ചൊവ്വയിൽ നിന്ന് വന്നവരോട് എന്ത് പറയാനാണ്!! മോഹൻലാലിനെ ട്രോളി രേവതി, മീടു വീണ്ടും പണിയായി
നടൻ മുകേഷിനെതിരെയാണ് ആദ്യ ആരോപണം ഉയർന്നു വന്നത്
Recommended Video

മീടൂ ക്യാപെയ്നുകൾ സമൂഹത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഹോളിവുഡിൽ ആരംഭിച്ചതാണെങ്കിലും ഇതിന്റെ പ്രതിഫലനം ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ മീടു ആരോപണങ്ങൾ ഉയർന്നത് ബോളിവുഡിൽ നിന്നായിരുന്നു. നടി തനുശ്രീ ദത്തയായിരുന്നു മീടൂവിന് തുടക്കമിട്ടത്. ഇതിനു പിന്നാലെ വനിത ചലച്ചിത്ര പ്രവർത്തകർ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ഓരോന്നായി തുറന്നടിക്കുകയായിരുന്നു.
മലയാളത്തിലും മീടൂ ക്യാംപെയ്നുകൾ ഉയർന്നു വന്നിരുന്നു. നടൻ മുകേഷിനെതിരെയാണ് ആദ്യ ആരോപണം. ടെലിവിഷൻ സങ്കേതിക പ്രവർത്തകയായിരുന്നു മുകേഷിനെതിരെ രംഗത്തെത്തിയത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായിരുന്നു ഇവർ വെളിപ്പെടുത്തിയത്. കൂടാതെ നടൻ അലൻസിയാറിനെതിരേയും യുവ നടിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മീടൂ മൂവ് മെന്റിനെതിരെ നടൻ മോഹൻലാൽ നടത്തിയ പരാമർശത്തിനെതിരെ നടി രേവതി രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു രേവതി ആഞ്ഞടിച്ചത്

ഇതൊക്കെ എങ്ങനെ മനസ്സിലാക്കാൻ
ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമർശനം. പേര് വെളിപ്പെടുത്താതെ പ്രമുഖ നടൻ എന്ന് ഉന്നയിച്ചു കൊണ്ടായിരുന്നു നടിയുടെ മറുപടി. മീടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ ചോദ്യം. നടി പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആർക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമായിരുന്നു. കൂടാതെ അഞ്ജലി മേനോന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് രേവതി മോഹൻലാലിനെതിരെ ആഞ്ഞടിച്ചത്.

ചൊവ്വയിൽ നിന്ന് വന്നവർ
മീടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് ഒരു പ്രമുഖ നടൻ പറഞ്ഞത്. അഞ്ജലി പറഞ്ഞത് പോലെ ചൊവ്വയിൽ നിന്ന് ഇപ്പോൾ വന്നവരോട് ലൈംഗിക അധിഷേപം എന്താണെന്നും, എന്ത് കൊണ്ടാണ് അത് തുറന്നു പറയേണ്ടി വരുന്നതെന്നും,ആ തുറന്ന് പറച്ചിൽ സമൂഹത്തിൽ എന്ത് മാറ്റമാണ് കൊണ്ട് വരുന്നതെന്നും അറിയില്ലെന്നും രേവതി ട്വീറ്റ് ചെയ്തു. നടിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

മീടൂ ഒരു ഫാഷൻ
മോഹൻലാൽ ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മീടൂ വെളിപ്പെടുത്തലിനെ കുറിച്ച് വിവാദ പരാമർശം ഉന്നയിച്ചത്. മീടൂ ഒരു മൂവ്മെന്റായി കണേണ്ട കാര്യമില്ലെന്നും, ഇപ്പോൾ ക്യാംപെയ്ൻ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മീടൂവിനെ കുറിച്ച് കൂടുതലായി ചോദിച്ച മാധ്യമ പ്രവർത്തകയോട് താൻ അനുഭവിക്കാത്ത കാര്യമാണെന്നും അതിനാൽ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും ഇത്തരത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

പുരുഷന്മാർക്കും മീടു ആകാം
കൂടാതെ മലയാള സിനിമയെ ഒരിക്കലും മീടൂ ബാധിക്കുന്നില്ലെന്നും താരം അന്ന് പറഞ്ഞിരുന്നു. കൂടാതെ പുരുഷന്മാർക്കും ഒരു മീടു ആകാമെന്നും അദ്ദേഹം നർമ രൂപത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി രേവതി രംഗത്തെത്തിയത്. ഇന്ത്യൻ ചലച്ചിത്ര ലോകത്ത് മീടൂ വൻ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ഇതിനെ കുറിച്ചുള്ള ആരോപണങ്ങൾ സജീവമായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മോഹൻലാലിന്റെ ആരോപണം.


Click it and Unblock the Notifications