twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തിരിക്കാൻ തയ്യാറാണെന്ന് ഭാമയും നവ്യയും!! മല ചവിട്ടാനുള്ള സന്തോഷത്തിൽ രമ്യ...

    കോടതി വിധിയിൽ വ്യക്തിപരമായ വിയോജിപ്പ്

    |

    ശബരിമല സ്ത്രീപ്രവേശനം അംഗീകരിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധിയ്ക്കെതിരെയുളള അലയൊളികൾ ഇതുവരെ മാറിയിട്ടില്ല. വിധിയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. അനുകൂലിക്കുന്നവരെക്കാലും വിമർശിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. സുപ്രീം കോടതിയുടെ വിധി സ്വാഗതാർഹമെന്ന് ഒരു കൂട്ടർ പറയുന്നുണ്ടെങ്കിലും ഞങ്ങൾ പോകാൻ പറ്റുന്ന സമയത്ത് മാത്രമേ അയ്യനെ കാണാൻ സന്നിധാനത്ത് എത്തുകയുളളുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ മറ്റൊരു കൂട്ടർ വിധിയെ അടിമുടി എതിർക്കുകയാണ്. സുപ്രീംകോടതി വിധിയ്ക്കെതിരെ റിവ്യൂ ഹർജി കൊടുക്കാനാണ് ഇവരുടെ തീരുമാനം.

     അപ്രതീക്ഷിതമായി അമ്മമാരെ കണ്ടു!! കണ്ണു നിറഞ്ഞു പോയ നിമിഷം, ബിഗ്ബോസിലെ ഹൃദയ സ്പർശിയായ മൂഹൂർത്തം അപ്രതീക്ഷിതമായി അമ്മമാരെ കണ്ടു!! കണ്ണു നിറഞ്ഞു പോയ നിമിഷം, ബിഗ്ബോസിലെ ഹൃദയ സ്പർശിയായ മൂഹൂർത്തം

    ശബരിമല സ്ത്രീ പ്രവേശനത്തെ വിമർശിച്ച് സിനിമതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആദ്യം മുതൽ തന്നെ അവർ തങ്ങളും എതിർപ്പ് വ്യക്തമാക്കിയിരുന്നു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തിൽ വിധി അംഗീകരിക്കുന്നില്ല എന്നാണ് നടിമാരുടെ അഭിപ്രായം. ഇപ്പോഴിത നടി ഭാമയും കോടതിവിധിയിൽ വിയോജിപ്പ് പ്രകടപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടി തന്റെ അഭിപ്രായം രേഖപ്പടുത്തിയത്. കോടതി വിധിയിൽ വ്യക്തിപരമായ വിയോജിപ്പുണ്ടെന്നും കാലാകാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളെ ലംഘിക്കാൻ താൽപര്യമില്ലെന്നും ഭാമ വ്യക്തമാക്കുന്നുണ്ട്.

    ജീവൻ മടക്കി നൽകിയത് മമ്മൂട്ടി!! ഹൃദയ സ്പർശിയായ കഥ തുറന്ന് പറഞ്ഞ് അപ്പുണ്ണി..ജീവൻ മടക്കി നൽകിയത് മമ്മൂട്ടി!! ഹൃദയ സ്പർശിയായ കഥ തുറന്ന് പറഞ്ഞ് അപ്പുണ്ണി..

    കേരളത്തിലെ സ്ത്രീകൾ അംഗീകരിക്കില്ല

    കേരളത്തിലെ സ്ത്രീകൾ അംഗീകരിക്കില്ല

    ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങൾ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല ..
    സുപ്രീംകോടതി യെ ബഹുമാനിക്കുന്നു.പക്ഷെ,വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാൻ തീരെ കഴിയുന്നില്ല. കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ലെന്നും ഭാമ പറയുന്നുണ്ട്.

     ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം

    ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം

    ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്താൻ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, കാലാകാലങ്ങളായി പിന്തുടർന്ന് പോന്നിരുന്നതാണ്, ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലായെന്നുള്ളത്. ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മിൽ വ്യത്യാസവുമുണ്ട്. സംസ്കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യ. കാലങ്ങളായി പഴക്കമുള്ള, ആർക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന ‘ക്ഷേത്രാചാരങ്ങളെ' ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ" എന്ന ചിന്തയിൽ നിന്നുമാണ് ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

     അയ്യപ്പനെ കാണാൻ കാത്തിരിക്കും

    അയ്യപ്പനെ കാണാൻ കാത്തിരിക്കും

    സുപ്രീംകോടതി യോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ. വ്യക്തിപരമായിപറഞ്ഞാൽ, ഇനിയും ഒരുപാടു വർഷങ്ങൾ ജീവിച്ചിരിക്കാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ ,ക്ഷേത്രാചാരത്തിൽ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാൻ കാത്തിരിക്കും. എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം

    പഴയ ആചാരങ്ങൾ പിന്തുടരുന്നു

    പഴയ ആചാരങ്ങൾ പിന്തുടരുന്നു

    ഭാമയുടെ ഇതേ അഭിപ്രായം തന്നെയാണ് നടി നവ്യാ നായർക്കും. സാധാരണ രീതിയിൽ വ്രതമെടുത്ത് പോകാൻ പറ്റുന്ന പ്രായത്തിൽ മാത്രമേ താൻ ശബരിമല ദർശനത്തിനായി പോകുകയുളളുവെന്നും താരം പറഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ കോടതി വിധിയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്. എന്നാല്‍ താന്‍ പഴയ ആചാരങ്ങളെ മാത്രമേ പിന്തുടരുകയുള്ളൂ നവ്യ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിയെ താൻ ബഹുമാനിക്കുന്നുവെന്ന് നടി പറയുന്നണ്ട്.

     പരമ്പര്യവും അനുഷ്ടാനങ്ങളും തകർക്കുന്നു

    പരമ്പര്യവും അനുഷ്ടാനങ്ങളും തകർക്കുന്നു

    നടി രഞ്ജിനിയും സുപ്രീം കോടതിവിധിയ്ക്കെതിരാണ്. ലിംഗ സമത്വത്തിന്റെ പേരിൽ പാരമ്പര്യവും അനുഷ്ടാനങ്ങളും തർക്കുകയാണെന്ന് രഞ്ജനി പറഞ്ഞു. തന്റേ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇതെന്നും. ഈ വിധിയെ ഒറ്റക്കെട്ടായി നേരിടണമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാൻ എന്റെ ഒപ്പം ആരൊക്കെയുണ്ടാകുമെന്ന് രഞ്ജിനി ഫേസ്ബുക്കിലൂടെ ചോദിക്കുന്നുണ്ട്. സുപ്രീകോടതി ഉത്തരവിനെ തുടർന്നുള്ള വാർത്തയോടൊപ്പമാണ് താരം ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

    മല ചവിട്ടാനുളള  സന്തോഷത്തിൽ രമ്യ

    മല ചവിട്ടാനുളള സന്തോഷത്തിൽ രമ്യ

    ‌സ്ത്രീകൾക്ക് അനുകൂലമായി വിധിവന്നതിന്റെ പശ്ചാത്തലത്തിൽ തരംഗമാകുന്നത് രമ്യ നമ്പീശൻ ആലപിച്ച ആ അയ്യപ്പ ഭക്തി ഗാനമാണ്. ഒരു തുളസി ആയിരുന്നെങ്കിൽ ശബരിമലയിൽ എത്താമായിരുന്നു എന്ന ആഗ്രഹമാണ് ഗാനത്തിലൂടെ അന്ന് നടി പങ്കുവെച്ചത്. എന്നാൽ ഇനി തുളസിയാകണ്ടെന്നും സ്ത്രീയായി തന്നെ രമ്യയ്ക്ക് അയ്യപ്പനെ കാണാമെന്നും ആ ഗാനത്തിന്റെ സംഗീത സംവിധായകൻ ഓകെ രവിശങ്കർ പറഞ്ഞു. കൂടാതെ വിധിയുടെ പശ്ചാത്തലത്തിൽ രമ്യ വലിയ സന്തോഷത്തിലാണെന്നും രവി ശങ്കർ പറയുന്നുണ്ട്.

    English summary
    actoress bhama clear her stand in sabarimala woman entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X