twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമല്ല!! അവരെക്കുറിച്ച് അറിയില്ല, പുതിയ നിലപാട് വ്യക്തമാക്കി ശ്വേത

    ജൂൺ 14ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പുതിയ അംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

    |

    മലയാള സിനിമയിൽ നിന്ന് കുറച്ച് ദിവസങ്ങളായി പുറത്തു വരുന്ന വാർത്തയാണ് താരസംഘടനയായ അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കുള്ള സ്ത്രീ പ്രവേശനം. ഇതിനെ ചുററിപ്പറ്റി സിനിമകഥയോട് സാമ്യമുള്ള കഥകളാണ് പുറത്തു വരുന്നത്. ശ്വേത മേനോൻ, രചന നാരായണൻ കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരെയാണ് ഭരണസമിതിയിലെ സ്ത്രീ സാന്നിധ്യങ്ങൾ. ജൂൺ 14ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പുതിയ അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കൂടാതെ നടൻ മോഹൻ ലാൽ പ്രസിഡന്റായുള്ള അമ്മയുടെ പുതിയ സമിതി ജൂൺ 24നാണ് ചുമതല ഏൽക്കുക.

    മലയാളത്തിന് പുതിയൊരു ന്യൂസ് ചാനല്‍ കൂടി, ആഗസ്ത് നാലു മുതല്‍ നിങ്ങളുടെ സ്വീകരണ മുറിയില്‍മലയാളത്തിന് പുതിയൊരു ന്യൂസ് ചാനല്‍ കൂടി, ആഗസ്ത് നാലു മുതല്‍ നിങ്ങളുടെ സ്വീകരണ മുറിയില്‍

    താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ നടി ശ്വേത മേനോനെ തേടി വ്യാജ ഫോൺ ഭീഷണിയും അതിനു പിന്നാലെ വ്യാജ സന്ദേശവും എത്തിയിരുന്നു. ഇവയെല്ലാം ചിരിച്ച് തള്ളുകയാണ് താരം. കൂടാതെ ഇതിനെ കുറിച്ച് വളരെ കൃത്യമായ നിലപാടും ശ്വേതയ്ക്കുണ്ട്. അത് വ്യക്തമാക്കുകയാണ് നടി. മലയാള മനോരമ ഓൺലൈനോടാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

     വിധിയെ തോൽപ്പിച്ച് നേടിയ വിജയം!! അറിയണം ഡെയ്നിന്റെ ഭൂതകാലം; ഇതൊന്നു കണ്ടു നോക്കൂ വിധിയെ തോൽപ്പിച്ച് നേടിയ വിജയം!! അറിയണം ഡെയ്നിന്റെ ഭൂതകാലം; ഇതൊന്നു കണ്ടു നോക്കൂ

    ഡബ്യൂസിസി

    ഡബ്യൂസിസി

    മലയാള സിനിമയിലെ വനിത കൂട്ടയ്മയായ ഡബ്യൂസിസിയെ കുറിച്ച് തനിയ്ക്ക് പ്രത്യേകിച്ച് ഒന്നും അറിയില്ലെന്ന് ശ്വേത പറഞ്ഞു. കൂടാതെ താൻ അതിന്റെ ഭാഗവുമല്ല. അമ്മയുടെ മാത്ര അംഗമാണ്. ഒരേ സമയം നിരവധി സംഘടനകളിൽ അംഗമായിരിക്കാൻ തനിയ്ക്ക് ബുദ്ധിമുട്ടാണെന്നും ശ്വേത മേനോൻ പറഞ്ഞു. വ്യക്തി പരമായി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുള്ള വ്യക്തിയാണ് താൻ. അതെല്ലാം തന്റേതായ രീതിയിൽ തന്നെ പരിഹരിച്ചിട്ടുമുണ്ട്. അതിന് അമ്മയിലെ എക്സിക്യൂട്ടീവ് അംഗമാകേണ്ട ആവശ്യമൊന്നുമില്ലെന്നും ശ്വേത വ്യക്തമാക്കി.

     മലയാള സിനിമയിൽ കരുതുറ്റ നടിമാർ

    മലയാള സിനിമയിൽ കരുതുറ്റ നടിമാർ

    ചലച്ചിത്ര മേഖലയിലെ നടിമാർ എല്ലാവരും വളരെ കരുതുറ്റ സ്ത്രീകളാണ്. അവർക്ക് വേണ്ടി സംസാരിക്കാൻ മറ്റൊരാളുടേയും ആവശ്യമില്ല. എന്നാൽ ആര് ഏത് രീതിയിൽ സംസാരിക്കുമെന്നത് വ്യത്യസ്തമാണെന്ന് മാത്രം. അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായതു കൊണ്ട് തനിയ്ക്ക് കൂടുതലായി ഒന്നും ലഭിച്ചിട്ടില്ലെന്നും ശ്വേത പറഞ്ഞു. കൂടാതെ ലാലേട്ടൻ, ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഗണേഷേട്ടൻ, രചന, മുത്തുമണി, ഹണി റോസ് അങ്ങനെ എല്ലാവരുടെയും സംഭവനകവുണ്ടാകും.

      നടിമാരുടെ പ്രശ്നം

    നടിമാരുടെ പ്രശ്നം

    ഒരു സ്ത്രീയായതു കൊണ്ട് നടിമാർ സെറ്റുകളിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തനിയ്ക്ക് നല്ലതു പോലെ അറിയാം. മുൻപും അതിനെതിരെ ശബ്ദമുയർത്തിരുന്ന വ്യക്തിയാണ് ഞാൻ. എനിയ്ക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് പല അവസരങ്ങളിലും മറ്റുള്ളവർക്കും പ്രയോജനപ്പെടാറുമുണ്ടായിരുന്നു. നടിമാർ നേരിടുന്ന പ്രശ്നങ്ങൾ തീർച്ചയായും ഉന്നയിക്കും. ഞാൻ എക്സിക്യൂട്ടീവ് അംഗമായത് കൊണ്ടാണ് സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടതെന്ന് കരുതുന്നില്ല. ഇത് എക്സിക്യൂട്ടീവിലുള്ള എല്ലാ സ്ത്രീകളും ഇക്കാര്യം ഉന്നയിക്കും.

    അമ്മ ആൺപക്ഷസംഘടനയല്ല

    അമ്മ ആൺപക്ഷസംഘടനയല്ല

    അമ്മ ഒരു പുരുഷ പക്ഷ സംഘടനയാണെന്ന് താൻ കരുതുന്നില്ല. മലയാള സിനിമയിൽ സ്ത്രീ പുരുഷ വ്യത്യസമുണ്ടെന്നു തനിയ്ക്ക് തോന്നിയിട്ടില്ല. എന്നാൽ പ്രതി‌ഫലത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. എന്നു പറഞ്ഞ് അതൊരു ആൺ സംഘടനയാണെന്നുള്ള അഭിപ്രായം തനിയ്ക്കില്ലെന്നും താരം പറ‍ഞ്ഞു. കൂടാതെ സംഘടനയിലെ ചുമതല ആരുടെ കൈകളിലാണെന്നതിനെ കുറിച്ച് താൻ ചിന്തിക്കാറില്ലെന്നും ശ്വേത പറഞ്ഞു.

    English summary
    swetha menone says about amma executive member
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X