18ാം വയസിൽ പ്രണയിച്ചു!! അഗാധമായ ബന്ധമായിരുന്നു, പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് നിത്യാ മേനോൻ
18ാം വയസിൽ താൻ ഒരാളെ സീരിയസ്സായി പ്രണയിച്ചിരുന്നു
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഓരോ പോലെ മിന്നിത്തിളങ്ങുന്ന താരമാണ് നിത്യ മേനോൻ. ആകശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ വെളളിത്തിരയിൽ എത്തിയ നിത്യ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും ഇതു പോലെതന്നെയായിരുന്നു നിത്യയുടെ ചുവട് വയ്പ്പ്.
സ്വരസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് താരം തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുൻനിര നായകന്മാരോടൊപ്പം അഭിനയിക്കാൻ നടിയ്ക്ക് അവസരം ഭിച്ചിട്ടുണ്ട്. കൂടാതെ മണിരത്നം പോലുള്ള ലെജന്റ് സംവിധായകന്മാർക്കൊപ്പവും വർക്ക് ചെയ്യാനും നിത്യയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

നിത്യ മേനോൻ തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിയാണ്. തന്റെ നിലപാടുകൾ ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയാനുള്ള ധൈര്യം കാണിക്കുന്നുണ്ട്. സധരണഗതിയിൽ നടിമാർ ബ്രേക്ക് അപ്പുകളെ കുറിച്ച് പൊതുവേദിയിൽ അധികം സംസാരിക്കാറില്ല. പ്രണയം ഉണ്ടെങ്കിൽ തന്നെ ഇല്ലയെന്നാകും പറയുക. എന്നാൽ ഇവിടെ നടി അൽപം വ്യത്യസ്തമാകുകയാണ്. തന്റെ പ്രണയ തകർച്ചയെ കുറിച്ചും കല്യാണത്തിനെ കുറിച്ചും തുറന്ന് പറയുകയാണ്.
വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ സംഭവമായിട്ടാണ് എല്ലാവരും കാണുന്നത്. നമ്മളെ പൂർണ്ണമായും മനസ്സിലാക്കാനും ഉൾക്കൊള്ളനും കഴിയുന്ന ഒരാളെ വേണം വിവാഹം ചെയ്യാൻ. അല്ലാത്ത പക്ഷം ഒരിക്കലും വിവാഹം ചെയ്യരുതെന്നും താരം പറയുന്നു. 18ാം വയസിൽ താൻ ഒരാളെ സീരിയസ്സായി പ്രണയിച്ചിരുന്നു. എന്നാൽ അയാളുമായി പെരുത്തപ്പെടാൻ എനിയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്നും താരം പറഞ്ഞു.


Click it and Unblock the Notifications