For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിലപാടിൽ വിട്ട് വീഴ്ചയില്ല!! പോരാടുക തന്നെ ചെയ്യും, ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് രഞ്ജിനി

  |

  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വാദ പ്രതിവാദങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളെ മല ചവിട്ടാൻ അനുവധിക്കണമെന്ന് പറയുമ്പോൾ വിശ്വാസത്തിന്റേയും ആചാര അനുഷ്ഠാനത്തിന്റേയും അടിസ്ഥാനത്തിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തീർത്ത് പറഞ്ഞ് ഒരു കൂട്ടർ രംഗത്തെത്തിയിരിക്കുകയാണ്.

  അനുഷ്ക ഷെട്ടി സിനിമാഭിനയം നിർത്തുന്നു!! കാരണം വിവാഹമല്ല..., ആരാധകർ നിരാശയിൽ

  സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമല്ല പെതുകാര്യങ്ങളിലും തങ്ങളുടെ നിലപാട് താരങ്ങളും വ്യക്തമാക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിലും തങ്ങളും നിലപാട് വ്യക്തമാക്കി താരങ്ങൾ ആദ്യം മുതലെ രംഗത്തെത്തിയിരുന്നു. നടി രഞ്ജിനി, നവ്യ നായർ, ഭാമ, ഖുഷ്ബു , കമൽഹാസൻ, എന്നിവർ തങ്ങളുടെ നിലപാട് തുടക്കത്തിൽ തന്നെ അറിയിച്ചിരുന്നു. കൂടുതൽ താരങ്ങളും ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുകയാണ് ചെയ്യുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിൽ ശക്തമായ എതിർപ്പാണ് നടി രഞ്ജിനി രേഖപ്പെടുത്തുന്നത്. ഈ വിഷയത്തിൽ പേരാടുമെന്നുള്ള ഉറച്ച നിലപാടിലാണ് താരം.

  സാബു - പേളി ആര്‍മി ഗ്രൂപ്പുകള്‍ ഉണ്ടായത് ഇങ്ങനെ!! മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു...

   റിവ്യൂ പെറ്റീഷനുമായി മുന്നോട്ട് പോകും

  റിവ്യൂ പെറ്റീഷനുമായി മുന്നോട്ട് പോകും

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പേരാടുക തന്നെ ചെയ്യുമെന്ന് നടി രഞ്ജിനി. കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് രഞ്ജിനി തന്റെ നയം വ്യക്തമാക്കിയത്. റിവ്യൂമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. തെക്കേ ഇന്ത്യയിൽ നിന്ന് ഒരു ജഡ്ജിയെ കൂടി പാനലിൽ ഉൾപ്പെടുത്തണമെന്നും അപേക്ഷിക്കുമെന്നും രഞ്ജിനി പറഞ്ഞു.

  പോരാടിയില്ലെങ്കിൽ വിശ്വാസം നശിക്കും

  പോരാടിയില്ലെങ്കിൽ വിശ്വാസം നശിക്കും

  നമ്മൾ പോരാടിയില്ലെങ്കിൽ വിശ്വാസവും ആചാരവും സംസ്കാരവും നശിക്കുമെന്നും രഞ്ജിനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അയ്യപ്പനെ കാണൻ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. റെഡി ടു വെയിറ്റിങ് ക്യാംപെയ്ൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. നമ്മൾ വിശ്വാസികൾ ഇല്ലെങ്കിൽ ആരാണ് ആചാരങ്ങളെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക. ഇതിനെ ഒരിക്കലും ലിംഗ വിവേചനമായി കാണാൻ സാധിക്കുകയില്ലെന്നും രഞ്ജിനി അഭിപ്രായപ്പെട്ടിരുന്നു.നീതി ലഭിക്കുന്നതുവരെ വിശ്വാസികളായ എന്റെ സഹോദരിമാര്‍ക്കൊപ്പം ഞാനും പോരാട്ടം തുടരും.- രഞ്ജിനി പറഞ്ഞു.

  ഹൈന്ദവതയുടെ കറുത്ത ദിനം

  ഹൈന്ദവതയുടെ കറുത്ത ദിനം

  സുപ്രീം കോടതി വിധി വന്നതിന്റെ പിന്നാലെ തന്നെ രഞ്ജിനി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ലിംഗ സമത്വത്തിന്റെ പേരിൽ പാരമ്പര്യവും അനുഷ്ടാനങ്ങളും തർക്കുകയാണെന്ന് രഞ്ജനി പറഞ്ഞു. തന്റേ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇതെന്നും. ഈ വിധിയെ ഒറ്റക്കെട്ടായി നേരിടണമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാൻ എന്റെ ഒപ്പം ആരൊക്കെയുണ്ടാകുമെന്ന് രഞ്ജിനി ഫേസ്ബുക്കിലൂടെ ചോദിക്കുന്നുണ്ട്. സുപ്രീകോടതി ഉത്തരവിനെ തുടർന്നുള്ള വാർത്തയോടൊപ്പമാണ് താരം ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്

   ക്ഷേത്രങ്ങളിലെ ആചാരം

  ക്ഷേത്രങ്ങളിലെ ആചാരം

  ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങൾ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല .. സുപ്രീംകോടതി യെ ബഹുമാനിക്കുന്നു.പക്ഷെ,വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാൻ തീരെ കഴിയുന്നില്ല. കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ലെന്നും ഭാമ പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്താൻ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, കാലാകാലങ്ങളായി പിന്തുടർന്ന് പോന്നിരുന്നതാണ്, ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലായെന്നുള്ളത്. ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മിൽ വ്യത്യാസവുമുണ്ട്. സംസ്കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യ. കാലങ്ങളായി പഴക്കമുള്ള, ആർക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന ‘ക്ഷേത്രാചാരങ്ങളെ' ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ" എന്ന ചിന്തയിൽ നിന്നുമാണ് ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

  കാത്തിരിക്കാൻ തയ്യാറാണ്

  കാത്തിരിക്കാൻ തയ്യാറാണ്

  ഭാമയുടെ ഇതേ അഭിപ്രായം തന്നെയാണ് നടി നവ്യാ നായർക്കും. സാധാരണ രീതിയിൽ വ്രതമെടുത്ത് പോകാൻ പറ്റുന്ന പ്രായത്തിൽ മാത്രമേ താൻ ശബരിമല ദർശനത്തിനായി പോകുകയുളളുവെന്നും താരം പറഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ കോടതി വിധിയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്. എന്നാല്‍ താന്‍ പഴയ ആചാരങ്ങളെ മാത്രമേ പിന്തുടരുകയുള്ളൂ നവ്യ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിയെ താൻ ബഹുമാനിക്കുന്നുവെന്ന് നടി പറയുന്നണ്ട്.

  English summary
  actoress rajini press conference on review pettion filled sabarimala women entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X