twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവളോടൊപ്പമെന്ന് ബോളിവുഡ്!! മലയാളത്തിലും അത് വേണം...!! മീ ടുവിൽ നിലപാട് വ്യക്തമാക്കി യുവനടിമാർ

    ചങ്ക് ഉറപ്പോടെ ആദ്യം ഹോളിവുഡിലും ബോളിവുഡിലും സൗത്ത് ഇന്ത്യയിലും മീടു ക്യാംപെയ്നുകൾ എത്തിയിരിക്കുകയാണ്.

    |

    മീടു ക്യാംപെയ്നുകൾ സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വിചാരിക്കാത്ത വ്യക്തികളുടെ തനി നിറമാണ് മീടു വിലൂടെ പുറത്തു വരുന്നത്. കേവലം നടിമാർ മാത്രമല്ല മിടു കഥകളുമായി പുറത്തു വരുന്നത്. ഗായികമാർക്കും സങ്കേതിക പ്രവർത്തകർക്കു ഇത്തരത്തിലുള്ള ഒരുപാട് കഥകൾ പറയാനുണ്ട്. സിനിമ മേഖല അടക്കി വാഴുന്നത് പുരുഷ കേസരികളാണ്. അവർ ചെയ്തു കൂട്ടുന്ന കൊള്ളരുതായിമകൾക്കെതിരെ വിരൽ ചൂണ്ടുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. കരിയറ്‍ തന്നെ ഇല്ലാതാകുന്ന ഒരു അവസ്ഥയായിരിക്കും ഫലം.

    സിന്റ അതിജീവിച്ചവർക്കൊപ്പം!! അമ്മയോ, നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ഉത്തരം മുട്ടിച്ച് അഞ്ജലിസിന്റ അതിജീവിച്ചവർക്കൊപ്പം!! അമ്മയോ, നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ഉത്തരം മുട്ടിച്ച് അഞ്ജലി

    എന്നാൽ ചങ്ക് ഉറപ്പോടെ ആദ്യം ഹോളിവുഡിലും ബോളിവുഡിലും സൗത്ത് ഇന്ത്യയിലും മീടു ക്യാംപെയ്നുകൾ എത്തിയിരിക്കുകയാണ്. കേട്ടാൽ ഞെട്ടിക്കുന്ന കഥകളാണ് ബോളിവുഡിൽ നിന്നും തമിഴ് സിനിമ മേഖലയിൽ നിന്നും കേൽക്കുന്നത്. എന്നാൽ മീടു ക്യാംപെയ്നുകൾ വന്നതോടെ ബോളിവുഡിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ മലയാള സിനിമയും മാറ്റങ്ങളുടെ വഴിയെ സഞ്ചരിക്കണമെന്ന് ഡബ്യൂസിസി അംഗങ്ങളാണ് നടി പാർവതിയും പദ്മപ്രിയയും.

    സാബു,രഞ്ജിനി, ദിയ,സുരേഷ്, അനൂപ്... അർച്ചനയുടെ പത്തിരിക്കടയുടെ ഉദ്ഘാടനത്തിൽ എസ്പിഎസില്ല!!സാബു,രഞ്ജിനി, ദിയ,സുരേഷ്, അനൂപ്... അർച്ചനയുടെ പത്തിരിക്കടയുടെ ഉദ്ഘാടനത്തിൽ എസ്പിഎസില്ല!!

     മലയാളത്തിലും അത് വേണം

    മലയാളത്തിലും അത് വേണം

    സംവിധായക അഞ്ജലി മേനോന് പിന്നാലെ ബോളിവുഡിനെ പ്രശംസിച്ച് നടി പാർവതിയും. ആക്രമിക്കപ്പെട്ട നടിമാർക്കൊപ്പം നിൽക്കുകയെന്ന സംഘടനയുടെ നിലപാട് പ്രശംസനീയമാണ് പാർവതി പറഞ്ഞു. മലയാളത്തിലും ഇത് സംഭവിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹവും പാർവതി പങ്കുവെയ്ക്കുന്നുണ്ട്. അഞ്ജലി മേനോന്റെ ട്വിറ്റിനെ പിന്തുണച്ചായിരുന്നു പാർവതിയുടെ ട്വിറ്റും.

     സിനിമ താരങ്ങൾക്ക് പൗരാവകാശമില്ലേ

    സിനിമ താരങ്ങൾക്ക് പൗരാവകാശമില്ലേ

    ഇതേ വിഷയത്തിൽ പദ്മപ്രിയയും തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. അഞ്ജലി മേനോന്റെ നിലപാടിനെ പിന്തുച്ചുകൊണ്ടാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നാട്ടിൽ നിലവിലുളേള പൗരാവകാശങ്ങൾക്ക് അർഹതയില്ലേ എന്ന ചോദ്യ‌ം പദ്മപ്രിയ ഉന്നയിക്കുന്നുണ്ട്. മിടു വെളിപ്പെടുത്തലുകൾ സജീവമായതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നടിമാർ രംഗത്തെത്തിയിരിക്കുന്നത്.

      സിന്റയെ പിന്തുണച്ച്  നടിമാർ

    സിന്റയെ പിന്തുണച്ച് നടിമാർ

    ബോളിവുഡ് സിനിമ സംഘടനയാണ് സിന്റ. ഇപ്പോൾ സിനിമ ലോകത്ത് ചർച്ചയാകുന്നത് സിന്റയുടെ നിലപാടാണ്. മിടു ക്യാപെയ്നിലൂടെയുളള നടിമാരുടെ വെളിപ്പെടുത്തലുകൾക്ക് പൂർണ്ണ പിന്തുണയാണ് സിന്റ നൽകുന്നത്.സിന്റാ ആക്രമണങ്ങളെ അതിജീവിച്ചവർക്കൊപ്പമാണ്. മീടു ക്യാംപെയ്നിൽ ആരോപണ വിധേയമായവർക്കെതിരെ സംഘടന കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

    സിന്റയെ പൊക്കി അമ്മയെ കുത്തി അ‍ഞ്ജലി

    സിന്റയെ പൊക്കി അമ്മയെ കുത്തി അ‍ഞ്ജലി

    സിന്റാ അതിജീവിച്ചവർക്കൊപ്പം നിന്ന് തങ്ങളുടെ നിലപാട് എടുക്കുമ്പോൾ അമ്മ ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അഞ്ജലി പറയുന്നുണ്ട്. ഒരുപാട് കഴിവുള്ള നടിമാരുള്ള മണ്ണാണ് കേരളം. തനിയ്ക്ക് നേരെ ആക്രണം ഉണ്ടായ ആ സമയം തന്നെ അവൾ പ്രതകരിച്ചിരുന്നു. പോലീസിൽ പരാതിയും നൽകിയിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തി . എന്നാൽ പരസ്പരം പിന്തുണ നല്‍കുന്ന മലയാള സിനിമയിൽ എവിടെയാണ് അതിക്രമത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നടപടികളെന്നും അഞ്ജലി ചോദിക്കുന്നു.

    English summary
    actoress parvathy support bollywood metoo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X