു കൂട്ടിയ പലതും ആ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. അവസാനം കയ്യിൽ ജീവൻ മാത്രം മുറുക്കി പിടിച്ചു പ്രളയത്തിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരായുഷ്കാലം കൊണ്ട് ഉണ്ടാക്കിയ എല്ലാം പ്രളയ ജലത്തിനോടൊപ്പം ഒലിച്ചു പോകുകയായിരുന്നു.

    ബിഗ് ബോസിന്റെ ഗൂഢനീക്കം പൊളിഞ്ഞു? എലിമിനേഷന്‍ ഒഴിവാക്കിയത് ഇതിന് വേണ്ടി? കാണൂ!ബിഗ് ബോസിന്റെ ഗൂഢനീക്കം പൊളിഞ്ഞു? എലിമിനേഷന്‍ ഒഴിവാക്കിയത് ഇതിന് വേണ്ടി? കാണൂ!

    ദുരിതം ഒരുപരിധിവരെ ഒഴിഞ്ഞു പോയെങ്കിലും പുതിയ ജീവിതം പടുത്തു ഉയർത്താനുള്ള കഷ്ടപ്പാടിലാണ് ജനങ്ങളിപ്പോൾ. പഴയപോലെ ജീവിതം പൂർവ്വ സ്ഥിതിയിൽ എത്തണമെങ്കിൽ ഒരുപാട് മാസത്തെ പ്രയത്നം ആവശ്യമാണ്. ആദ്യം മുതൽ തുടങ്ങണം. സർക്കാരും മറ്റു സന്നദ്ധ സംഘടനകളും ബാക്കി ഇന്ത്യൻ ജനങ്ങൾ എല്ലാം ഇവരോടൊപ്പം കൂടെയുണ്ട്. ആദ്യം മുതൽ തന്നെ പ്രളയ ബാധിതർക്ക് കൈതാങ്ങായി കേരളസമൂഹം ഒന്നടങ്കം കൂടെയുണ്ടായിരുന്നു. കഴിയുന്നതിലും കൂടുതൽ സഹായം ഇവർക്ക് വേണ്ടി ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു.

    asha sarath

    ഇപ്പോഴിത പ്രളയബാധിതർക്കായി സഹായ അഭ്യർഥിച്ച് നടി ആശ ശരത്. ദുരിത ബാധിതരുടെ കരംപിടിച്ച് ഉയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ പ്രവാസികളോട് താരം അഭ്യർഥിച്ചിരിക്കുകയാണ്. താന്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേക്ക് കണ്ടെയ്‌നറുകളില്‍ സാധനങ്ങള്‍ അയക്കുമ്പോള്‍ അത് അവിടെ എത്താന്‍ ചെറിയ കാലതാമസം എടുക്കുന്നുണ്ട്. കേരളത്തിന് നിലവിലെ സാഹചര്യത്തില്‍ വേണ്ടത് പണമാണ്, അതുകൊണ്ട് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കണമെന്നാണ് ആശാ ശരത്ത് ആവശ്യപ്പെടുന്നത്.

    English summary
    actoress asha sharath says paravasi malayali donate cm relief fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X