''ഊര്‍ജ്ജസ്വലനായ ഇതിഹാസം''!! നീരാളിയിൽ മോഹൻലാലുമായിട്ടുള്ള അഭിനയത്തെക്കുറിച്ച് പാര്‍വ്വതി

മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ മെയ്തുവെളിപ്പെടുത്തിയിരുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് നീരാളി. സസ്പെൻസ് ത്രില്ലർ ചിത്രമായ നീരാളി ജൂൺ 15 ന് പെരുനാൾ റിലീസായാണ് എത്തുന്നത്. ചിത്രത്തിൽ നദിയ മെയ്തുവും പാർവതി നായർ എന്നിവരാണ് ലാലേട്ടന്റെ നായികമാരായി എത്തുന്നത്. ചിത്രം റിലീസ് ചെയ്യാൻ ആഴ്ചകൾ മാത്രം ശേഷിക്കെ നായിക പാർവതി നായർ ലാലേട്ടനെ കുറിച്ചും താരത്തിനോടൊപ്പമുള്ള അഭിനയ നിമിഷത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാകുന്നു.

parvathy nair

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. എന്നും ഊര്‍ജ്ജസ്വലനായിരിക്കുന്ന മോഹന്‍ലാലിനെ പോലെയുള്ള ഒരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ അനുഗ്രഹമാണെന്നാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തു. കൂടാതെ നീരാളിയിലെ വര്‍ക്കിംഗ് സ്റ്റില്ലുകളും പോസ്റ്റില്‍ നടി പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയായിട്ടാണ് നദിയ ചിത്രത്തിൽ എത്തുന്നത്. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. വീണ്ടും മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ മെയ്തുവെളിപ്പെടുത്തിയിരുന്നു.

നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് നീരാളി. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X