സിനിമയിൽ കൂടുതൽ പുരുഷന്മാർ!! ചലച്ചിത്ര മേഖലയിലെ പുരുഷമേധാവിത്വത്തെ കുറിച്ച് യുവനടി
. സിനിമയുടെ എല്ലാ മേഖലയിലും പുരുഷന്മാർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിലെ പുരുഷമേധാവിത്വത്തെ കുറിച്ച് പലതരത്തിലുള്ള ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ട്. മലയാള സിനിമയിൽ സ്ത്രീകളെക്കാൾ കുടുതൽ പ്രാധാന്യം പുരുഷന്മാർക്കാണെന്നും പുരുഷ മേധാവിത്വം സിനിമയിൽ നിലനിൽക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട് ഒരു കൂട്ടം സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
മലയാള സിനിമയിലെ താരങ്ങൾ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പുരുഷ മേധാവിത്വത്തിനെ കുറിച്ചും സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയെ കുറിച്ചും നടി മിയ തുറന്നു പറയുകയാണ്. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യം പറഞ്ഞത്

സിനിമയിലെ പുരുഷ മേധാവിത്വം
സിനിമയിൽ പുരുഷ മേധാവിത്വം ഉണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു മിയയുടെ പ്രതികരണം. സിനിമയിൽ ഏറ്റവും കൂടുതലുളളത് പുരുഷന്മാരാണ്. സിനിമയുടെ എല്ലാ മേഖലയിലും പുരുഷന്മാർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. അപ്പോൾ സ്വാഭാവികമായും പുരുഷ മേധാവിത്വമുണ്ടാകും.

സിനിമ ഇറങ്ങുന്നത് നടന്റെ പേരിൽ
സിനിമ എന്ന കല മാർക്കറ്റ് ചെയ്യപ്പെടുന്നത് പുരുഷന്മാരുടെ പേരിലാണ്. പല സിനിമകളും പുറത്തിറങ്ങുന്നത് ഹീറോയുടെ ലേബലിലാണ്. അതേ സമയം ഒരു സ്ത്രീയായതിന്റെ പേരിൽ തന്നെയായരും ഇടിച്ച് താഴ്ത്തിയിട്ടില്ല. അത്തരത്തിലുള്ള അനുഭവങ്ങൾ തനിയ്ക്ക് ഉണ്ടായിട്ടില്ലെന്നും മിയ പറഞ്ഞു

ഡബ്യൂസിസിയെ കുറിച്ച്
വിശുദ്ധൻ എന്ന സിനിമ കഴിഞ്ഞതിനു ശേഷമാണ് താൻ എഎംഎംഎ അംഗത്വമെടുക്കുന്നത്. കഴിഞ്ഞ നാലു വർഷമായി സംഘടനയിലെ അംഗമാണ്. സംഘടനയുടെ നിയമങ്ങൾക്കനുസരിച്ച് തന്നെയാണ് അതിൽ അംഗമായതും.അതിനാൽ തന്നെ മറ്റു സംഘടനകളിലെ നിയമവലിയെ കുറിച്ച് തനിയ്ക്ക് അറിയില്ല. അതേ സമയം ഒരു മോശം കാര്യത്തിനോ കുഴപ്പമുണ്ടാക്കാനോ വേണ്ടി ആരും സംഘടന തുടങ്ങില്ല. എന്തെങ്കിലും നന്മയ്ക്ക് വേണ്ടിയാകും. എല്ലാവർക്കും ഉപകാരമുണ്ടാവുന്ന കാര്യമാണെങ്കിൽ അത് തുടരട്ടെ എന്നും മിയ പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷ
സ്ത്രീ സുരക്ഷ മലയാള സിനിമയെ മാത്രം എടുത്തു നോക്കേണ്ട ഒന്നല്ല. വീട്ടിലാണെങ്കിലും റോഡിലാണെങ്കിലും സ്ത്രീകൾ സുരക്ഷിതരല്ല. സ്ത്രീ സുരകഷ ജനറലായി നോക്കി കാണാനാണ് താൻ താൽപര്യപ്പെടുന്നതെന്നും മിയ പറഞ്ഞു. കുറ്റം ചെയ്തവർ ആരായാലും ശിക്ഷക്കപ്പെടണമെന്നും മിയ കൂട്ടിച്ചേർത്തു

സിനിമ മോശം മേഖലയാണോ
സിനിമ മോശം മേഖലയാണെന്ന് അഭിപ്രായപ്പെട്ട് പെൺകുട്ടികളെ ചില രക്ഷിതാക്കൾ വിലക്കുന്നുണ്ട്. അതിനെ കുറിച്ച് മിയ പറഞ്ഞത് ഇങ്ങനെയായിരുന്നു. നിങ്ങൾക്ക് അത്ര പേടിയുണ്ടെങ്കിൽ അവർക്കൊപ്പം കൂടെ പോയി സ്ഥിതി ഗതികൾ മനസിലാക്കൂ. ഇഷ്ടമായില്ലെങ്കിൽ ശരി. എന്നാൽ മുൻധാരണവെച്ച് സിനിമ ആഗ്രഹിക്കുന്ന പെൺകുട്ടികളെ വീട്ടിലിരുത്തരുതെന്നും മിയ പറഞ്ഞു.

സിനിമയിൽ ഗ്ലാമറസാകുന്നതിനെ കുറിച്ച്
സിനിമയിൽ ഗ്ലാമറസ് വസ്ത്രം ധരിക്കുന്നത് ഓരോർത്തരുടെ കംഫർട്ട് അനുസരിച്ചാണ്. നോർത്ത് ഇന്ത്യൻ വസ്ത്രധാരണ രീതിയല്ല കേരളത്തിൽ. അവരുടെ വസ്ത്രധാരണ രീതി ചിലപ്പോൾ നമുക്ക് പറ്റില്ലായിരിക്കാം. പൊതുവേ ഓവർ ഗ്ലാമറാകുന്നത് ചെറിയ വസ്ത്രം ധരിക്കുന്നതിലും താൻ കഫർട്ടബിൾ അല്ല. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതായിരിക്കും മനസിനു സന്തോഷം തരുക. അല്ലാത്ത് കാര്യങ്ങൾ ചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്നും മിയ പറഞ്ഞു.


Click it and Unblock the Notifications











