ഗോവയിൽ സ്‌കൂബാ ഡൈവിംഗ് ആസ്വദിച്ച് സാനിയ അയ്യപ്പൻ...
ക്വീൻ ബോക്സഓഫീസിൽ സൂപ്പർഹിറ്റ് വിജയം സ്വന്തമാക്കിയതോടെ മലയാളത്തിലെ തിരക്കുള്ളതാരമായ സാനിയ മാറി കഴിഞ്ഞു
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കൂഴടക്കിയതാരമാണ് സാനിയ അയ്യപ്പൻ. ഡാൻസ് റിയാലിറ്റിഷോയിലൂടെ സിനിമ രംഗത്തെത്തിയതെങ്കിലും ക്വീനിലെ ചിന്നു എന്ന കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. 2014 ൽ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്ത് എത്തിയത്. അപ്പോത്തിക്കിരിയിലും സാനി തലകാണിച്ചിരുന്നു. സൗഹൃത്തിന്റെ കഥപറഞ്ഞ ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ സിനിമ ജീവിതത്തിൽ പൊൻതൂവലായത്.

ക്വീൻ ബോക്സഓഫീസിൽ സൂപ്പർഹിറ്റ് വിജയം സ്വന്തമാക്കിയതോടെ മലയാളത്തിലെ തിരക്കുള്ളതാരമായ സാനിയ മാറി കഴിഞ്ഞു. കൈനിറയെ ചിത്രങ്ങളാണ്. ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രേതം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിലും സാനിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമാണ് സാനിയ. ഡബ്സ്മാഷിലൂടേയും ഫേസ്ബുക്ക് ലൈവിലൂടേയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ദീലീപിന്റെ മകൾ മീനാക്ഷിയുമായുളേള സാനിയയുടെ ഡബ്സ്മാഷ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോൾ സാനിയ അയ്യപ്പന്റെ സ്‌കൂബാ ഡൈവിംഗാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഗോവയിൽ സ്കൂബാ ഡൈവ് ചെയ്യുന്ന വീഡിയോ ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. താരം സ്കൂബ ഡൈവിങ്ങ് ആസ്വദിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.


Click it and Unblock the Notifications











