പല്ലവി ഓണ്‍ ചാനല്‍ സര്‍... ഉയരെ പറക്കാനായി പാര്‍വതി, ആകാംക്ഷയുണർത്തി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ
അന്തരിച്ച പ്രമുഖ സംവിധായകൻ രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മറ്റൊരു ശക്തമായ കഥാപാത്രവുമായി നടി പാർവ്വതി തിരുവോത്ത് വെളളിത്തിരയിൽ തിരിച്ചെത്തുകയാണ്.ഏറ്റവും പുതിയ ചിത്രമായ ഉയരെയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നടൻ ടെവിനോ തോമസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തു വിട്ടത്. വിമാനത്തിനുള്ളിലെ ആശയവിനിമയമാണ് മോഷൻ പോസ്റ്ററിന്റെ പശ്ചാത്തലം.

നടി പാർവതിയുടെ കരിയലെ ഒരു മികച്ച ചിത്രമായിരിക്കു ഉയരെ. അതിജീവനത്തിന്റെ കഥയാണിത്. ആസിഡ് ആതിക്രം മറി കടന്ന് ജീവിതത്തിൽ മുന്നേറുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാർവതിയ്ക്കൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും ടൊവിനോയും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അന്തരിച്ച പ്രമുഖ സംവിധായകൻ രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ . റഫീഖ് അഹമ്മദും ഷോബിയും ചേര്‍ന്നു ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ് . മുഖേഷ് മുരളീധരനാണ് ഛായാഗ്രഹണം. മലയാളികൾക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേർന്ന് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്.


Click it and Unblock the Notifications