തല്ലിയത് സത്യം തന്നെ!! കന്നട സിനിമ ചിത്രീകരണത്തിനിടെ സംഭവിച്ചത്... വെളിപ്പെടുത്തലുമായി നടി ഭാമ

സംഭവം സത്യമാണെങ്കിലും പ്രചരിക്കുന്ന കാര്യങ്ങളില്‍ പകുതി വാസ്തവ വിരുദ്ധമാണെന്നും ഭാമ പറയുന്നു

2007 ൽ ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ഭാമ. നിവേദ്യത്തിലെ ശാലീന സുന്ദരിയായ സത്യഭാമയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. മലയാളത്തിൽ നിന്ന് മാറി അന്യഭാഷകളിൽ ചുവട് ഉറപ്പിച്ചെങ്കിലും മലയാളികൾ ഇന്നും ഭാമ പ്രിയപ്പെട്ട താരം തന്നെയാണ്. മലയാളത്തിൽ ഭാമ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായിരുന്നു. മലയാളത്തിലെ എല്ലാ യുവതാരങ്ങളോടൊപ്പവും അഭിനയിക്കാനുളള അവസരം ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. ഇത് യുവനടിമാരിൽ വളരെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന ഒരു അവസരമായിരുന്നു.

മലയാളത്തിൽ കത്തി നിന്ന സമയത്തായിരുന്നു ഭാമയെ തേടി അന്യഭഷ ചിത്രങ്ങൾ എത്തിയത്. മലയാളി പ്രേക്ഷകരെ പോലെ അന്യഭാഷ പ്രേക്ഷകർക്കും ഭാമ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു അന്യഭാഷകളിൽ നിന്ന് ലഭിച്ചിരുന്നത്. മലയാളത്തെ കൂടാതെ കൂടുതൽ കന്നട ചിത്രങ്ങളായിരുന്നു ഭാമ സജീവമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് നടി സംവിധായകനെ തല്ലിയെന്ന വാർത്തയാണ്. ഇതുപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സത്യത്തിൽ അന്ന് അവിടെ സംഭവിച്ചത് മറ്റൊന്നാണ്. ഭാമ തന്നെ അതിനെ കുറിച്ച് മനസ് തുറക്കുന്നു

  സംവിധായകനെ തല്ലി‌

സംവിധായകനെ തല്ലി‌

കന്നട സിനിമ സെറ്റിൽവെച്ച് ഒരു സംവിധായകൻ നടിയോട് അപമര്യദയായി പെരുമാറിയെന്നും ഇതിനെ തുടർന്ന് ഭാമ അയാളെ തല്ലിയെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏറെ ശാന്തയും സൗമ്യയുമായ നടിമാരിൽ ഓരാളാണ് ഭാമ. എന്നാൽ ഭാമയുടെ ഭാഗത്ത് നിന്നുള്ള ഈ പെരുമാറ്റം എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. നടിയെ അറിയാവുന്നവരിൽ പലരും ഇത് ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിത സംഭവം വൈറലായതോടെ വിശദീകരണവുമായി ഭാമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

 കരണത്ത് അടിച്ചത് ശരിയാണ്‌‌‌

കരണത്ത് അടിച്ചത് ശരിയാണ്‌‌‌

കരണത്ത് അടിച്ചത് ശരിയ്ക്കും ശരിയുളള കാര്യം തന്നെയാണ്. എന്നാൽ പ്രചരിക്കുന്ന വാർത്ത മുഴുവൻ ശരിയല്ലെന്നും നടി വ്യക്തമാക്കുന്നുണ്ട്. ഷൂട്ടിങ് സെറ്റിൽവെച്ച് സംവിധായകന്റെ കരണത്തടിച്ചുവെന്ന വാർത്ത ശരിയല്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ സംഭവം മറ്റൊന്നാണെന്നാണ് ഭാമ പറഞ്ഞു.

സംഭവം നടന്നത് സിംലയിൽ

സംഭവം നടന്നത് സിംലയിൽ

ഒരു കന്നഡ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി സിംലയിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. നടക്കാൻ ഇറങ്ങിയപ്പോൾ ദേഹത്ത് ആരോ വന്ന് തട്ടുന്നതു പോലെ തോന്നി. ഉടൻ തന്നെ എന്താ ടാ നീ കാണിച്ചത് എന്ന് ചേദിച്ചു കൊണ്ട് അയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. തല്ല് കൊടുത്തത് കൂടാതെ ഞാൻ ബഹളം വെച്ച് ആളുകളേയും കൂട്ടി. എന്റെ ബഹളം കേട്ട് അവിടെയുള്ളവർ ഓടി എത്തുകയായിരുന്നെന്നും ഭാമ പറഞ്ഞു.

പിന്തുണ  നൽകി സംവിധായൻ

പിന്തുണ നൽകി സംവിധായൻ

എന്റെ ബഹളം കേട്ട് സംവിധായകനും ക്യാമറമാനും അവിടെ ഓടിയെത്തുകയായിരുന്നു. അല്ലാതെ അദ്ദേഹം എന്നോട് മോശമായി പെരുമാറുകയല്ലായിരുന്നുവെന്നും ഭാമ പറഞ്ഞു. അപമര്യദയായി പെരുമാറിയെന്ന് ആരോപിച്ച് ഞാൻ സംവിധായകനെ ഒരിക്കൽ പോലും തല്ലിയിട്ടില്ല.എന്നാൽ അന്ന് അവിടെ സംഭവിച്ചതു പിന്നിൽ മറ്റൊരു കാരണവുമുണ്ടായിരുന്നു. അന്ന് അവിടെ നല്ല തിരക്കുണ്ടായിരുന്നു. ആ അവസരത്തിലായിരുന്നു താൻ സംഭവ സ്ഥലത്ത് എത്തുന്നത്. അങ്ങനെ അവിടെ വെച്ച് അറിയാതെ സംഭവിച്ചു പോയ ഒരു കൈ അബദ്ധമായിരുന്നു അതെന്നും ഭാമ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X