For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തറവാടികൾ എന്ന് സ്വയം പറയും! കാണിക്കുന്നത് തറ വേലയും! ബസ് യാത്രയിലെ ദുരനുഭവം പങ്കുവെച്ച് താരം

  |

  കപട സദാചാരത്തിന്റെ മുഖം മൂടി ചൂടി സമൂഹത്തിൽ മാന്യമായി നടക്കുന്ന ചില മഹാന്മാർക്കെതിരെ വിമർശനവുമായി നടി ദിവ്യ ഗോപിനാഥ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരക്കാർക്കെതിരെ വിമർശനവുമായി ദിവ്യ രംഗത്തെത്തിയിരിക്കുന്നത്. അവനവൻ ചെയ്യുന്ന കാര്യങ്ങൾ മറ്റൊരുവൻ ചെയ്യുമ്പോ മാത്രമാണ് അത് അഭാസമാകുന്നത്. എന്നാൽ നമ്മൾ ചെയ്യുമ്പോ അത് നമ്മുടെ അവകാശവും. ആഭാസം എന്ന ചിത്രത്തിൽ പറയുന്നതു പോലെയുള്ള മോശം അനുഭവം തനിയ്ക്ക് ഉണ്ടായിട്ടുണ്ടെന്നും താരം തുറന്ന് പറഞ്ഞു. തനിയ്ക്ക് മാത്ര മല്ല ഭൂരിഭാഗം ജനങ്ങൾക്കും ഇത് സംഭവിക്കാറുണ്ട് എന്നാൽ പകുതിയിലധികം പേരും അത് പുറം ലോകത്തെ അറിയിക്കാത്തതാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

  'അദ്ദേഹത്തിന് അൽപ്പം അഹങ്കരിക്കാം'!! യേശുദാസിനെ പിന്തുണച്ചും വിമർശിച്ചും പ്രമുഖ താരങ്ങൾ...

  കുറച്ചുനാൾ മുൻപ് ഒരു ബസ് യാത്രയ്ക്കിടെയാണ് ഇത്തരത്തിലുള്ള കയ്പ്പേറിയ അനുഭവം ഉണ്ടായത്. താൻ ഇരുന്ന സീറ്റിനു പുറകിലിരുന്ന ഒരു ചേട്ടൻ അനാവശ്യമായോദ്യങ്ങളും നോട്ടവും കൊണ്ട് തന്നെ ബുദ്ധി മുട്ടിച്ചിരുന്നു. ശല്യം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ കണ്ടക്ടറിനോട് വിവരം ധരിപ്പിച്ചിരുന്നു. ഏയാളെ സീറ്റിൽ നിന്ന് മാറ്റി ഇരുത്തിയെങ്കിലും വീണ്ടും ശല്യം തുടർന്നു കൊണ്ടെയിരുന്നു. വീണ്ടും തന്റെ പിന്നിലെത്തി കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചു. ഉടൻ താൻ പ്രതികരിച്ചെങ്കിലും അയാളുടെ മറുപടി തന്നെ ഞെട്ടിപ്പിച്ചിരുന്നു." ഇല്ല പെങ്ങളെ സത്യമായിട്ടും പെങ്ങളുടെ സമ്മതമില്ലാതെ ഞാൻ മറ്റെവിടെയും പെങ്ങളെ തൊടില്ലാന്ന്. ആ വ്യക്തിയുടെ മറുപടി തന്നെ ഒരു നിമിഷത്തേയ്ക്ക് നിശ്ചലയാക്കിയിരുന്നു. തുടർന്ന് അയാളെ ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു.

  divya

  ഇതുപോലത്തെ മറ്റൊരു സംഭവവും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ സുഹൃത്തിനെ നാടകം കാണുന്നതിനിടയിൽ ഒരാൾ ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാവുന്നതിലും കൂടുതലായപ്പോൾ തന്റെ സുഹൃത്തുക്കൾ ഇടപ്പെട്ട് അയാളെ പൊക്കിയെടുത്തു കൊണ്ടു പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇതേ വ്യക്തിയെ ഒരു ഫേസ്ബുക്കിൽ കണ്ടിരുന്നു. ജസ്റ്റീസ് ഫോർ ആഷിഫ എന്ന ഫ്ലക്ക് കാർഡ് ഉയർത്തി പിടിച്ച് ആ വ്യക്തി ഫേസ്ബുക്കിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. തനിയ്ക്ക് പുച്ഛമാണ് അപ്പോൾ തേന്നിയതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

  നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍!! സംഭവം നടക്കുന്നത് ആലപ്പുഴ കൊമ്മാടിയിൽ

  തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുമ്പോൾ ചില സദാചാരവാദികൾ ഇത് ഒക്കെ അവരുടെ അവകാശമായി കാണുന്നു. ആഭാസം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ ഒരുപാട് അനുഭവങ്ങളിലൂടെ വരച്ചു കാട്ടുന്നു.ഒളിച്ചു വെക്കാൻ ഒന്നുമില്ല ഇത് പച്ചയായ സത്യം. സത്യം ഒട്ടും മായം കലർത്താതെ കാണിക്കാൻ ശ്രമിച്ച ധൈര്യത്തിനും അതിന്നു എന്നെയും ഒരു ഭാഗമാക്കിയതിനും ജുബിത്തിനും സഞ്ജുവിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ദിവ്യ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  English summary
  actoress Divya Gopinath facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X