വിവാഹമോചനം; മുകേഷും സരിതയും വീണ്ടും കുടുംബ കോടതിയില്‍
കൊച്ചി: വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് നടന്‍ മുകേഷും സരിതയും വീണ്ടും കോടതിയില്‍ ഹാജരായി. നേരത്തെ മദ്രാസ് കുടുംബ കോടതി ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താന്‍ അറിയാതെയാണ് വിവാഹമോചനം അനുവദിച്ചതെന്നും ഇത് റദ്ദാക്കണമെന്നും കാട്ടി സരിത എറണാകുളം കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നടപടി താന്‍ അറിയുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കാട്ടിയാണ് സരിത കേസ് നല്‍കിയത്. വിവാഹ മോചനക്കേസ് വിധി പുന: പരിശോധനക്കണമെന്നും സരിത വ്യക്തമാക്കി. ഈ വിഷയത്തില്‍ ഒത്തു തീര്‍പ്പിനായിട്ടാണ് ഇരുവരും കോടതിയില്‍ ഹാജരായതെന്നാണ് വിവരം. സ്വത്തു തര്‍ക്കമല്ല പുതിയെ കേസിന് നിദാനമായതെന്ന് സരിത പറഞ്ഞു.

സ്വത്തതര്‍ക്കമല്ല, അതിനേക്കാള്‍ ഗൗരവമുള്ള കാര്യങ്ങളുണ്ട്. അത് താന്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് സരിത വ്യക്തമാക്കി. പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്തതോടെയാണ് വിവാഹമോചനം സംബന്ധിച്ച് ഇരുവരും തര്‍ക്കം തുടങ്ങിയത്. താനുമായുള്ള വിവാഹബന്ധം നിലനില്‍ക്കെ മുകേഷിന് മറ്റൊരു വിവാഹം കഴിക്കാന്‍ അവകാശമില്ലെന്നായിരുന്നു സരിതയുടെ വാദം.
എന്നാല്‍, മദ്രാസ് കുടുംബ കോടതിയില്‍ ഹൈക്കോടതിയില്‍ നിന്നും വിവാഹമോചനം അനുവദിച്ചതാണെന്നു തെളിയിക്കുന്ന രേഖകളുമായി മുകേഷും രംഗത്തെത്തി. പത്രങ്ങള്‍ക്ക് രേഖകളുടെ പകര്‍പ്പുകളും നല്‍കി. ഇതോടെ ഈ കേസ് വിധിയെ ചോദ്യം ചെയ്ത് സരിത കോടതിയെ സമീപിക്കുകയായിരുന്നു. സങ്കീര്‍ണമായ കേസ് ആയതിനാല്‍ ഒത്തുതീര്‍പ്പിലൂടെ പരിഹാരം കാണാനാണ് ഇരുവരുടെയും അഭിഭാഷകരുടെ ഉപദേശം.


Click it and Unblock the Notifications











