പാർവതിയുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അറിയാമോ? സ്വന്തം കഥയുമായി താരം!! വീഡിയോ കാണാം...

സ്വന്തം കഥ പങ്കുവെച്ചാണ് ക്യാംപെയ്ൻ താരം ആരംഭിച്ചത്

അനാവശ്യ വിവദാങ്ങളിൽ അകപ്പെട്ട ചിത്രമായിരുന്നു പൃഥ്വിരാജ്- പാർവതി കേന്ദ്ര കഥാപാത്രങ്ങളി എത്തുന്ന മൈ സ്റ്റോറി. കസമ്പ വിവാദത്തിൽ പാർവതിയ്ക്കെതിരെയുള്ള ആക്രമണം മറ്റൊരു രീതിയിൽ ബാധിച്ചത് മൈ സ്റ്റോറിയെയായിരുന്നു. ചിത്രത്തിന്റെ പാട്ടിനു ടീസറിനുമെല്ലാം സിസ്ലൈക്കുകളുടെ പെരുമഴ തന്നെയായിരുന്നു. ഇങ്ങനൊയൊരു സൈബർ ആക്രമണം മലയാള സിനിമയിൽ തന്നെ ഇതാദ്യമായിട്ടായിരുന്നു.

ചിത്രത്തിന്റെ റീസിങ് പലതവണ നീട്ടിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ മൈ സ്റ്റോറി റിലീസിങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിങ്ങിനെ കുറിച്ച് നടി പാർവതിയാണ് വെളിപ്പെടുത്തിയത്. മൈ സ്റ്റോറിയുടെ പ്രേമോഷന്റെ ഭാഗമായി ഫേസ്ബുക്ക് ലൈവിലൂടെയാണ് പുതിയൊരു ക്യാപെയിന് തുടക്കം കുറിച്ചിട്ടുണ്ട്. സ്വന്തം കഥ പങ്കുവെച്ചാണ് ക്യാംപെയ്ൻ താരം ആരംഭിച്ചത്. പാർവതിയുടെ കഥ ഇങ്ങനെ.

മൈ സ്റ്റോറി  ക്യാംപെയ്ൻ

മൈ സ്റ്റോറി ക്യാംപെയ്ൻ

സംവിധായ റോഷ്ണിയുടെ ഐഡിയയാണ് മൈ സ്റ്റോറി ക്യാംപെയ്ൻ. അതിന്റെ ഭാഗമായിട്ടാണ് താരം തന്റെ സ്റ്റോറിയുമായി ലൈവിലെത്തിയത്. വളറെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് പാർവതി തന്റെ സ്റ്റോറി പ്രേക്ഷകരുമായി പങ്കുവെച്ചു. കൂടാതെ തന്നെ മൈ സ്റ്റോറിയിലെ ബാക്കി അംഗങ്ങളും തങ്ങളുടെ ജീവിത കഥയുമായി പ്രേക്ഷകരുടെ മുന്നിൽ എത്തും. കൂടാതെ പ്രേക്ഷകരും ക്യാംപെയിന്റെ ഭാഗമായി തങ്ങളുടെ സ്റ്റോറിയും പങ്കുവെയ്ക്കാൻ താരം ആവശ്യപ്പെടുന്നുണ്ട്. അതേ സമയം പ്യഥ്വിരാജ് തന്റെ കഥയുമായി എത്തുമോ എന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

 തന്റെ മനോഹരമായ സ്റ്റോറി

തന്റെ മനോഹരമായ സ്റ്റോറി

ഒരു അഭിനയത്രി എന്ന നിലയ്ക്ക് വളരെ മനോഹരമായ സ്റ്റോറിയാണ് തനിയ്ക്ക് പങ്കുവെയ്ക്കാനുള്ളത്. മലയാളത്തിലും മറ്റും അന്യഭാഷകളിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. അതു പോലെ തന്നെ സിനിമയിലൂടെ കുറെ മികച്ച സുഹൃത്തുകളെ താൻ നേടി. അതു പോലെ തന്നെ ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയുളള രാജ്യങ്ങൾ കാണാൻ സാധിച്ചു. മൈസ്റ്റോറിയി തനിയ്ക്ക് മറക്കാൻ കഴിയാത്ത ചിത്രമാണെന്നും താരം പറ‍ഞ്ഞു. ഇന്ത്യൻ ക്യൂവിനോടൊപ്പം പോർച്ചുഗീസ് ക്യൂവും ചിത്രത്തിൽ ഉണ്ടായിരുന്നു. ഇവരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും പാർവതി പറഞ്ഞു.

 താരയുടേയും ജയന്റേയും സ്റ്റോറി

താരയുടേയും ജയന്റേയും സ്റ്റോറി

മൈ സ്റ്റോറിയിലൂടെ ഒരു പാട് സ്റ്റോറികൾ തങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. താരയുടേയും ജയന്റേയും കഥയാണിത്. ഇവരുടെ കഥ കാണാൻ നിങ്ങൾ എല്ലാവരും തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പാർവതി പറ‍ഞ്ഞു. ഒരു മനോഹരമായ ചിത്രമായിരിക്കും മൈ സ്റ്റോറി. പ്രേക്ഷകരും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ താരം വീഡിയോയിൽ പറയുന്നുണ്ട്. പാർവതിയ്ക്ക് പിന്നാലെ മൈ സ്റ്റോറിയിലെ ഒരോ അംഗങ്ങളും തങ്ങളുടെ കഥയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

മൈ സ്റ്റോറി ഈസ് മ്യൂസിക്കൽ ലൗവ് സ്റ്റോറി

മൈ സ്റ്റോറി ഈസ് മ്യൂസിക്കൽ ലൗവ് സ്റ്റോറി

പൃഥ്വിരാജ്-പാർവതി പ്രധാന വേഷത്തിലെത്തുന്ന മൈ സ്റ്റോറി മ്യൂസിക്കൽ ലൗവ് സ്റ്റോറി വിഭാഗത്തിൽ‌പ്പെടുന്ന ചിത്രമാണ്. തീവ്രമായ വൈകാരിക മൂഹൂർത്തങ്ങളിലൂടെ നായകനും നായികയും കടന്നു പോകുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ മറ്റൊരു വ്യക്തി ചെലുത്ത സ്വാധീനവും അയാൾ ഒപ്പമില്ലെങ്കിൽ പോലും , ആ ഓര്‍മകള്‍ അവരുടെ സാന്നിദ്ധ്യമായി രൂപം മാറും. ഇതാണ് മൈ സ്റ്റോറിയുടെ പ്രമേയമെന്നു സംവിധായക രോഷ്ണി വ്യക്തമാക്കിയിരുന്നു. പോർച്ചുഗലിന്റെ പശ്ചാത്തലത്തുലാണ് മൈ സ്റ്റോറി ഒരുങ്ങുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X