വിരൽ ചൂണ്ടി സിനിമ ലോകവും! വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി യുവതാരങ്ങള്‍

പൗരത്വ ഭേഭഗതി നിയമത്തിനെതിരെ രാജ്യമൊമ്പാടും വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. ബില്ലിനെതിരെ വിദ്യാർഥികൾ ഒന്നടങ്കം തെരുവിൽ ഇറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടുവരുന്നത്. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സിനിമ ലോകം. കഴിഞ്ഞ ദിവസം ജാമിയ മിലിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ വിദ്യാർഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരങ്ങൾ രംഗത്തെത്തിയട്ടുണ്ട്.

ജാമിയ മിലിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ അതിക്രമതത്തിൽ പ്രതിഷേധിക്കുന്ന മലയാളി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് . പാർവതി, റിമ, പൃഥ്വി രാജ്, ഇന്ദ്രജിത്ത് കുഞ്ചാക്കോബോബൻ എന്നിങ്ങനെ മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കോളിവുഡ് ബോളിവുഡ് സിനിമ പ്രവർത്തകരും നരനായാട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

   ഐക്യദാർഢ്യവുമായി  മോളിവുഡ് സിനിമ

പൗരത്വ ബില്ലിനെതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമ ലോകം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജാമിയ മിലിയ സർവ്വകലാശലയിലെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യുവ താരങ്ങൾ രംഗത്തെത്തിയത്. പോലീസിന്റെ നരനായാട്ടിന് ഇരകളായ വിദ്യാർഥികളുടേയും വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളുടേയും ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്ന താരങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പാര്‍വ്വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോൻ, സണ്ണി വെയിൻ തുടങ്ങിയ മോളിവു‍ഡിലെ ഭൂരിഭാഗം യുവതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

 ഒരൊറ്റ  ചൂണ്ടു വിരൽ മതി

വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതികരിച്ച് , ജാമിയ മിലിയ സർവകലാശാല വിദ്യാർഥിനിയും മലയാളി കൂടിയായ അയിഷ റെന്നയുടെ വിരൽ ചൂണ്ടി നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്ന താരങ്ങളായ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സണ്ണി വൈന്‍, അമല പോള്‍ എന്നിവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്, ഇന്ത്യയിലെ എല്ലാ കുട്ടികളേയും ഒരുമിപ്പിക്കാൻ ഈ ചൂണ്ടിയ ഒരു വിരൽ മതിയാകും. ഭരണഘടനയോട് സത്യസന്ധരായിരിക്കുക. ഇന്ത്യയുടെ യഥാർഥ മക്കളായി നില കൊള്ളിക. ജയ് ഹിന്ദ്. ചാക്കോച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. മതേതരത്വം വിജയിക്കട്ടെ എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിപ്ലവങ്ങൾ എല്ലായ്പ്പോഴും സ്വദേശത്ത് ആണ് ഉണ്ടാകുന്നതെന്ന് പറഞ്ഞായിരുന്നു നടൻ പൃഥ്വിരാജ് കുറിച്ചു. വിദ്യാർഥി പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പൃഥ്വിയുടെ ട്വീറ്റ്.

 ജാമിയ ആൻഡ്   അലിഗഡ് തീവ്രവാദം

മാധ്യമ പ്രവർത്ത റാണ അയ്യൂബ് പങ്കുവെച്ച ഒരു വീഡിയോ റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് പാർവതിയുടെ കുറിപ്പ് . ജാമിയ ആൻഡ് അലിഗഡ് തീവ്രവാദം എന്ന് കുറിച്ചു കൊണ്ട് അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി, സ്റ്റാൻഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകളോടൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് നേരെ ഗ്രാനേഡ് പ്രയോഗിക്കുന് പോലീസിന്റെ വീഡിയോ ആയിരുന്നു റാണ അയ്യൂബ് ട്വീറ്റ് ചെയ്തത്. നടി റിമ കല്ലിങ്കൽ, നടിയും സംവിധായികയുമായ ഗീതു മോഹൻദാസും ‍ രംഗത്തെത്തിയിരുന്നു. ആയിഷ റെന്നയുടെ ചിത്രത്തിനൊപ്പം പ്രതിരോധിക്കുക എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

  അടിച്ചമർത്തു തോറും  പ്രതിഷേധങ്ങൾ പടർന്നു കൊണ്ടിരിക്കും

വിദ്യാർഥി പ്രതിഷേധ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ടൊവിനോയും തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു. അടിച്ചമർത്തും തോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കുന്നു. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണ് ടൊവിനോ കുറിച്ചു. ഇന്ത്യ തന്റെ തന്തയുടെ സ്വത്ത് അല്ല എന്ന് എഴുതിയിരിക്കുന്ന ചിത്രമാണ് നടി അമല പോൾ പങ്കുവെച്ചിരിക്കുന്നത്.ആന്റണി വര്‍ഗീസും ഷെയ്ന്‍ ടോം ചാക്കോയും റജിഷ വിജയനും പൌരത്വ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ ടു ഡേയുട വാർത്തയുടെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചു കൊണ്ടാണ് സംവിധായകൻ ലിജോ ജോസ് പെല്ലശ്ശരി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

Read more about: movie സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X