For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണി മറന്നില്ല മലയാളികളുടെ സ്നേഹം!! ജനങ്ങൾക്ക് സഹായവുമായി സണ്ണി ലിയോൺ, തുക കേട്ടാൽ ഞെട്ടും...

  By Ankitha
  |
  ജനങ്ങൾക്ക് സഹായവുമായി സണ്ണി ലിയോൺ

  കേരളത്തിലെ പല ജനങ്ങൾക്കും ഇന്നും സണ്ണി ലിയോണിനെ അംഗീകരിക്കാനാ‍ കഴിഞ്ഞിട്ടില്ല. മുൻപ് താരം ഒരു പോൺസ്റ്റാറായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് സണ്ണിയോട് ചിലർ പുച്ഛം കാണിക്കുന്നത്. എന്നാൽ എന്നാൽ പുച്ഛിച്ചവർക്കും മുഖം ചുളിച്ചു നോക്കിയവരും ഒരു കാര്യം അറിയുക. പ്രണയത്തിൽ ദുഃഖമനുഭവിക്കുന്ന കേരളത്തിന് തങ്ങായി സണ്ണി ലിയോണും പങ്ക് ചേർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 5 കോടി രൂപയാണ് സണ്ണി സംഭാവന ചെയ്തിരിക്കുന്നത്. എഷ്യനെറ്റ് ന്യൂസാണ് ഈ വാർത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  കേരളം നേരിട്ട് എറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ കണ്ണിനു മുന്നിൽ കണ്ടത്. മഴയും വെള്ളപ്പൊക്കവും കേരളത്തെ മുൾമുനയിൽ നിർത്തിയപ്പോൾ ആദ്യം എല്ലാവർക്കും കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഒന്നിനു മുന്നിലും തോൽക്കാൻ മനസ്സിലെന്ന് തെളിയിച്ചിരിക്കുകയാണ് കേരള ജനത. കേരള മക്കൾക്ക് എല്ലാ പിന്തുണയും നൽകി ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ളവർ രംഗത്തെത്തിയിരുന്നു. സ്വന്തം ജീവൻ മാത്രം കൈകളിൽ പിടിച്ച് വീടും മറ്റു സമ്പാദ്യവും ഉപേക്ഷിച്ച് നൂറ് കണക്കിന് ജനങ്ങളാണ് നടുവീട്ട് ക്യാമ്പുകളിലേയ്ക്ക് പോയത്.

  ധ്രുവിന്റെ അപകടത്തിന്റെ നടുക്കത്തിലായിരുന്നു? 25 ലക്ഷം ധനസഹായവുമായി വിക്രം!

  സഹായ ഹസ്തവുമായി നിരവധി പേർ

  സഹായ ഹസ്തവുമായി നിരവധി പേർ

  ഒറ്റ നിമിഷം കൊണ്ടാണ് നിരവധി പേരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വെള്ളത്തിന് അടിയിൽ പെട്ട് ഒലിച്ചു പോയത്. വരു തലമുറയ്ക്ക് വേണ്ടി കരുതിയിരുന്ന സാമ്പാദ്യമെല്ലാം ഒറ്റ രാത്രി കൊണ്ട് ഓലിച്ചു പോയിരുന്നു. ഹൃദയം തകരുന്ന വേദനയുമായിട്ടായിരുന്നു ജനങ്ങൾ പ്രണനും കൊണ്ട് ക്യാമ്പുകളിലേയ്ക്ക് രക്ഷപ്പെട്ടത്. എന്നാൽ ദുരന്തമുഖത്തിൽ നിന്ന് രക്ഷപ്പെട്ട ജനങ്ങൾ കൈ സഹായവുമായി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ രംഗത്തെത്തിയിരുന്നു. സാധാരണക്കാർ മുതൽ കലാ സാംസ്കാരിക സമൂഹിക സിനിമ മേഖലിൽ തന്നെയുള്ളവർ രംഗത്തെത്തിയിരുന്നു.

  സണ്ണി ലിയോൺ

  സണ്ണി ലിയോൺ

  അഞ്ച് കോടി രൂപയാണ് സണ്ണി ലിയേൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത്. എഷ്യനെറ്റ് ന്യൂസ് പുറത്തു വിട്ട കണക്കു പ്രകാരം ഇപ്പോൾ ഏറ്റവും കൂടുതൽ തുക തന്ന് കേരളത്തെ സഹായിച്ചിരിക്കുന്ന സണ്ണിയാണ്. ഇതിനു തൊട്ടു പിന്നാലെ പ്രഭാസാണ് 1 കോടിരൂപ തന്ന് കേരളത്തെ സഹായിച്ചിരിക്കുന്നത്. തെലുങ്ക് നടന്‍ രാം ചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് സംഭാവനയായി നല്‍കിയിരുന്നു.

  സഹായ വാഗ്ദാനവുമായി ബോളിവുഡ്

  സഹായ വാഗ്ദാനവുമായി ബോളിവുഡ്

  ഭാഷഭേഭമില്ലാതെ നല്ല സിനിമകളെ പ്രോൽസാഹിപ്പിക്കുന്ന ജനങ്ങളാണ് മലയാളികൾ. മലയാളമെന്നോ തമഴിന്നോ സിനിമയിൽ അങ്ങനെയുള്ള ഭാഷ വേർതിരിവെന്നും ഇവിടെയുള്ള മനുഷ്യർക്കില്ല. അതിനാൽ തന്നെ ഇന്ത്യൻ സിനിമയിലെ മിക്ക് താരങ്ങൾക്കും മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച സ്ഥാനമുണ്ടായിരിക്കും. കേരളത്തിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക്ക് റോഷന്‍, ജോണ്‍ എബ്രഹാം , കരണ്‍ ജോഹര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

   തമിഴ് സിനിമ ലോകം കേരളത്തിനോടൊപ്പം തന്നെ

  തമിഴ് സിനിമ ലോകം കേരളത്തിനോടൊപ്പം തന്നെ

  തുടക്കം മുതലെ കേരളത്തിലെ ജനങ്ങൾക്ക് സഹായ വാഗ്ദാനവുമായി തമിഴ് സിനിമ ലേകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. പ്രളയമുണ്ടായപ്പോൾ തന്നെ കേരള ജനതയ്ക്ക് കൈ താങ്ങായി സൂര്യയും സഹോദരൻ കാർത്തിക്കും രംഗത്തെത്തിയിരുന്നു. 25 ലക്ഷം രൂപയായിരുന്നു ഇവർ നൽകിയത്. ഇതിനു പിന്നാലെ കമലഹാസന്‍ ,ധനുഷ്, വിശാല്‍, നടികര്‍ സംഘം എന്നിവരും സാമ്പത്തിക സഹായം നൽകിയിരുന്നു. ഏറ്റവും ഒടുവിൽ ചിയാൻ വിക്രം ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ച 35 ലക്ഷം രൂപയും നൽകിയിരുന്നു

  English summary
  actoress sunny leone donates 5 crore rupees in kerala flood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X