twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍പോളി പഠിപ്പിച്ച പാഠങ്ങള്‍

    By Nirmal Balakrishnan
    |

    നിവിന്‍ പോളിയുടെ സൂപ്പര്‍ ജയം മലയാളത്തിലെ യുവതാരങ്ങളുടെ കണ്ണുതുറപ്പിച്ചു. പൃഥ്വിരാജും ആസിഫ് അലിയും ജയസൂര്യയുമെല്ലാം മുന്‍നിലപാടുകള്‍ മാറ്റി നല്ലചിത്രങ്ങളുടെ മാത്രം ഭാഗമാകാന്‍ തീരുമാനിച്ചു. അതോടൊപ്പം സ്വന്തമായി ഒരു ടീമിനെ വാര്‍ത്തെടുക്കാനും.

    വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് പുത്രന്‍, ജൂഡ് ആന്റണി എന്നീ യുവസംവിധായകരാണ് നിവിന്‍ പോളിയുടെ വിജയത്തിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്. പരീക്ഷണ ചിത്രങ്ങളുടെ പിന്നാലെ ജനപ്രിയചിത്രങ്ങള്‍ ഒരുക്കിയതാണ് ഇവര്‍ നിവിന്‍പോളിക്കു ചെയ്ത വലിയ സഹായം. മലയാള സിനിമയില്‍ പുതിയൊരു ട്രന്‍ഡാണ് ഇവര്‍ തുറന്നെങ്കിലും നിലവിലുള്ള വിജയ ഫോര്‍മുല തന്നെയാണ് അവര്‍ മാതൃകയാക്കിയത്. അങ്ങനെയാണ് നേരം, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, തട്ടത്തിന്‍ മറയത്ത്, പ്രേമം എന്നീ ചിത്രങ്ങള്‍ വിജയിച്ചതും നിവിന്‍ പോളി യുവതാരങ്ങള്‍ക്കിടയില്‍ നംപര്‍ വണ്‍ ആയതും.

    nivin-pauly-2

    ജയസൂര്യയാണ് നിവിന്റെ പാതയില്‍ ആദ്യമായി സഞ്ചരിക്കുന്നത്. രഞ്ജിത്ത് ശങ്കറുമായി ചേര്‍ന്നുള്ള പുതിയ ചിത്രം അത്തരത്തിലൊരു നീക്കുപോക്കിന്റെ ഭാഗമാണ്. ജയസര്യ അഭിനയിച്ച ഒത്തിരി ചിത്രങ്ങള്‍ അടുത്തിടെ റിലീസ്് ചെയ്‌തെങ്കിലും ജയന് ഒരു നേട്ടവും ഉണ്ടാക്കിയിരുന്നില്ല. ലൂക്കാചുപ്പി, കുമ്പസാരം എന്നിവയൊക്കെ അടുത്തിടെ പരാജയപ്പെട്ട ചിത്രങ്ങളായിരുന്നു. അതുകൊണ്ട് ഇനി വിജയചിത്രങ്ങളുടെ മാത്രം ഭാഗമാകാനാണു ജയന്റെ ശ്രമം.

    രഞ്ജിത്ത് ശങ്കറും ജയനും മുന്‍പ് ഒന്നിച്ച പുണ്യാളന്‍ അഗര്‍ബത്തീസ് വന്‍ വിജയമായിരുന്നു. രണ്ടുപേരും തന്നെയാണ് അത് നിര്‍മിച്ചിരുന്നതും. ഇപ്പോള്‍ പുതിയ ചിത്രവും നിര്‍മിക്കുന്നത് രണ്ടുപേരും ചേര്‍ന്നുതന്നെയാണ്. തനിക്കു ഹിറ്റുകള്‍ സമ്മാനിച്ചവര്‍ക്കൊപ്പം ചേരാനാണു ജയന്‍ ശ്രമിക്കുന്നത്.


    ആസിഫ് അലിയും അതേ മാര്‍ഗത്തില്‍ എത്തിക്കഴിഞ്ഞു. ആസിഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മാണ കമ്പനി അതിന്റെ തുടക്കമാണ്. കോഹിനൂര്‍ എന്ന ചിത്രമാണ് ഇവര്‍ നിര്‍മിക്കുന്നത്. സംവിധാനം വിനയ് ഗോവിന്ദും. നിവിന്‍ പോളിയുടെ വിജയ ജോടിയായ അജുവര്‍ഗീസിനെയും ഇക്കുറി ആസിഫ് കൂടെ കൂട്ടുന്നുണ്ട്.

    നിവിന്‍പോളിയുടെ വിജയം ഏറ്റവുമധികം ബാധിച്ചത് പൃഥ്വിരാജിനെയാണ്. പരീക്ഷണ ചിത്രങ്ങള്‍ക്കു പിന്നാലെ പോയതും പല ചിത്രങ്ങളും സമയത്തിനു തീര്‍ക്കാന്‍ പറ്റാത്തതും പൃഥ്വിക്കു ദോഷമായി. എന്നു നിന്റെ മൊയ്തീന്‍, ഡബിള്‍ ബാരല്‍ എന്നിവയൊക്കെ ചിത്രീകരണം തുടങ്ങി കുറച്ചായെങ്കിലും സമയത്തു പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അടുത്ത് റിലീസ് ചെയ്ത ഇവിടെയ്ക്ക് നിവിന്‍പോളിയുടെ പ്രേമം പാരയാകുകയും ചെയ്തു.

    ഇനി തനിക്കിഷ്ടപ്പെട്ട സംവിധായകര്‍ക്കൊപ്പം മാത്രം സഹകരിക്കാനാണ് പൃഥ്വിയുടെയും തീരുമാനം.

    English summary
    Actors in Mollywood being selective to choose films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X