മറ്റു താരങ്ങളില്‍ മുന്നില്‍ പൃഥ്വിരാജ്

By Staff

പൃഥ്വിരാജ്

ചോക്ലേറ്റ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ 2007ലെ പ്രകടനത്തില്‍ സൂപ്പര്‍താരങ്ങളോടൊപ്പം മുന്‍നിരയില്‍ തന്നെയുണ്ട് പൃഥ്വിരാജ്. 2007 പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം കരിയറില്‍ ഒരു നാഴികക്കല്ല് പിന്നിടുന്ന വര്‍ഷമാണ്. പൃഥ്വിരാജ് സോളോ ഹീറോയായ ഒരു ചിത്രം സൂപ്പര്‍ഹിറ്റാവുന്നത് ആദ്യമായാണ്.

2006ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൃഥ്വിരാജ് വിവാദം സൃഷ്ടിച്ച ഒരു അവാര്‍ഡ് ലബ്ധിയിലൂടെ സൂപ്പര്‍താരങ്ങളെ ഞെട്ടിച്ചു. ചോക്ലേറ്റിന്റെ വിജയത്തിലൂടെ താരങ്ങളുടെ മുന്‍നിരയില്‍ തനിക്കൊരു ഇരിപ്പിടം മാറ്റിവച്ചേയൊക്കൂവെന്ന് ഈ നടന്‍ പ്രഖ്യാപിക്കുകയായിരുന്നു.

വീരാളിപ്പട്ട്, കാക്കി എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടെങ്കിലും പൃഥ്വിരാജിന്റെ ക്രിസ്മസ് ചിത്രമായ കംഗാരു ശരാശരി വിജയം നേടുമെന്ന് ആദ്യ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീര്‍ച്ചയായും പൃഥ്വിരാജിന് 2007ല്‍ അഭിനയിക്കാന്‍ ഏറെയുണ്ട്.

സുരേഷ് ഗോപി

ഡിറ്റക്ടീവ്, ടൈം, നാദിയ കൊല്ലപ്പെട്ട രാത്രി, ബ്ലാക്ക് ക്യാറ്റ്, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, കിച്ചാമണി എംബിഎ എന്നിങ്ങനെ സുരേഷ് ഗോപിക്ക് 2007ല്‍ ആറു ചിത്രങ്ങള്‍. സൂപ്പര്‍താരമെന്ന ലേബല്‍ ഇപ്പോഴും കൊണ്ടുനടക്കുന്ന ഈ നടന് പക്ഷേ ഒരു ചിത്രം പോലും വിജയമാക്കാനായില്ല.

ഇവയില്‍ മിക്കതും നിര്‍മാതാവിന്റെ കൈ പൊള്ളിച്ച ചിത്രങ്ങളാണ്. നിര്‍മാതാവിന് കഷ്ടിച്ച് മുടക്കുമുതല്‍ നേടിക്കൊടുത്തത് ഡിറ്റക്ടീവും നാദിയ കൊല്ലപ്പെട്ട രാത്രിയും മാത്രം.

ജയറാം, കലാഭവന്‍ മണി, ശ്രീനിവാസന്‍....

സൂര്യന്‍, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്നീ രണ്ട് ജയറാം ചിത്രങ്ങളും ദയനീയമായി പരാജയപ്പെട്ടു. മലയാളത്തിലെ താരങ്ങളുടെ മുന്‍നിരയിലെ സ്ഥാനം ഇനി ജയറാം വിജയങ്ങളിലൂടെ തിരിച്ചുപിടിക്കേണ്ടതുണ്ട്.

ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കുന്ന ചിത്രങ്ങളുമായി കലാഭവന്‍ മണി ഈ വര്‍ഷവും സജീവമായിരുന്നെങ്കിലും മണിയുടെ ഒരു ചിത്രം പോലും വിജയിച്ചില്ല. പായുംപുലി, ഇന്ദ്രജിത്ത്, എബ്രഹാം ലിങ്കണ്‍, രക്ഷകന്‍, നന്മ എന്നീ അഞ്ച് കലാഭവന്‍ മണി ചിത്രങ്ങള്‍ക്കും തിയേറ്ററുകളില്‍ ഏറെ നാളുകളുടെ ആയുസുണ്ടായിരുന്നില്ല.

അറബിക്കഥയിലൂടെ ശ്രീനിവാസന്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം കാഴ്ച വച്ച നടന്മാരിലൊരാളായി. ബാര്‍ബര്‍ ബാലനായി കഥ പറയുമ്പോഴിലും ശ്രീനിവാസന്‍ അരങ്ങുതകര്‍ക്കുകയാണ്.

മുന്‍ പേജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X