twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിളിച്ചു വരുത്തി അപമാനിച്ചു!! അമ്മ നേതൃത്വം തുടര്‍ച്ചയായി നുണ പറയുന്നു, യോഗത്തിൽ സംഭവിച്ചത്...

    മോഹൻലാലിന്റെ നേതൃത്വത്തിൽ ചേർന്ന് യോഗത്തിൽ തങ്ങൾക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്ന് നടിമാർ പറഞ്ഞു.

    |

    എഎംഎംഎ പ്രസിഡന്റ് നടൻ മോഹൻലാലിനെതിരേയും എക്സിക്യൂട്ടീവ് അംഗങ്ങൾക്കുമെതിരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡബ്ല്യൂസിസിയുടെ വാർത്താസമ്മേളനം ആരംഭിച്ചത്. നടിമാരായ രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എഎംഎംഎയുടെ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു പത്രസമ്മളനം ആരംഭിച്ചത്.

    amma

    അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു!! ശരീര ഭാഗം കാണണം, സിനിമ ഓഡിഷനെത്തിയപ്പോൾ നടിയ്ക്ക് സംഭവിച്ചത്... അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു!! ശരീര ഭാഗം കാണണം, സിനിമ ഓഡിഷനെത്തിയപ്പോൾ നടിയ്ക്ക് സംഭവിച്ചത്...

    എഎംഎംഎ മീറ്റിങ്ങിൽ പുറത്തു വരാത്ത സംഭവങ്ങളാണ് താരങ്ങൾ പ്രസ്മീറ്റിൽ വെളിപ്പെടുത്തിയത്. മോഹൻലാലിന്റെ നേതൃത്വത്തിൽ ചേർന്ന് യോഗത്തിൽ തങ്ങൾക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്ന് നടിമാർ പറഞ്ഞു. അക്രമിത്തിൽ നിന്ന് അതിജീവിച്ച പെൺകുട്ടിയ്ക്കും തങ്ങൾക്ക് നേരേയും ആരോപണം ഉന്നയിച്ചെന്നും പാർവതി പറഞ്ഞു.

    ഡബ്ല്യൂസിസിയിൽ നിന്ന് കുടുതൽ പേർ പുറത്ത്? അമ്മയ്ക്കെതിരെ നിലപാട് കടുപ്പിച്ച് നടിമാർ...ഡബ്ല്യൂസിസിയിൽ നിന്ന് കുടുതൽ പേർ പുറത്ത്? അമ്മയ്ക്കെതിരെ നിലപാട് കടുപ്പിച്ച് നടിമാർ...

     മീറ്റിങ് ആരംഭിച്ചത് പരിഹസിച്ചു കൊണ്ട്

    മീറ്റിങ് ആരംഭിച്ചത് പരിഹസിച്ചു കൊണ്ട്

    അമ്മയുടെ മീറ്റിങ് ആരംഭിച്ചത് തന്നെ തങ്ങളെ പരിഹസിച്ചുകൊണ്ടാണെനന് നടി പാർവതി പറഞ്ഞു. യോഗ നടപടികളെ കുറിച്ച് പ്രസിഡന്റ് സംസാരിച്ചതിനു ശേഷം ഞങ്ങളെ പരിഹസിക്കുന്ന നിലപാടാണ് അവിടെയുള്ള വർ സ്വീകരിച്ചത്. എന്തുകൊണ്ട് അമ്മ മീറ്റിങിൽ നേരത്തെ പങ്കെടുക്കുന്നില്ലെന്നായിരുന്നു അവരുടെ ചോദ്യം. നാൽപ്പത് മിനിറ്റോളം തങ്ങളെ സംസാരിക്കാൻ ഇവർ അനുവദിച്ചില്ലായിരുന്നുവെന്നും പാർവതി പറഞ്ഞു.

     അതിജീവിച്ച നടിയ്ക്ക് നേരേയും ആരോപണം‌‌‌‌

    അതിജീവിച്ച നടിയ്ക്ക് നേരേയും ആരോപണം‌‌‌‌

    ആക്രമണത്തിൽ നിന്ന് അതിജീവിച്ച പെൺകുട്ടിയെ പോലും ഇവർ വെറുതെ വിടാൻ തയ്യാറായില്ല. ചൂട് വെള്ളത്തിൽ വീണ പൂച്ചയെന്നാണ് നടൻ ബാബു രാജ് നടിയെ വിശേഷിപ്പിച്ചതെന്നും പാർവതി പറഞ്ഞു. അമ്മയുടെ ജനറൽബോഡി അംഗമാണ് ബാബു രാജ്. കൂടാതെ യോഗത്തിൽ 40 മിനിറ്റോളം തങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും പാർവതി പറഞ്ഞു,

     നടിയുടേ വോയ്സ് ക്ലിപ്പ്

    നടിയുടേ വോയ്സ് ക്ലിപ്പ്

    യോഗത്തിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ അതൊന്നും അവിടെ പറയേണ്ട കാര്യമില്ലയെന്നായിരുന്നു ഇവരുടെ നിലപാട്. ഞങ്ങൾ കെഞ്ചി ചോദിച്ചിട്ടും അവസരം തന്നില്ല. അവസാനം ആക്രമിക്കപ്പെട്ട നടിയുടെ വോയ്സ് ക്ലിപ്പ് അവരെ കേൾപ്പിച്ചതോടെയാണ് അവർ നിശബ്ദമാക്കിയത്. അതിനു ശേഷമാണ് ഞങ്ങളെ സംസാരിക്കാൻ അനുവദിച്ചത്.

     മാധ്യമങ്ങളോട് മൗനം പാലിക്കുക

    മാധ്യമങ്ങളോട് മൗനം പാലിക്കുക

    ആഗസ്റ്റ് 7 ന് ശേഷമുള്ള പ്രസ് മീറ്റിന് ശേഷം മാധ്യമങ്ങളോടെ പുറം ലോകത്തിനോടെ യോഗവുമായി ബന്ധപ്പെട്ട ഒരു കാര്യവും വെളിപ്പെടുത്തരുതെന്നുള്ള നിർദ്ദേശമുണ്ടായിരുന്നു. വിഷയത്തിൽ ചരിത്രപരമായ തീരുമാനം അന്ന് ഉണ്ടാകുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. എന്നാൽ മാധ്യമങ്ങൾ അവിടെ നിന്ന് പോയതോടെ കഥ മാറുകയായിരുന്നെന്ന് പാർവതി പറഞ്ഞു.

     നടനെ പുറത്താക്കില്ല

    നടനെ പുറത്താക്കില്ല

    അമ്മയിൽ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുക എന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങൾ അംഗീകരിച്ചെങ്കിലും ആരോപണ വിധേയനായ നടനെ പുറത്താക്കുന്നതിൽ മാത്രം നിയമോപദേശം വേണമെന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ അമ്മ ഞങ്ങൾ ആവശ്യപ്പെട്ട ഒരു കാര്യവും അംഗീകരിച്ചിട്ടില്ലെന്നും രേവതി പ്രസ്മീറ്റിൽ പറഞ്ഞു.

    English summary
    actoress parvathy says about amma meeting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X