ഒരു വിജയം : രണ്ടു പരാജയം

By Staff

മലയാള സിനിമയിലെ സൂപ്പര്‍താരാധിപത്യത്തിന്റെ പതിവുകാഴ്ച തന്നെയാണ് 2007ലും കണ്ടത്. 2007ലെ നാല് സൂപ്പര്‍ഹിറ്റുകളില്‍ മൂന്നും സൂപ്പര്‍താര ചിത്രങ്ങളാണെങ്കിലും സൂപ്പര്‍താരങ്ങളുടെ ഇമേജിനൊപ്പിച്ച് തട്ടിക്കൂട്ടിയ പല ചിത്രങ്ങളും ബോക്സോഫീസ് ദുരന്തങ്ങളായി മാറി. ഫോര്‍മുലാ ചിത്രങ്ങളുടെ വിജയങ്ങളേക്കാള്‍ പരാജയങ്ങളായിരുന്നു കൂടുതല്‍.

ഒരു സൂപ്പര്‍താര ചിത്രം വിജയിച്ചാല്‍ രണ്ട് ചിത്രം പരാജയമെന്ന നിലയിലായിരുന്നു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും 2007ലെ പ്രകടനം. സൂപ്പര്‍താരങ്ങളുള്ളതു കൊണ്ട് ഒരു ചിത്രവും വിജയിക്കില്ലെന്നും കഥയും അവതരണവുമൊക്കെ നോക്കിയാണ് പ്രേക്ഷകര്‍ സിനിമ കാണാനെത്തുന്നതും ഇത് വ്യക്തമാക്കുന്നു.

മമ്മൂട്ടി

മമ്മൂട്ടിക്ക് ഈ വര്‍ഷം ഏഴ് ചിത്രങ്ങളുണ്ട്- കയ്യൊപ്പ്, മായാവി, ബിഗ് ബി, മിഷന്‍ 90 ഡേയ്സ്, നസ്രാണി, കഥ പറയുമ്പോള്‍. മായാവി മാത്രമാണ് 2007ലെ മമ്മൂട്ടിയുടെ ഏക സൂപ്പര്‍ഹിറ്റ്. ക്രിസ്മസ് ചിത്രമായ കഥ പറയുമ്പോള്‍ ഹിറ്റാവുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മായാവിയുടെ വന്‍വിജയത്തോടെ 2007 ആഘോഷമായി തുടങ്ങിയ മമ്മൂട്ടിക്ക് പക്ഷേ മറ്റൊരു വിജയത്തിനായി ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ബിഗ് ബി, മിഷന്‍ 90 ഡേയ്സ്, നസ്രാണി എന്നീ ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനം ശരാശരിയിലും താഴെയായിരുന്നു. പരാജയങ്ങള്‍ക്കു ശേഷം മമ്മൂട്ടിക്ക് ആശ്വാസവിജയമായിരിക്കുന്നത് ക്രിസ്മസിനെത്തിയ കഥ പറയുമ്പോഴാണ്.

ഓഫ് ബീറ്റ് ചിത്രങ്ങളായ കയ്യൊപ്പും ഒരേ കടലും വലിയ ബോക്സോഫീസ് വിജയം പ്രതീക്ഷിച്ചല്ല തിയേറ്ററുകളിലെത്തിയത്. ഒരേ കടലിലെ മമ്മൂട്ടിയുടെ അഭിനയം ശ്രദ്ധേയമായി.

മോഹന്‍ലാല്‍

2007ല്‍ ആദ്യത്തെ മൂന്ന് മാസങ്ങള്‍ മോഹന്‍ലാലിന് ചിത്രമുണ്ടായിരുന്നില്ല. 2007ലെ ലാലിന്റെ ആദ്യചിത്രമായ ഛോട്ടാ മുംബൈ റിലീസ് ചെയ്തത് ഏപ്രിലില്‍. അത് ഹിറ്റായി. ഛോട്ടാ മുംബൈക്കു ശേഷമെത്തിയ ഹലോ സൂപ്പര്‍ഹിറ്റ്.

ആദ്യത്തെ രണ്ടു ചിത്രങ്ങളും വിജയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചെങ്കിലും പിന്നീടൊരു വിജയം മോഹന്‍ലാലിനെ അനുഗ്രഹിച്ചില്ല. അലിഭായിയും റോക്ക് എന്‍ റോളും പരാജയമായി. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഹിന്ദി ചിത്രമായ രാംഗോപാല്‍ വര്‍മ കി ആഗ് ബോക്സോഫീസ് ദുരന്തമായിരുന്നു. ഏറ്റവുമൊടുവില്‍ ക്രിസ്മസ് ചിത്രമായി തിയേറ്ററുകളിലെത്തിയ ഫ്ലാഷും പരാജയത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ്.

അതേ സമയം ബോക്സോഫീസ് വിജയമല്ലെങ്കിലും പരദേശിയിലെ മോഹന്‍ലാലിന്റെ പ്രകടനം മികവുറ്റതായിരുന്നു. താരമെന്ന നിലയില്‍ ഒരു ഹിറ്റും ഒരു സൂപ്പര്‍ഹിറ്റും ക്രെഡിറ്റിലുണ്ടെങ്കില്‍ നടനെന്ന നിലയില്‍ മോഹന്‍ലാലിന് ഓര്‍ത്തുവയ്ക്കാന്‍ 2007ല്‍ പരദേശി മാത്രം.

ദിലീപ്

ദിലീപിന് 2007ല്‍ അഞ്ച് ചിത്രങ്ങളുണ്ട്- ഇന്‍സ്പെക്ടര്‍ ഗരു‍ഡ്, സ്പീഡ് ട്രാക്ക്, വിനോദയാത്ര, ജൂലൈ നാല്, റോമിയോ. ഇവയില്‍ വിജയമായത് വിനോദയാത്ര മാത്രം.

ഇന്‍സ്പെക്ടര്‍ ഗരു‍ഡ് ശരാശരി കളക്ഷന്‍ നേടിയപ്പോള്‍ സ്പീഡ് ട്രാക്കും ജൂലൈ നാലും പരാജയങ്ങളുടെ പട്ടികയിലാണ്. വന്‍വിജയമാവുമെന്ന പ്രതീക്ഷയില്‍ തിയേറ്ററുകളിലെത്തിയ റോമിയോയും ശരാശരി പ്രകടനം മാത്രമാണ് കാഴ്ച വയ്ക്കുന്നത്. സത്യന്‍ അന്തിക്കാട് ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത വിനോദയാത്ര മാത്രമാണ് ദിലീപിന് ഈ വര്‍ഷം എടുത്തുപറയാനുള്ള ചിത്രം.

ഈ വര്‍ഷം റിലീസാവുമെന്ന പ്രതീക്ഷയോടെ ഒരുക്കിയ കല്‍ക്കത്താ ന്യൂസ് തിയേറ്ററുകളിലെത്തുന്നത് ജനവരിയിലാണ്.

അടുത്ത പേജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X