നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു!! വരൻ ആരാണെന്ന് അറിയാമോ...
ആഗസ്റ്റ് 30 ഹൈദരാബാദിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക.
സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രം കെണ്ട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസ്സിൽ കടന്നു കൂടിയ താരമാണ് സ്വാതി റെഡ്ഡി. തമിഴ് സിനിമയുടെ മാത്രമല്ല മലയാളികളുടേയും പ്രിയപ്പെട്ട താരമാണ് സ്വാതി. അമേൻ, നോർത്ത 24 കാതം എന്നീ മലയാള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സ്വാതി. താരം ഇപ്പോൾ വിവാഹത്തിന് തയ്യാറെടുക്കുകയാണ്.

മലേഷ്യൻ എയർവേയ്സിലെ പൈലറ്റായ വികാസാണ് സ്വാതിയുടെ കഴുത്തിൽ താലി ചാർത്തുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ആഗസ്റ്റ് 30 ഹൈദരാബാദിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. കൊച്ചിയിൽ സുഹൃത്തുക്കൾക്ക് വിവാഹ വിരുന്നൊരുക്കുന്നുണ്ട്. തെലുങ്ക് സിനിമയിലെ സഹസംവിധായകനായ ശ്രീധർ ശ്രീയാണ് താരത്തിന്റെ കല്യാണത്തെ കുറിച്ചുളള വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
2005ൽ ഡെയ്ഞ്ചർ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. എന്നാൽ സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിൽ ശ്രദ്ധേയമാകുന്നത്. നേവി ഉദ്യോഗസ്ഥനായ ശിവരാമ കൃഷ്ണനാണ് സ്വാതി പിതാവ്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു താരത്തിന്റെ ബാല്യകാലം .


Click it and Unblock the Notifications











