ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവ്!! തിരികെ കിട്ടാൻ കേസ് കഴിയണം, സംഭവം സോളർ...
2013 ൽ ഡോക്ടർ ദമ്പതികളോയും പ്രവാസികളോയും പറ്റിച്ച കേസിലാണ് ഇപ്പോൾ നടപപടി.
സോളാർ കേസിൽ കുറ്റാരോപിതയായ നടി ശാലു മേനോന്റെ വീടും സ്ഥലം ജപ്തി ചെയ്യാൻ കോടതിയിടെ ഉത്തരവ്. കേസിൽ അന്തിമ വിധി വരുവരെയാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ സബ്ബ് കോടതിയുടേതാണ് ഉത്തരവ്. കൂടതെ കേസിലെ സാക്ഷികളെ ഡിസംബർ 17 ന് കോടതിയിൽ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്. സോളാർ ടെക്നോളജിസ്റ്റ് കമ്പനിയുടെ നടത്തിപ്പ്കാരൻ ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി ശാലു മോനോന്റെ അമ്മ കലദേവി മൂന്നാം പ്രതിയുമാണ്.

2013 ൽ ഡോക്ടർ ദമ്പതികളോയും പ്രവാസികളോയും പറ്റിച്ച കേസിലാണ് ഇപ്പോൾ നടപപടി. വൈദ്യുതി ബില്ല് ചുരുക്കാൻ വേണ്ടി വീടുകളി സോളാർ പാനലുകളും തമിഴ്നാട്ടിൽ നിന്ന് കാറ്റാടി മില്ലുകളും സ്ഥാപിച്ചു നൽകാമെന്ന് കാണിച്ച് പത്രം പരസ്യം നൽകിയായിരുന്നു. ഡോക്ടർ തോമസ് മാത്യുവിൽ നിന്നും ഭാര്യ അന്ന മാത്യുവിൽ നിന്നും മുപ്പത് ലക്ഷത്തോളം രൂപയും പ്രവാസിയായ റസാഖ് അലിയുടെ കയ്യിൽ നിന്ന് ഒരു കോടി രൂപയും തട്ടിയെടുത്തിരുന്നു.
പ്രവാസിയായ റസാഖ് അലിയെ സമീപിച്ചത് ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേർന്നാണ്. ബിജുവിന്റെ സാന്നിധ്യത്തിൽ 20 ലക്ഷം രൂപ ശാലുവിന് കൈമാറിയെന്ന് റസാഖ് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ ഇങ്ങനെ ലഭിച്ചതിൽ നിന്ന് ഭൂരിഭാഗം തുകയും ശാലുവിനായിരുന്നു ബിജു കൈമാറിയിരുന്നത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം സീരിയലിലും ഡാൻസിലും സജീവമാകുകയായിരുന്നു താരം.


Click it and Unblock the Notifications











