മൈഥിലിയുണ്ട് സൗബിനുണ്ട്..ശ്രിന്ദയ്ക്ക് ആശംസയുമായി സിനിമ ലോകം, വിവാഹ വീഡിയോയും ചിത്രങ്ങളും പുറത്ത്
ശ്രിന്ദയ്ക്കും സിജുവിനും ആശംസകൾ നേർന്ന് സിനിമ ലോകം രംഗത്തെത്തിയിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടിയാണ് ശ്രിന്ദ. കോമഡിയായയാലും സീരയസ് കാഥാപാത്രങ്ങളായാലും ശ്രിന്ദയുടെ കൈകളിൽ ഭഭ്രമായിരിക്കും. ഇപ്പോൾ താരം പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. യുവ സംവിധായകൻ സിജു എസ് ബാവയുമായുളള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു അത്. മകൻ അർഹാനും ശ്രിന്ദയ്ക്ക് പൂർണ്ണ പിന്തുണയായി കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിത താരത്തിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. നടി മൈഥിലി, സൗബിൻ സാഹിർ തുടങ്ങിയ പ്രമുഖർ വിവാഹത്തിനു ശേഷം ഒരുക്കിയ വിരുന്നിൽ പങ്കെടുത്തിരുന്നു. ശ്രിന്ദ അതിവ സന്തുഷ്ടവതിയായിരുന്നു. ചിരിച്ച് സന്തോഷത്തോടെയുള്ള വധു-വരന്റെ ചിത്രങ്ങളും വീഡിയോ കളുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ശ്രിന്ദയ്ക്കും സിജുവിനും ആശംസകൾ നേർന്ന് സിനിമ ലോകം രംഗത്തെത്തിയിരുന്നു. നമിത പ്രമോദ്, ബിനോയ് നമ്പാല തുടങ്ങിയവർ സോഷയ്ൽ മീഡിയയിലൂടെ ആശംസ നേർന്നിട്ടുണ്ട്. കൂടാതെ പ്രേക്ഷകരും ആശംസകൾ നേർ എത്തിയിട്ടുണ്ട്. ശ്രിന്ദയുടെ ഹിറ്റ് ഡയലോഗയാരുന്നു 1983ലെ മേക്ക്അപ്പ് കൂടിപ്പോയോ ചേട്ട എന്നുള്ളത്. അതിനെ കൂട്ട്പിടിച്ചാണ് പ്രേക്ഷകർ ആശംസ അറിയിച്ചിട്ടുളളത്.


Click it and Unblock the Notifications











