തന്നോട് കാണിച്ചത് ക്രൂരത!! ചതി പറ്റിയെന്ന പരാതിയുമായി യുവനടി യോഗത്തിൽ, പിന്നിൽ ബാബുരാജ്....
വനിത അംഗം ഹണി റോസാണ് എഎംഎംഎയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
വീണ്ടും മലയാള സിനിമ മേഖലയിൽ പ്രതിസന്ധിയ്ക്ക് കണമൊരുങ്ങുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ചേർന്ന യോഗം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇങ്ങനെ പോകുകയാണെങ്കിൽ നേരത്തെ നേരിട്ടതിനേക്കാലും മറ്റൊരു വലിയ പ്രതിസന്ധിയായിരിക്കും മലയാള സിനിമ മേഖല നേരിടേണ്ടി വരുക.
എക്സിക്യൂട്ടിവ് യോഗത്തിനു ശേഷം കമ്മിറേറിയിലെ ഭാരവാഹികൾ തന്നെ ഇപ്പോൾ സംഘടനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വനിത അംഗം ഹണി റോസാണ് എഎംഎംഎയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്നെ മനപൂർവ്വം ചിലർ പറഞ്ഞു പറ്റിക്കുകയായിരുന്നെന്നു ഇവർ പറഞ്ഞു. സംഭവത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ....

മോഹൻലാലിന്റെ നിർദ്ദേശ പ്രകാരം
നടിയെ ആക്രമിച്ച കേസിൽ എഎംഎംഎ ഭാരവാഹികൾ തന്നെ തെറ്റിധരിപ്പിച്ചാണ് ഹർജിയിൽ ഒപ്പ് വയ്പ്പിച്ചെതന്ന് ഹണി റോസ്. ചെവ്വാഴ്ച നടന്ന എക്സ്ക്യൂട്ടീവ് യോഗത്തിൽ താൻ ചതിക്കപ്പെട്ടുവെന്നും താരം പറഞ്ഞു. മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമാണ് ഹര്‍ജി തയ്യാറാക്കിയ നടൻ ബാബു രാജുമായി സംസാരിച്ചത് എന്നാൽ ഹർജി കാണണമെന്ന് താൻ ആവശ്യപ്പെട്ടികരുന്നു. അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തന്നെ ചതിച്ചു
ഒപ്പ് വാട്സ്പ്പിൽ ഇട്ട് അയച്ചു നൽകിയാൽ മതിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാൽ ഹർജി കാണണമെന്ന നിലപാടിലൽ തന്നെ താൻ ഉറച്ചു നിൽക്കുകയായിരുന്നെന്ന് ഹണി രോസ് പറഞ്ഞു. ഇതിനെ തുടർന്ന് ഹർജിയിലെ 1 , 3 പേജുകൾ തനിയ്ക്ക് അയച്ചു തരുകയായിരുന്നു. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. അത് തനിയ്ക്ക് അയച്ചു നന്നിരുന്നില്ല. ഇക്കാര്യത്തിൽ താൻ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയായിരുന്നെന്ന് ഹണി റോസ് പറഞ്ഞു.

ഹർജിയുമായി എഎംഎംഎയ്ക്ക് ബന്ധമില്ല
കേസിൽ കക്ഷി ചേരാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും പകരം വനിത അംഗങ്ങളുടെ താൽപര്യ പ്രകാരമായിരുന്നെന്നും ട്രഷററർ ജഗദീഷ് പറഞ്ഞു. യോഗത്തിനു ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. കേസിൽ കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചനയൊന്നും നടന്നിട്ടില്ലെന്നും .നൽകിയ ഹർജിയിൽ പാളിച്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയ്ക്ക് അറിയാം
എഎംഎംഎയിലെ എക്സിക്യൂട്ടീവ് അംഗവും ഹർജി നൽകിയവരിൽ ഒരാളുമായിരുന്ന നടി രചന നാരായണൻകുട്ടി ജഗദീഷിന്റെ അഭിപ്രായത്തിന് വിപരീതമായിട്ടാണ് പറഞ്ഞത്. ഹർജിയെ കുറിച്ച് താരസംഘടനയായ എഎംഎംഎയ്കക് അറിയാമായിരുന്നെന്നും എന്നാൽ ഇത് ആക്രമിക്കപ്പെട്ട നടിയുമായി ചർച്ച ചെയ്തിരുന്നില്ലെന്നും രചന പറഞ്ഞു. അതേസമയം സ്വന്തം തീരുമാനത്തിലല്ല ഹർജിയുമായി മുന്നോട്ട് പോയതെന്ന് രചനയോ ഹണി റോസോ പറഞ്ഞിരുന്നില്ല.

ഹർജി തയ്യാറാക്കിയത് എക്സിക്യൂട്ടീവ് അംഗം
അതേസമയം ജഗദീഷ് പറഞ്ഞതു പോലെ ഹർജിയിലുണ്ടായ പിഴവിനെ കുറിച്ച് നടിമാർ സമ്മതിക്കുന്നുണ്ട്. ഇത് തയ്യാറാക്കിയ എക്സിക്യൂട്ട് അംഗത്തിനോട് ഇതിനെ കുറിച്ച് വിശദീകരണ ചോദിക്കാൻ എഎംഎംഎ തയ്യാറായിട്ടില്ല. ഹര്‍ജിയിലെ പാളിച്ചകളെക്കുറിച്ച് നിയമോപദേശം തേടാന്‍ സെക്രട്ടറി ഇടവേള ബാബുവിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനുശേഷമായിരിക്കും തുടര്‍നടപടികളെ കുറിച്ച് അലോചിക്കുക.


Click it and Unblock the Notifications











