നായകന്മാരെ ഇടിച്ചിടാത്ത വില്ലന്മാര്‍

By Aswathi

ബാബു ആന്റണി, അബു സലീം, ഭീമന്‍ രഘു, എന്നിവരുടെയൊക്കെ പേരുകേട്ടാന്‍ വിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്ത ചെയ്ത് ഒടുവില്‍ ഇവരില്‍ ചിലര്‍ ഹാസ്യ കഥാപാത്രങ്ങളിലേക്ക് മാറി. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ദിലീപ് എന്നിവരെ പോലെയുള്ള യുവതാരങ്ങളും മസിലുകൊണ്ടല്ലെങ്കിലും വില്ലന്മാരായ ചിത്രങ്ങളുണ്ടായിരുന്നു.

വില്ലനെന്നും വില്ലനയാലും ഹാസ്യതാരമെന്നും ഹാസ്യതാമായും നിലനിന്നിരുന്ന മലയാള സിനിമയില്‍ രണ്ടായിരം മുതല്‍ വലിയ മാറ്റമുണ്ടായി. ഹാസ്യതാരങ്ങളില്‍ ചിലര്‍ വില്ലന്മാരുമായി. എന്നാല്‍ ഇവരൊന്നും നായകന്മാരെ ഇടിച്ചിടുന്ന തരത്തില്‍ മസിലും പിരിപ്പിച്ച് നടക്കുന്നവരായിരുന്നില്ല. ഇടയ്ക്ക് മണ്ടത്തരം കാണിച്ച് ചിരിക്കാനും വകയുണ്ടാകും. കരുമാടിക്കുട്ടന്‍ എന്ന ചിത്രം കണ്ട് കലാഭവന്‍ മണിയെ അകമഴിഞ്ഞ് സ്‌നേഹിച്ചവരൊക്കെ പിന്നീട് രാക്ഷസരാജാവ് പോലുള്ള ചിത്രങ്ങള്‍ വന്നപ്പോള്‍ വെറുത്തിട്ടുമുണ്ട്.

ഇവിടെ കുറച്ച് നായകന്മാരെ പരിചയപ്പെടുത്താം. ഇവര്‍ വില്ലനായാലും വെറുപ്പു തോന്നിയില്ല. ഹാസ്യതാരമായപ്പോള്‍ ചിരിച്ചിട്ടുമുണ്ട്.

ജഗതി ശ്രീകുമാര്‍

മസിലില്ലാത്ത വില്ലന്മാര്‍

മലയാളം കണ്ട് ഏറ്റവും വലിയ ഹാസ്യതാരമെന്നാണ് അമ്പിളിച്ചേട്ടനെന്ന ജഗതിയ്ക്കുള്ള വിശേഷണം. എന്നാല്‍ അതേ സമയം മീശാമാധവന്‍, പാസഞ്ചര്‍, ഇത് നമ്മുടെ കഥ തുടങ്ങി എത്ര എത്ര സിനിമകളില്‍ ജഗതി വില്ലനായിരുന്നു. ഓര്‍ത്തെടുക്കാന്‍ പ്രയാസം

ജയസൂര്യ

മസിലില്ലാത്ത വില്ലന്മാര്‍

ഒരേ സമയം നായകനായും വില്ലനായും അഭിനയിക്കാന്‍ കഴിവുള്ള നടന്‍. ലോലി പോപ്പ്, കങ്കാരു, വൈരം തുടങ്ങിയ ചിത്രങ്ങളിലെ ജയസൂര്യയെ വെറുത്തുപോകാത്തവരില്ല

 കലാഭവന്‍മണി

മസിലില്ലാത്ത വില്ലന്മാര്‍

വില്ലനായാല്‍ വില്ലനും നായകനായാല്‍ നായകനും ഹാസ്യതാരമായാല്‍ ഹാസ്യ താരവും. ങ്യാ ഹ ഹ എന്ന ചിരി മാത്രം മതി കലാഭവന്‍ മണിയെന്ന ഹസ്യ താരത്തെ ഓര്‍ക്കാന്‍. പക്ഷെ വില്ലനായ ചിത്രങ്ങളല്‍പം കടുത്തുപോയി. തെന്നിന്ത്യന്‍ സിനിമകളില്‍ വരെ കലാഭവന്‍ മണി വില്ലനായി എത്തിയിട്ടുണ്ട്

