ജിഷ്ണുവിന് വേണ്ടി പൃഥ്വിയും ഇന്ദ്രനുമെല്ലാം രംഗത്ത്

By Aswathi

നടന്‍ ജിഷ്ണു കാന്‍സറിനെ തുടര്‍ന്ന് വീണ്ടും ഗുരുതരാവസ്ഥയാലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയും ഫോട്ടോയും സത്യമല്ലെന്ന് പറഞ്ഞ് സിനിമാ താരങ്ങള്‍ രംഗത്ത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നവ്യ നായര്‍, രജത്ത് മേനോന്‍, ഹേമന്ത് തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ജിഷ്ണു തലസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഒപ്പം ജിഷ്ണു ഗുരുതരാവസ്ഥയിലുള്ള ഒരു ഫോട്ടോയും ഉണ്ടായിരുന്നു.

വാര്‍ത്ത പ്രചരിച്ച് അധികം വൈകാതെ തന്നെ താന്‍ സുരക്ഷിതനാണെന്ന് അറിയിച്ച ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. വാര്‍ത്ത നിഷേധിച്ച് ജിഷ്ണുവിന്റെ ചില സുഹൃത്തുക്കളാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് ഓരോ സിനിമാ താരങ്ങളും പോസ്റ്റിലൂടെ കാര്യം വ്യക്തമാക്കി.

ജിഷ്ണുവിന്റെ പേരില്‍ പ്രചരിയ്ക്കുന്ന ചിത്രം ഒരു വര്‍ഷം മുന്‍പ് എടുത്തതാണ്. നിലവില്‍ അത്തരൊമൊരു അവസ്ഥയിലല്ല അദ്ദേഹം. സിനിമയിലേയ്ക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മടങ്ങിയെത്തും.

ജിഷ്ണു ഫേസ്ബുക്കില്‍ പോലും പോസ്റ്റ് ഇടാത്തത് രോഗം മൂര്‍ച്ഛിച്ചതിനാലാണെന്നായിരുന്നു ചില മാധ്യമങ്ങളുടെ കണ്ടെത്തല്‍. ജിഷ്ണുവിന്റെ ചിത്രവും അദ്ദേഹത്തിന്റെ ആരാധകരെ ഏറെ വേദനിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X