»   »  വാത്മീകം കുടുംബത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്

വാത്മീകം കുടുംബത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്

Posted By: AkhilaKS
Subscribe to Filmibeat Malayalam


പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് സു സു സുധി വാത്മീകം. സു സു സുധി എന്നത് ചിത്രത്തിലെ നായകന്റെ പേരാണ്. ജയസൂര്യയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. വാത്മീകം എന്നാണ് കുടുംബപ്പേര്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം വാത്മീകം കുടുംബത്തിലേക്ക് ഒരു പുതുമുഖത്തിനെ കൂടി ആവശ്യമുണ്ട്.

jayasurya

എന്നാല്‍ താല്പര്യമുള്ള പയ്യന്‍മാര്‍ക്ക് വാത്മീകത്തിലേക്ക് ഫോട്ടോ അയയ്ക്കാം. dreamsnbeyond@ymail.com എന്ന മെയിലിലേക്കാണ് ഫോട്ടോ അയയ്‌ക്കേണ്ടത്. മലയാള സിനിമ യുടെ ചരിത്രത്തിലാദ്യമായി മോഷന്‍ പോസ്റ്ററിലൂടെ ലോഞ്ച് ചെയ്യുന്ന ചിത്രം കൂടിയാണ് സു സു സുധി വാത്മീകം.


ആത്മസുഹൃത്തായ സുധീന്ദ്രന്റെ ജീവിതത്തിലെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് സംവിധാകന്‍ രഞ്ജിത്ത് പറഞ്ഞത്. സുധീന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്നത് ബാഗ്ലൂര്‍ ആണെന്നും, അതിനാല്‍ അവിടെ വച്ച് തന്നെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതെന്നും സംവിധാനം വ്യക്തമാക്കി.

ranjithshankar

യാഥാര്‍ത്ഥ ജീവിതങ്ങളുടെ കഥ പറയുന്ന രഞ്ജിത്ത് ശങ്കര്‍ സു സു സുധീകത്തിലും ഒരു സാധരണക്കാരന്റെ കഥയാണ് പറയുന്നത്.

English summary
The film has an interesting tile-- Su Su Sudhi Valmeekam. The name of the hero is Sudhi. There is a reason for the initial Su Su. One will understand that while watching the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam