»   »  മേക്കോവർ ഗംഭീരം!! പുത്തൻ ലുക്കിൽ നടി മാലാ പാർവതി, നടിയുടെ ചിത്രങ്ങൾ വൈറൽ

മേക്കോവർ ഗംഭീരം!! പുത്തൻ ലുക്കിൽ നടി മാലാ പാർവതി, നടിയുടെ ചിത്രങ്ങൾ വൈറൽ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  നടി മാല പാർവതിയുടെ മേക്ക് ഓവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ന്യൂ ജെൻ അമ്മയായും നാട്ടു പുറത്തുകാരി അമ്മയായും മാല പാർവതി സിനിമയിൽ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മേക്ക് ഓവറിലൂടേയും നടി പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. താരം തന്നെയാണ് തന്റെ പുതിയ ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. നടിയുടെ പുതിയ രൂപ മാറ്റത്തിനു പിന്നിൽ സിനിമാരംഗത്തെ പ്രശസ്ത ബ്യൂട്ടീഷൻ അനിലാ ജോസഫ് ആണ്.

  ട്രോള്‍ മാത്രമല്ല സിനിമയും പിടിക്കും...!! കേരള പോലീസിന്റെ ഷോർട്ട് ഫിലിം 'വൈറല്‍' വൈറലായി

  maala parvathy

  അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച് ഞാൻ ആദ്യം കേൾക്കുമ്പോൾ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓർമ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാൻ ആദ്യമയി അവരെ കണ്ടപ്പോൾ തന്നെ ഞാൻ ആന്റീടെ ഫാൻ ആയി പോയി. എന്റെ സങ്കല്പത്തിൽ ഞാൻ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി .എല്ലാവരിലെയും സൗന്ദര്യം മാന്ത്രിക വിരലുകൾ കൊണ്ട് ഏറ്റവും നന്നാക്കി കൊടുക്കുന്ന ആന്റി. ഒരു പാട് തമാശ പറയുന്ന, പൊട്ടിച്ചിരിക്കുന്ന ,ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.എന്റെ മുഖത്ത് അന്ന് നിറയെ കുരു ഉണ്ടായിരുന്നു. ഷഹനാസിന്റെ sha clove ഉം sha silk - ഉം മിക്സ് ചെയ്ത് ഇട്ടാൽ മതി എന്ന് ആന്റി പറഞ്ഞു. ഇടയ്ക്ക് ഒരു ക്ലീൻ അപ്പും.എത്ര നിർബന്ധിച്ചാലും ഫേഷ്യൽ ചെയ്ത് തരില്ലായിരുന്നു പാർവതിക്കത് ആവശ്യമില്ല എന്ന് പറയുമായിരുന്നു.
  സിനിമാ താരങ്ങളിൽ പലരെയും ഞാൻ ആദ്യമായി അവിടെ വച്ചാണ് കണ്ടിട്ടുള്ളത് .പാർവ്വതി, മോനിഷ തുടങ്ങി എത്രയോ പേർ.

  അന്ന് എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ആന്റീടെ ബ്യൂട്ടി പാർലറിന്റെ പ്രത്യേകതകളും, ട്രീറ്റ്മെന്റിന്റെ ശ്രദ്ധയും, ആന്റിടെ ബ്രൈഡൽ മേക്കപ്പും ഏറ്റവും പോപ്പുലർ ആകണമെന്ന്. പക്ഷേ ഇടയ്ക്ക് വച്ച് അവിടെ പോകാൻ തോന്നുമായിരുന്നില്ല. പല കാരണങ്ങൾ കൊണ്ടാണ്. പലപ്പോഴും ആന്റിയുടെ ശ്രദ്ധ കുറഞ്ഞത് പോലെയും തോന്നിയിരുന്നു.

  ജീനിയസുകൾക്ക് തോൽവി ഇല്ല എന്ന് തെളിയിച്ച് കൊണ്ട് ആന്റി ഒരു തിരിച്ച് വരവു നടത്തി. Googlle 4.7 ആണ് പാർലറിന്റെ റേറ്റിംഗ് ! എന്നല്ല ആ ബ്യൂട്ടി പാർലർ പുതുക്കി പണിത് ഇന്റർനാഷണൽ സ്റ്റാൻഡർഡിലാക്കി! ഇന്നവിടെ പോയി.സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞു പോയി. 32
  വർഷത്തെ ബന്ധം! ആന്റീ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നതാണ് ബസത്തിൽ വന്ന ഒരേ ഒരു മാറ്റം.

  ഒരു ബ്യൂട്ടീഷനും ബ്യൂട്ടി പാർലറും ആയുള്ള ബന്ധമല്ല. സ്വന്തം വീട്ടിൽ പോകുന്നത് പോലെ സ്വാതന്ത്ര്യവും സ്നേഹവും ലഭിക്കുന്ന ഒരിടമായാണ് എനിക്ക് അവിടം. എന്തിനും ഏതിനും വിളിക്കാവുന്ന...ചിരിച്ചും തമാശ പറഞ്ഞും സ്നേഹം മാത്രം തരുന്ന.. ഒരു confident human being ആണ് എനിക്ക് ആന്റി. Very Special Person.
  ഏത് ഷൂട്ടിന് പോകുമ്പോഴും അവിടെ പോയിട്ട് പോയാൽ ഒരു കോൺഫിഡൻസ് ആണ്.രാജി ചേച്ചിയെ കൊണ്ടാരു ഫേഷ്യൽ.. സൗമ്യ ,ക്ലാര, ജീന, ഷീജ.. എല്ലാവരും അനുജത്തിമാരായി പാർവ്വതി ചേച്ചിയെന്ന് വിളിച്ച് കുശലം പറഞ്ഞ് കൂടെ നിൽക്കും. അവിടെ നിന്നിറങ്ങുമ്പോൾ ഒരു സന്തോഷമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

  200 വിദ്യാർഥികൾ 5000 രൂപയുടെ ഷോപ്പിങ് കൂപ്പൺ!! വിദ്യാർഥികൾക്ക് സഹയാവുമായി ലാലേട്ടൻ

  English summary
  actoress Maala parvathi new make over

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more