For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹർജിയുമായി എഎംഎംഎയ്ക്ക് ബന്ധമില്ല!! സ്വന്തം തീരുമാനം, വനിതാംഗങ്ങളെ തള്ളിപ്പറഞ്ഞ് സംഘടന

  |

  നടി അക്രമിച്ച കേസിൽ കക്ഷിച്ചേരാനുളള എഎംഎംഎയുടെ ശ്രമം പാളിയതിന്റെ എന്റെ ഉത്തരവാദിത്വവും എക്സിക്യൂട്ടീവിലെ വനിത അംഗങ്ങളുടെ തലയിൽ കെട്ടിവെച്ച് എഎംഎംഎ നേതൃത്വം. ഇന്നലെ നടന്ന യോഗത്തിനു ശേഷമായിരുന്നു സംഘടന ഭാരവാഹികൾ ഈ നിലപാട് അറിയിച്ചത്. ഹർജി നൽകിയ അവരുടെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

  തനിയ്ക്ക് ആരുടേയും അനുവാദം വേണ്ട!! ഇവിടെയൊക്കെ തന്നെ കാണും, വിമർശകർക്ക് ലാലേട്ടന്റെ ഉഗ്രൻ മറുപടി

  ചെവ്വാഴ്ച നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട സംഘടനയുടെ ട്രഷററായ നടൻ ജദഗീഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ജഗദീഷ് പറഞ്ഞത് തെറ്റാണെന്ന് വാദിക്കുന്ന തരത്തിലായിരുന്നു വനിത എക്സിക്യൂട്ടീവ് അംഗവും ഹർജി നൽകിയവരിൽ ഒരാളായ രചന നാരയണൻ കുട്ടിയുടെ വാക്കുകൾ. വിഷയത്തിൽ ഇരു കൂട്ടർ പറഞ്ഞത് ഇങ്ങനെ... കാണാം..

  പേളിയുടെ പാട്ടിൽ റൊമാന്റിക് മൂഡിൽ ശ്രീനീഷ്!! എല്ലാവരും ഞെട്ടി, കണ്ണ് നിറ‍ഞ്ഞ് അഞ്ജലി

   മുഖം രക്ഷിക്കാൻ നോക്കി

  മുഖം രക്ഷിക്കാൻ നോക്കി

  നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എഎംഎംഎയ്ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേട്ട് വന്നിരുന്നത്. സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനോടൊപ്പം സംഘടന നിൽക്കുന്നു എന്നുള്ള കടുത്ത വിമർശനം സംഘടനയുടെ ശോഭ കൊടുത്തിയിരുന്നു. ഇത് മാറുന്നതിനു വേണ്ടിയായിരുന്നു കേസിൽ കക്ഷി ചേരുക എന്നുളള സംഘനയുടെ നീക്കം. എന്നാൽ പണി പാളിപ്പോൾ ഉത്തരവാദിത്വം വനിത അംഗങ്ങളുടെ തലയിൽ ഇടുന്നതു പോലെയാണ് നേതൃത്വത്തിന്റെ നിലപാട്.

   ഹർജിയുമായി എഎംഎംഎയ്ക്ക് ബന്ധമില്ല

  ഹർജിയുമായി എഎംഎംഎയ്ക്ക് ബന്ധമില്ല

  കേസിൽ കക്ഷി ചേരാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും പകരം വനിത അംഗങ്ങളുടെ താൽപര്യ പ്രകാരമായിരുന്നെന്നും ട്രഷററർ ജഗദീഷ് പറഞ്ഞു. യോഗത്തിനു ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. കേസിൽ കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചനയൊന്നും നടന്നിട്ടില്ലെന്നും .നൽകിയ ഹർജിയിൽ പാളിച്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  സംഘടനയ്ക്ക് അറിയാമായിരുന്നു

  സംഘടനയ്ക്ക് അറിയാമായിരുന്നു

  എന്നാൽ എഎംഎംഎയിലെ എക്സിക്യൂട്ടീവ് അംഗവും ഹർജി നൽകിയവരിൽ ഒരാളുമായിരുന്ന നടി രചന നാരായണൻകുട്ടി ജഗദീഷിന്റെ അഭിപ്രായത്തിന് വിപരീതമായിട്ടാണ് പറഞ്ഞത്. ഹർജിയെ കുറിച്ച് താരസംഘടനയായ എഎംഎംഎയ്കക് അറിയാമായിരുന്നെന്നും എന്നാൽ ഇത് ആക്രമിക്കപ്പെട്ട നടിയുമായി ചർച്ച ചെയ്തിരുന്നില്ലെന്നും രചന പറഞ്ഞു. അതേസമയം സ്വന്തം തീരുമാനത്തിലല്ല ഹർജിയുമായി മുന്നോട്ട് പോയതെന്ന് രചനയോ ഹണി റോസോ പറഞ്ഞിരുന്നില്ല.

   ഹർജി തയ്യാറാക്കിയത് എക്സിക്യൂട്ടീവ് അംഗം

  ഹർജി തയ്യാറാക്കിയത് എക്സിക്യൂട്ടീവ് അംഗം

  അതേസമയം ജഗദീഷ് പറഞ്ഞതു പോലെ ഹർജിയിലുണ്ടായ പിഴവിനെ കുറിച്ച് നടിമാർ സമ്മതിക്കുന്നുണ്ട്. ഇത് തയ്യാറാക്കിയ എക്സിക്യൂട്ട് അംഗത്തിനോട് ഇതിനെ കുറിച്ച് വിശദീകരണ ചോദിക്കാൻ എഎംഎംഎ തയ്യാറായിട്ടില്ല. ഹര്‍ജിയിലെ പാളിച്ചകളെക്കുറിച്ച് നിയമോപദേശം തേടാന്‍ സെക്രട്ടറി ഇടവേള ബാബുവിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനുശേഷമായിരിക്കും തുടര്‍നടപടികളെ കുറിച്ച് അലോചിക്കുക.

   എഎംഎംഎ ഭാരവാഹികൾ തെറ്റിധരിപ്പിച്ചു

  എഎംഎംഎ ഭാരവാഹികൾ തെറ്റിധരിപ്പിച്ചു

  തന്നെ തെറ്റിധരിപ്പിച്ചാണ് ഹർജിയിൽ ഒപ്പ് വയ്പ്പിച്ചെതന്ന് ഹണി റോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണ് ഹര്‍ജിയിലെന്നായിരുന്ന അമ്മയുടെ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നത്. കൂടാതെ ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഉണ്ടായിരുന്നില്ല. ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് ഹണി റോസ് പറഞ്ഞു.

  English summary
  actoress assult case rachana narayankutty haney rose pettition amma reject
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X