സായികുമാര്‍

മസിലില്ലാത്ത വില്ലന്മാര്‍

റാം ജി റാവു സ്പീക്കിങ്, മന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങിയ ചിത്രങ്ങളിലെ സായികുമാറിനെയും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉസ്താദ്, ദാദാ സാഹിബ്, രാക്ഷസ രാജാവ് തുടങ്ങി ചിത്രങ്ങളിലെ സായികുമാറിനെയും ഓര്‍ത്തു നോക്കൂ. താന്തോന്നി, രാജ്യമാണിക്യം എന്നീ ചിത്രങ്ങളിലൂടെ സിംപതിയും പിടിച്ചുപറ്റാന്‍ ഈ നടന് സാധിച്ചു

 ഇന്നസെന്റ്

മസിലില്ലാത്ത വില്ലന്മാര്‍

കേളി, മഴവില്‍ കാവടി, തുടങ്ങിയ ചിത്രങ്ങളിലെ ഇന്നസെന്റ് എന്ന വില്ലന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അതും ഇന്നസെന്റിന്റെ ഹാസ്യത്തോളം വരില്ല

ബിജു മേനോന്‍

മസിലില്ലാത്ത വില്ലന്മാര്‍

തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് ബിജു അധികവും വില്ലന്‍ വേഷം ചെയ്തത്. ട്വന്റി ട്വന്റി, നസ്‌റാണി തുടങ്ങിയ ചിത്രങ്ങളില്‍ ബിജു എന്ന വില്ലനെ മലയാളികള്‍ക്ക് കാണാം.

മനോജ് കെ ജയന്‍

മസിലില്ലാത്ത വില്ലന്മാര്‍

അനന്തഭദ്രം എന്ന ഒറ്റ ചിത്രം പോരെ മനോജ് കെ ജയന്‍ എന്ന വില്ലനെ കുറിക്കാന്‍. അതേ സമയം എത്രത്തോളം ചിത്രത്തില്‍ നായകനായെത്തിയോ, അത്രയും വില്ലന്‍ വേഷങ്ങളും മനോജ് കെ ജയന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ദ്രോണ, ക്രേസി ഗോപാലന്‍, ട്വന്റി ട്വന്റി എന്തിനേറെ പറയുന്നു സര്‍ഗം എന്ന ആദ്യ ചിത്രം തന്നെ വില്ലനായല്ലേ

കൊച്ചിന്‍ ഹനീഫ

മസിലില്ലാത്ത വില്ലന്മാര്‍

കൊച്ചിന്‍ ഹനീഫ, മലയാളികളെ ചിരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച നടന്‍. തെന്നിന്ത്യന്‍ ഭാഷകളിലും കൊച്ചിന്‍ ഹനീഫ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

വിജയ രാഘവന്‍

മസിലില്ലാത്ത വില്ലന്മാര്‍

വിജയരാഘവനാണ് മറ്റൊരു ഹാസ്യ വില്ലന്‍. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന വിജയ രാഘവനും പിന്നീട് സമ്മിശ്രവേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അച്ഛനായും ചേട്ടനായും സുഹൃത്തായും വന്നപ്പോള്‍ മലയാളികള്‍ക്ക് അംഗീകരിക്കാന്‍ ഒരു പ്രയാസമുണ്ടായില്ല. കാണാകണ്‍മണിയും എല്‍സമ്മ എന്ന ആണ്‍കുട്ടിയുമൊക്കെ വിജയരാഘവന്റെ ചിരിക്കാനുള്ള സിനിമകളായിരുന്നു

സിദ്ധിഖ്

മസിലില്ലാത്ത വില്ലന്മാര്‍

നായകനായാണ് സിദ്ധിഖ് തുടങ്ങിയത്. പക്ഷെ പിന്നീട് വില്ലനായും ഹാസ്യതാരമായും എത്തി. ഇന്‍ ഹരിഹര്‍ നഗര്‍ തന്നെ പോരെ സിദ്ധിഖിനെ ഓര്‍ത്ത് ചിരിക്കാന്‍

ശ്രീനിവാസന്‍

മസിലില്ലാത്ത വില്ലന്മാര്‍

മിഥുനം, തേന്‍മാവിന്‍ കൊമ്പത്ത് പോലുള്ള ചിത്രങ്ങളിലെ ശ്രീനിവാസന്‍ എന്ന വില്ലനെ ഓര്‍ക്കാത്തവരുണ്ടോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X