ആ സമയത്ത് ഒരുപാട് ദേഷ്യവും സങ്കടവും വന്നു!! വിവാഹമോചന വാർത്തയെ കുറിച്ച് നടി കനിഹ

സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ വിവാഹമോചനം വരെ നടത്തിയിരുന്നു

സൈബർ ആക്രമണങ്ങൾക്ക് എപ്പോഴും ഇരയാകുന്നത് നടിമാരാണ്. അവരുടെ വസ്ത്രധാരണത്തിനെ മുൻനിർത്തിയാണ് ചിലർ സോഷ്യൽ മീഡിയ വഴി ആക്രമണം നടത്തുന്നത്. നടിമാരെ സംബന്ധിച്ച് എപ്പോൾ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് സൈബർ ആങ്ങളമാരാണ്. അവർ പറയുന്ന വസ്ത്രങ്ങളിൽ മാത്രമേ ഇവർക്ക് പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധിക്കുകയുളളു. ഇല്ലാത്ത പക്ഷം സോഷ്യൽ മീഡിയ വഴിയും മറ്റുമുള്ള സൈബർ ആക്രമണത്തിന് ഇരയാകണ്ടി വരും.

kaniha

സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ചീത്തപ്പേരുകൾ കേട്ട നടിയാണ് കനിഹ. സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ വിവാഹമോചനം വരെ നടത്തിയിരുന്നു. ഇതിനു ശേഷം വസ്ത്രഘാരണത്തൽ പ്രശ്നം കണ്ടു പിടിച്ച് നടിയ്ക്ക് നേരം സൈബർ ആക്രമണവുമായി ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. തായിലഡിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം ഷോർട്സ് അണിഞ്ഞു നിൽക്കുന്ന ചിത്രമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞ നടിമാരോട് ചോദിക്കുന്ന സ്ഥിരം ചോദ്യം തന്നെയായിരുന്നു കനിഹയ്ക്ക് മേലും പ്രയോഗിച്ചത്. വിവാഹം കഴിഞ്ഞ് അമ്മയായിട്ടു പോലും ഇത്തരത്തിലുള്ള ഫാഷൻ വസ്ത്രധാരണം നിർത്തി കൂടെ എന്നായിരുന്നു ചോദ്യം.

എന്നാൽ ചോദ്യചോദിക്കുന്നവർക്ക് മറുപടിയുമായി കനിഹ എത്തിയിരിക്കുകയാണ്. മാതൃഭൂമിസ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ സജീവമായി തന്നെയാണ് ഇടപെടുന്നത്. സ്വന്തം ഫേസ്ബുക്ക് പേജുകൾ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദിപ്പിച്ച് അതിലൂടെ സന്തോഷം കണ്ടെത്തുന്നത് ചിലരുടെ വിനോദമാണെന്നും നടി പറഞ്ഞു.

വിവാഹ മോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നപ്പോൾ വല്ലാതെ സങ്കടവും ദേഷ്യവും തോന്നിയിരുന്നു. പിന്നെ അത് വിട്ടു കളയുകയാണ് ചെയ്തത്. കൂടാതെ എന്ത് ധരിക്കണം എന്നത് തന്റേ സ്വാതന്ത്ര്യമാണ് സുഹൃത്തുക്കളോടൊപ്പം ബീച്ചിൽ പോയപ്പോഴാണ് ഷോർട്സ് ധരിച്ചത്. അവസരങ്ങൾക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ് സാധരണ ഗതിയിൽ ധരിക്കുക. അല്ലാതെ കടലിൽ പോകുമ്പോൾ ആരെങ്കിലും സാരി ധരിക്കാറില്ലല്ലോയെന്നുംകനിഹ ചോദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X