നടി സനുഷയുടെ മാട്രിമോണിയിൽ ചിത്രം!! താരത്തിന്റെ രസകരമായ വിശദീകരണം ഇങ്ങനെ...
പഠനാവശ്യത്തിനായി സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് താരം.
ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ. സിനിമയിൽ മാത്രമല്ല മെഗാസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരം കൂടിയാണ്. സിനിമയിലും സിരിയലിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് സനുഷ ജീവൻ നൽകിയിട്ടുണ്ട്. ഇന്നും സനുഷ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കാഴ്ചയിൽ കൊച്ചുണ്ടാപ്രിയെന്ന് വിളിച്ച് കൊണ്ട് ഓടിവരുന്ന ആ പാവാടക്കാരി കുട്ടിയെയാണ്.

സനുഷയെ കഴിഞ്ഞ കുറച്ചു നാളുകളയി സിനിമയിൽ കാണാൻ സാധിച്ചിട്ടില്ല. പഠനാവശ്യത്തിനായി സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. 2016 ൽ ഉണ്ണിമുകുന്ദന്റെ നായികയായി ഒരു മുറെ വന്ത് പാർത്തായ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. കൂടാതെ തമിഴിൽ കൊടിവീര എന്ന ചിത്രത്തിൽ കഴിഞ്ഞ വർഷം അഭിനയിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം സനുഷയുടെ മാട്രിമോണിയൽ ചിത്രത്തിനെ കുറിച്ചാണ്.
മാട്രിമൊണിയിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു!! p.s ഇതൊരു തമാശ മാത്രം!!! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട . എന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം ഫോസ്റ്റ് ചെയ്തതിനു ശേഷം സനുഷ കുറിച്ചു. താരത്തിന്റെ പോസ്റ്റിനു രസകരമായ കമന്റുകളാണ് വരുന്നത്. വിവാഹത്തിനെ കുറിച്ച് നിരന്തര ചോദിക്കുന്നവർക്ക് ഇതൊരു മറുപടിയായയിരിക്കും.


Click it and Unblock the Notifications











