For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മൂന്ന് ദിവസത്തേയ്ക്ക്‌ 10 ലക്ഷം!! റായ് ലക്ഷ്മിക്കെതിരെ ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

  |

  വ്യാജ വാർത്തകൾക്കും ഗോസിപ്പുകൾക്കൊടുവിൽ വിജദശമി ദിനത്തിൽ കാവ്യ- ദിലീപ് കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞിതിഥി എത്തുകയായിരുന്നു. കുടുംബാംഗങ്ങളെ പോലെ താരങ്ങളുടേയും ആരാധകരും ഇവരുടെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. സാമൂഹമാധ്യമങ്ങളിലും മറ്റും താരങ്ങൾക്ക് അഭിനന്ദനവുമായി ഇവരുടെ സുഹൃത്തുക്കളും ഫാൻസും രംഗത്തെത്തിയിരുന്നു. പെൺകുഞ്ഞാണ് ഇവർക്ക് ജനിച്ചത്.

  ആരാധകരും സുഹൃത്തുക്കളും കാവ്യ- ദിലീപ് സന്തോഷത്തിൽ പങ്കുചേർന്നപ്പോൾ ഒരു കൂട്ടർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തമിഴ് നടിമാരാണ് ദിലീപിന് നേരം രൂക്ഷമായ വിമർശനം ഉന്നയിച്ചത്. സമൂഹമാധ്യമത്തിൽ ദിലീപിനും-കാവ്യയ്ക്കും ആശംസ അറിയിച്ചു കൊണ്ടുളള മാധ്യമ പ്രവർത്തകയും ട്വിറ്റിലാണ് ഇവർ വിമർശിച്ച് റീ ട്വീറ്റ് ചെയതത്. തെന്നിന്ത്യന്‍ താരങ്ങളായ റായ് ലക്ഷ്മി, തപ്‌സി പന്നു, രാകുല്‍ പ്രീത് എന്നിവരായുന്നു വിമർശനം ഉന്നയിച്ചത്. ഇപ്പോഴിത നടി റായ് ലക്ഷ്മിയ്ക്കെതിരെ ഗുരുതര ആരോപണവമായി ദിലീപ് സിനിമയിലെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. നടിയുടെ വിമർശനം ഇരട്ടത്താപ്പാണെന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

  ദിലീപ് ചിത്രത്തിൽ റായ് ലക്ഷ്മിയും

  ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ നിയനത്തിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ ആദ്യം റായ് ലക്ഷ്മിയെയായിരുന്നു പരിഗണിച്ചത്. നടി ഇത് സമ്മതിച്ചതുമായിരുന്നു. മൂന്ന് ദിവസത്തേയ്ക്ക് 10 ലക്ഷം രൂപയായിരുന്നു നടി പ്രതിഫലമായി ചോദിച്ചത്. എന്നാൽ അത് നൽകാൻ അണിയറ പ്രവർത്തകർ തയ്യാറായിരുന്നില്ല.

  ദീലീപ് ചിത്രത്തിനു വേണ്ടി ഇങ്ങോട്ട് വിളിച്ചു

  പ്രതിഫലം കൂടുതലാണെന്ന് അണിയറ പ്രവർത്തകർ നടിയെ അറിയിച്ചിരുന്നു. റായ് ലക്ഷ്മി തന്റെ പ്രതിഫലത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. മലയാളത്തിലെ നായികമാർക്കു പോലും ഇത്രയധികം പ്രതിഫലം കൊടുക്കാറില്ല. ഈ സാഹചര്യത്തിൽ റായ് ലക്ഷ്മിയെ മാറ്റിയിട്ട് നേഹ അയ്യരെ പരിഗണിക്കുകയായിരുന്നു. എന്നാൽ ഈ റോളിനു വേണ്ടി നിരന്തരം റായ് ലക്ഷ്മി അണിയറപ്രവർത്തകരെ ബന്ധപ്പട്ടിരുന്നെന്നും ഇവർ പറയുന്നു.

  ദിലീപിനോട് ദേഷ്യമോ

  സിനിമയിൽ നിന്ന് തന്നെ മാറ്റിയതിലുളള അമർഷമാണോ, നടി ദിലീപിന് നേരെ പ്രകടപ്പിച്ചതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ദിലീപിനെ വിമർശിച്ച് നടിയുടെ കമന്റ് വന്നതിനു പിന്നാലെയാണ് ദിലീപ്- ഉണ്ണികൃഷ്ണൻ ചിത്രമായ നീതിയിൽ നിന്ന് ഇവരെ മാറ്റിയ വിവരം കാരണ സഹിതം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഇതിനെതിരെ നടി പകരം വീട്ടിയതാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് നടിയ്ക്കെതിരെ ഉയരുന്ന ചോദ്യം.

  ദിലീപിനെ വിമർശിച്ച് നടി

  കഴിഞ്ഞ ദിവസം ദിലീപിനെതിരെ വിമർശനവുമായി തെന്നിന്ത്യൻ നടിമാർ രംഗത്തെത്തിയിരുന്നു. ആ കുട്ടത്തിൽ റായ് ലക്ഷ്മിയും ഉണ്ടായിരുന്നു. ദിലീപിനെ വിമർശിച്ച് എഴുതിയ തെലുങ്ക് നടി ലക്ഷ്മി മഞ്ജുവിന് പിന്തുണയുമായിട്ടാണ് റായ് ലക്ഷ്മി എത്തിയത്.ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവർത്തകയ്ക്കെതിരെ റായ് ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു.

  മലായാള സിനിമയുമായി അടുത്ത ബന്ധം

  മലയാളത്തിൽ സജീവമായി നിൽക്കുന്ന നടിയാണ് റായി ലക്ഷ്മി. സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനോടൊപ്പവും റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മലയാളി അല്ലെങ്കിൽ പോലു പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ലക്ഷ്മി റായ്. മലയാള സിനിമയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരു താരം കൂടിയാണിവർ. ശ്രിയ ശരൺ, റായ് ലക്ഷ്മി ഒഴികെ ദിലീപിനെതിരെ വിമർശനം ഉന്നയിച്ച നടിമാരാരും മലയളത്തിൽ സജീവമാകാത്ത നടിമാരാണ്.

  English summary
  actoress raai laxmi demands 10 lakh for item dance in dileep new movie

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more